CLASS 9 FIQH 8 | SKSVB | Madrasa Notes

رُخْصَةُ الْمُسَافِرِ
യാത്രക്കാരന്റെ ഇളവുകൾ

قاَلَ تَعَالَي: وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلَوٰةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا إِنَّ الْكٰفِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا(101)(سورة النساء)
നിങ്ങൾ യാത്രയിലായാൽ ചുരുക്കി നിസ്ക്കരിക്കൽ നിങ്ങൾക്ക് കുറ്റമില്ല സത്യനിഷേധികൾ കുഴപ്പമുണ്ടാക്കുമെന്ന് പേടിച്ചാലും ചുരുക്കി നിസ്ക്കരിക്കൽ നിങ്ങൾക്ക് കുറ്റമില്ല തീർച്ചയായും സത്യനിഷേധികൾ നിങ്ങൾക്ക് വ്യക്തമായ ശത്രുക്കൾ തന്നെയാണ്

قَالَ مُعَاذٌ ؓ خَرَجْنَا مَعَ رَسُولِ اللَّهِﷺ عَامَ تَبُوكَ فَكَانَ يَجْمَعُ الظُّهْرَ وَالْعَصْرَ وَالْمَغْرِبَ وَالْعِشَاءَ.
മുആദ് (റ) പറയുന്നു :തബൂക്ക് യുദ്ധവർഷം നബിതങ്ങളോട് കൂടെ ഞങ്ങൾ പുറപ്പെട്ടു അപ്പോൾ നബിതങ്ങൾ ളുഹറുംഅസറും മഗ്രിബുംഇശാഉം ജംആ ക്കി നിസ്ക്കരിച്ചു

قَصْرُ الصَّلَاةِ
നിസ്ക്കാരം ഖസ്റ് ആക്കൽ

إِنَّمَا يَجُوزُ قَصْرُ رُبَاعِيَّةٍ رَكَعَتَيْنِ فِی سَفَرٍ طَوِيلٍ مُبَاحٍ لِغَرَضٍ صَحِيحٍ إِذَا جَاوَزَ سُورَ بَلَدِهِ
സ്വഹീഹായ ആവശ്യത്തിന് വേണ്ടിയുള്ള സ്വഹീഹായ ദീർഘയാത്രയിൽ നാടിന്റെ അതിർത്ഥി വിട്ട് കടന്നാൽ നാല് റകഅത്തുള്ള നിസ്ക്കാരത്തെ രണ്ട് റകഅത്തായി ചുരുക്കി നിസ്ക്കരിക്കൽ അനുവദനീയമാണ്

وَالسَّفَرُ الطَّوِيلُ مَرْحَلَتَانِ ذَهَابًا وَهَيَ تُسَاوِی مِائَةً وَاثْنَيْنِ وَثَلَاثِينَ كِيلُو مِتْرًا تَقْرِيبًا
അങ്ങോട്ടുള്ള പോക്ക് മാത്രം രണ്ട് മർഹലയാണ് ദീർഘയാത്ര. അത് ഏകദേശം 132 കിലേമീറ്ററിനോട് തുല്യമാണ്

فَيَجُوزُ فِي هَذَا السَّفَرِ قَصْرُ مُؤَدَّاتِهِ أَوْفَائِتَتِهِ
ഈ വഴിദൂരമുള്ള യാത്രയിൽ അദാആയ നിസ്ക്കാരവും ഖളാആയ നിസ്ക്കാരവും ഖസ്റ് ആക്കൽ അനുവദനീയമാണ്

لٰكِنِ الْأَفْضَلُ فِيهِ إِتْمَامُهَا مَا لَمْ يَبْلُغْ ثَلَاثَ مَرَاحِلَ
എങ്കിലും യാത്രമൂന്ന് മർഹല ഇല്ലെങ്കിൽ നിസ്ക്കാരം പൂർത്തിയാക്കി നിസ്ക്കരിക്കലാണ് ഏറ്റവും സ്രേഷ്ടം

فَإِذَا بَلَغَ فَالْأَفْضَلُ هُوَ الْقَصْرُ إِلَّا إِذَا كَانَ مُدَاوِمَ سَفَرٍ أَوْ مَلَّاحًا مَعَهُ عِيَالُهُ فَالْإِتْمَامُ هُوَ الْأَفْضَلُ مُطْلَقًا.
അപ്പോൾ മൂന്ന്മർഹല എത്തിയാൽ ഖസ്റ് ആക്കലാണ് ഏറ്റവും സ്രേഷ്ടം. അവൻ നിത്യമായി യാത്ര ചെയ്യുന്നവനോ അല്ലെങ്കിൽ കുടുംബം കൂടെയുള്ള കപ്പിത്താനോ ആണെങ്കിൽ ഒഴികെ അപ്പോൾ നിരുപാധികം പൂർത്തിയാക്കി നിസ്ക്കരിക്കലാണ് ഏറ്റവും സ്രേഷ്ടം

