ഖാളി വിവാഹം ചെയ്തുകൊടുക്കേണ്ട രൂപങ്ങൾ (Page 21)
നിക്കാഹിന്റെ സമയത്ത് ഖാളിയുടെ അധികാരപരിധിയിലുള്ള പ്രായപൂർത്തിയായ പെൺകുട്ടിയെ അവളുടെ സമ്മതത്തോട് കൂടെ അവളോട് ചേർന്ന ആൾക്ക് താഴെ പറയുന്ന രൂപങ്ങളിൽ ഖാളി വിവാഹം ചെയ്തുകൊടുക്കണം.അതിൽ പെട്ടതാണ്:1. കുടുംബ ബന്ധം കൊണ്ടോ അധികാരം കൊണ്ടോ അവൾക്ക് പ്രത്യേകമായ വലിയ്യ്
1 . പ്രത്യക്ഷത്തിലോ ശറഇലോ ഇല്ലാതിരിക്കുക.
2 . അടുത്ത വലിയ്യ് രണ്ട് മർഹലയോ അതിനപ്പുറത്തോ മറയുകയും മരണം കൊണ്ട് വിധിക്കാതിരിക്കുകയും ചെയ്യുകയും ആ വലിയ്യിന് നാട്ടിൽ നിക്കാഹ് ചെയ്യാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വലിയ്യ് ഇല്ലാതിരിക്കുകയും ചെയ്യുക.
3 . അടുത്ത വലിയ്യ് രണ്ട് മർഹല താഴെ ദൂരത്താണെങ്കിലും വഴിയിൽ കൊലപാതകം, മർദ്ദനം, കവർച്ച പോലോത്തത് കൊണ്ട് അവനിലേക്ക് എത്തിപ്പെടാൻ പ്രയാസമാവുകയോ അല്ലെങ്കിൽ വലിയ്യ് ജയിലിലാവുകയോ ചെയ്യുക.
4 . വലിയ്യ് മറഞ്ഞതിന് ശേഷമോ യുദ്ധം, കപ്പലപകടം, ശത്രുവിന്റെ ജയിലിലാവൽ പോലോത്തതിന്റെ ശേഷം മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ സ്ഥലമോ അറിയാതിരിക്കുകയും അവന്റെ മരണം കൊണ്ട് വിധിക്കാതിരിക്കുകയും ചെയ്യുക. മരണം കൊണ്ട് വിധിച്ചാൽ തൊട്ടടുത്തുള്ള സ്ഥാനത്തുള്ള വലിയ്യാണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്.
5 . അടുത്ത വലിയ്യ് ഹജ്ജ് കൊണ്ടോ ഉംറ കൊണ്ടോ ഇഹ്റാം ചെയ്യുക.
6 . അടുത്ത വലിയ്യ് അവന്റെ അധികാരപരിധിയിലുള്ളവളെ വിവാഹം ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുക. പിതൃവ്യന്റെ മകൻ പോലെ.
7 . നിർണിതനായ യോജിച്ച ഒരാളോട് വിവാഹം ചെയ്തു കൊടുക്കാൻ വേണ്ടി ആവശ്യപ്പെട്ട പ്രായപൂർത്തിയായ ഒരു പെണ്ണിനെ ഒരു വലിയ്യ് വിലങ്ങിയാൽ.
അനുയോജ്യനായ ഒരാൾക്ക് വലിയ്യ് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചിരിക്കെ, അനുയോജ്യനായ മറ്റൊരാളോട് വിവാഹം ചെയ്യിപ്പിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോൾ മുജ്ബിറായ വലിയ്യ് വിലങ്ങിയാൽ ഖാളിക്ക് വിവാഹം ചെയ്തുകൊടുക്കാൻ അധികാരമില്ല. അവൻ നിശ്ചയിച്ചതിനേക്കാളും ചേർച്ച അവൾ നിശ്ചയിച്ചതിനാണെങ്കിലും ശരി. മുജ്ബിറല്ലാത്ത വലിയ്യ് ആണെങ്കിൽ. അത് ഉപ്പയാണെങ്കിലും വല്യുപ്പയാണെങ്കിലും ശരി, അവൾ നിർണയിച്ചുകൊടുത്ത അവളോട് ചേരുന്ന ആൾക്കല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്.അവൾ കന്യകയല്ലാതിരിക്കുമ്പോഴാണ് അങ്ങനെ ഉണ്ടാവുക. അല്ലാതിരുന്നാൽ അവനെ വിസമ്മതിച്ചവനായി കണക്കാക്കും.