شُرُوطُ الْقَصْرِ

ഖസ്റിന്റെ നിബന്ധനകൾ

شُرُوطُ الْقَصْرِ أَرْبَعَةٌ
ഖസ്റിന്റെ നിബന്ധനകൾ 4 ആണ്

نِيَّةُ قَصْرٍ فِي التَّحَرُّمِ كَأُصَلِّي الظُّهْرَ رَكَعَتَيْنِ
1) തക്ബീറത്തുൽ ഇഹ്റാമിൽ ഖസ്വ്റിനെ കരുതുക ഉദാ : ഞാൻ ളുഹറിനെ രണ്ട് റകഅത്തായി നിസ്ക്കരിക്കുന്നു

وَعَدَمُ اقْتِدَاءٍ بِمُتِمٍّ
2) പൂർത്തിയാക്കി നിസ്ക്കരിക്കുന്നവനോട് തുടരാതിരിക്കുക

وَالتَّحَرُّزُ عَمَّا يُنَافِي نِيَّةَ الْقَصْرِ
3) ഖസ്റിന്റെ നിയ്യത്തിനോട് എതിരാകുന്ന കാര്യങ്ങളെ സൂക്ഷിക്കുക

وَدَوَامُ سَفَرِهِ فِي جَمِيعِ صَلَاتِهِ
4)നിസ്ക്കാരം മുഴുവനിലും യാത്രയിൽ ആകുക

وَيَنْقَطِعُ سَفَرُهُ بِوُصُولِهِ رَاجِعًا إِلَي مَبْدَءِ سَفَرِهِ
അവൻ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് മടങ്ങി എത്തൽ കൊണ്ട് അവന്റെ യാത്ര മുറിയും

أَوْ شُرُوعِهِ فِي الرُّجُوعِ مِنْ دُونِ مَسَافَةِ الْقَصْرِ إِلَي وَطَنِهِ أَوْ غَيْرِهِ بِشَرْطِ قَصْدِهِ الْإِقَامَةَ بِهِ مُطْلَقًا أَوْ أَرْبَعَةَ أَيَّامٍ
അല്ലെങ്കിൽ ഖസ്റിന്റെ വഴിദൂരമില്ലാത്തിടത്ത് നിന്ന് നാട്ടിലേക്കോ അല്ലെങ്കിൽ നാട് അല്ലാത്തതിലേക്ക് നിരുപാധികമോ അല്ലെങ്കിൽ 4 ദിവസമോ താമസിക്കണമെന്ന് ഉദ്ദേശിച്ചോ മടങ്ങാൻ ആരംഭിക്കൽ കൊണ്ടും യാത്ര മുറിയും

وَنِيَّةِ النَّازِلِ بِمَوْضِعِ الْإِقَامَةَ فِيهِ أَرْبَعَةَ أَيَّامٍ كَوَامِلَ
ഒരു സ്ഥലത്ത് ഇറങ്ങിയവൻ അവിടെ പൂർണ്ണമായ 4 ദിവസം താമസിക്കൽ കരുതൽ കൊണ്ടും യാത്ര മുറിയും

وَلَكِنْ يَجُوزُ الْقَصْرُ ثَمَانِيَةَ عَشَرَ يَوْمًا بِمَوْضِعٍ يَرْجُو فِيهِ حُصُولَ إِرَبِهِ كُلَّ وَقْتٍ
എന്നാൽ ഏത് സമയവും അവന്റെ ഉദ്ദേശം നിറവേറും എന്ന് പ്രതീക്ഷിക്കുന്നവന് ആ സ്ഥലത്ത് 18 ദിവസം ഖസ്റ് ആക്കൽ അനുവദനീയമാണ്

وَإِنْ زَادَ فَلَا يَجُوزُ
18 ദിവസത്തെക്കാൾ വർദ്ധിച്ചാൽ അത് അനുവദനീയമല്ല

جَمْعُ الصَّلَاةِ

നിസ്ക്കാരത്തെ ജംഅ് ആക്കൽ( ഒരുമിച്ച് നിസ്ക്കരിക്കൽ)

إِنَّمَا يَجُوزُ جَمْعُ الْعَصْرَيْنِ وَالْمَغْرِبَيْنِ تَقْدِيمًا وَتَأْخِيرًا فِي سَفَرٍ يَجُوزُ فِيهِ الْقَصْرُ إِذَا جَاوَزَ السُّورَ
നാടിന്റെ അതിർത്തി വിട്ട് കടന്നാൽ ഖസറാക്കൽ അനുവദനീയമായ യാത്രയിൽ ളുഹറും അസറും, മഗ്രിബും ഇശാഉം, മുന്തിച്ചും പിന്തിച്ചും ജംഅ് ആക്കൽ അനുവദനീയമാണ്

وَلِجَمْعِ التَّقْدِيمِ خَمْسَةُ شُرُوطٍ
മുന്തിച്ച് ജ ംആക്കുന്നതിന് അഞ്ച് ശർത്വുകളുണ്ട്

١)نِيَّةُ الْجَمْعِ فِي الْأُوليَ
1) ഒന്നാമത്തെ നിസ്ക്കാരത്തിൽ ജംഇനെ കരുതുക

٢)اَلتَّرْتِيبُ
ക്രമപ്രകാരം നിസ്ക്കരിക്കുക

٣)اَلْوِلَاءُ
തുടരെ ചെയ്യുക

٤)دَوَامُ السَّفَرِ إِلَي عَقْدِ الثَّانِيَةِ
രണ്ടാമത്തെ നിസ്ക്കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാം വരേ യാത്രയിൽ ആവുക

٥)صِحَّةُ الْأُولَي فِي ظَنِّهِ
അവന്റെ ഭാവനയിൽ ഒന്നാമത്തെ നിസ്ക്കാരം സ്വഹീഹാവുക



وَلِجَمْعِ التَّأْخِيرِ شَرْطَانِ
പിന്തിച്ച് ജംആക്കുന്നതിന് രണ്ട് ശർത്വുണ്ട്

نِيَّةُ جَمْعٍ فِي وَقْتِ الْأُولَي
1) ഒന്നാമത്തെ വഖ്ത്തിൽ ജംഇനെ കരുതുക

وَبَقَاءُ السَّفَرِ إِلَي اۤخِرِ الثَّانِيَةِ
2) രണ്ടാമത്തെ നിസ്ക്കാരത്തിന്റെ അവസാനം വരേ യാത്ര ശേഷിക്കുക

وَيُسَنُّ فِيهِ التَّرْتِيبُ وَالْوِلَاءُ وَنِيَّةُ جَمْعٍ فِي الْأُولَي
ക്രമപ്രകാരം ചെയ്യുക തുടരെ ചെയ്യുക ഒന്നാമത്തെ നിസ്ക്കാരത്തിൽ ജംഇനെ കരുതുക എന്നിവ പിന്തിച്ച് ജംആക്കുന്നതിൽ സുന്നത്താണ്

وَيَجُوزُ الْجَمْعُ بِالْمَطَرِ تَقْدِيمًا إِنْ وُجِدَ الْمَطَرُ عِنْدَ الْإِحْرَامِ بِالْأُوليَ إِلَي الْإِحْرَامِ بِالثَّانِيَةِ وَكَانَ صَلَاتُهُ فِي جَمَاعَةٍ بَعِيدَةٍ عَنْ دَارِهِ بِحَيْثُ يَتَأَذَّي بِالْمَطَرِ
ഒന്നാമത്തെ നിസ്ക്കാരത്തിന്റെ തക്ബീറത്തുൽഇഹ്റാമിന്റെ സമയം മുതൽ രണ്ടാമത്തെ നിസ്ക്കാരത്തിന്റെ തക്ബീറത്തുൽഇഹ്റാം വരേ മഴ ഉണ്ടാവുകയും വീട്ടിൽ നിന്ന് വീദൂര ജമാഅത്തിൽ അവന്റെ നിസ്ക്കാരം ആകുകയും ചെയ്താൽ മഴ കൊണ്ട് ബുദ്ധിമുട്ടുന്ന സമയത്ത് മഴ കാരണം മുന്തിച്ച് ജംആക്കൽ അനുവദനീയമാണ്

وَكَذَالِكَ يَجُوزُ الْجَمْعُ بِالْمَرَضِ تَقْدِيمًا وَتَأْخِيرًا إِذَا وَجَدَ مَشَقَّةً تُبِيحُ الْجُلُوسَ فِي الصَّلَاةِ.
ഇപ്രകാരം തന്നെ ഇരുന്ന് നിസ്ക്കരിക്കൽ അനുവദനീയമാകുന്ന പ്രയാസം ഉണ്ടായാൽ രോഗം കാരണം മുന്തിച്ചുംപിന്തിച്ചും ജം ആക്കൽ അനുവദനീയമാണ്

1 Comments

Post a Comment