കുടുംബ ബന്ധം കൊണ്ട് ഹറാമാകുന്നവർ (Page 23)
കുടുംബ ബന്ധം കൊണ്ട് ഏഴുപേർ ഹറാമാകും
1. ഉമ്മമാർ വലിയുമ്മമാർ . അതെത്ര മുകളിലുള്ളവരാണെങ്കിലും ശരി.
2. പെൺ മക്കൾ, മക്കളുടെ പെൺമക്കൾ.അവരെത്ര താഴ്ഭാഗത്തുള്ളവരാണെങ്കിലും ശരി.
3. സഹോദരിമാർ. നിരുപാധികം
4. സഹോദരന്റെ പെൺമക്കൾ.അവരെത്ര താഴ്ഭാഗത്തുള്ളവരാണെങ്കിലും ശരി,
5. സഹോദരിയുടെ പെൺമക്കൾ.അവരെത്ര താഴ്ഭാഗത്തുള്ളവരാണെങ്കിലും ശരി.
6. അമ്മായിമാർ.പിതാവിന്റെയോ ഭാഗത്തിലൂടെയാണെങ്കിലും പിതാമഹന്റെയോ സഹോദരിമാരാണിവർ. അത് ഉമ്മയുടെ ശരി. അപ്പോൾ ഉമ്മയുടെ ഉപ്പാന്റെ സഹോദരി അമ്മായിയാണ്.
7. എളാമമാർ അല്ലെങ്കിൽ മൂത്തമ്മമാർ.അവർ ഉമ്മയുടേയോ വലിയുമ്മയുടേയോ സഹോദരിയാണ്. അത് ഉപ്പയുടെഭാഗത്തിലൂടെയാണെങ്കിലും ശരി. അപ്പോൾ ഉപ്പയുടെ ഉമ്മയുടെ സഹോദരി എളാമ അല്ലെങ്കിൽ മൂത്തമ്മയാണ്.
മുലകുടി ബന്ധം കൊണ്ട് ഹറാമാകുന്നവർ (Page 23)
ഈ പറയപ്പെട്ട ഏഴുപേരും മുലകുടിബന്ധം കൊണ്ട് ഹറാമാകും. അപ്പോൾ രണ്ടു വയസ്സ് തികയുന്നതിനു മുമ്പ് ഒരു കുട്ടി ഖമരിയ്യായ വർഷപ്രകാരം 9 വയസ്സ് പൂർത്തിയായ ഒരു പെൺകുട്ടിയുടെ ( അവൾ ഭാര്യയും ഭർത്താവും ഉള്ളവളാകട്ടെ, ഇല്ലാതിരിക്കട്ടെ ) വ്യത്യസ്തമായിട്ട് ഉറപ്പായും സാധാരണഗതിയിൽ എണ്ണപ്പെടാൻ പറ്റിയ രൂപത്തിൽ അഞ്ച് തവണ മുല കുടിച്ചാൽ മുല കുടിച്ച് കുട്ടി അവളുടെ മകനാകും. അവന്റെ മക്കൾ അവളുടെ മക്കളാകും. മുല കൊടുത്തവൾ അവന്റെ ഉമ്മയാകും. അവളുടെ ഉമ്മമാർ അവന്റെ വലിയുമ്മമാർ ആകും. അവളുടെ പിതാക്കൾ അവന്റെ വലിയുപ്പമാരാകും. അവളുടെ മക്കൾ ഇവന്റെ സഹോദരന്മാരും സഹോദരിമാരുമാകും. അവളുടെ സഹോദരന്മാരും സഹോദരിമാരും ഇവന്റെ ഉമ്മയുടെ സഹോദരന്മാരും സഹോദരിമാരുമാകും. അവളുടെ ഭർത്താവ് അവന്റെ ഉപ്പയാകും. ഭർത്താവിന്റെ ഉമ്മമാർ ഇവന്റെ വലിയുമ്മമാർ ആകും. ഭർത്താവിന്റെ പിതാക്കൾ ഇവന്റെ വലിയുപ്പമാരാകും. അവന്റെ മക്കൾ ഇവന്റെ സഹോദരന്മാരും സഹോദരിമാരുമാകും. ഭർത്താവിന്റെ സഹോദരിമാരും സഹോദരന്മാരും ഇവന്റെ പിതൃവ്യന്മാരും അമ്മായിമാരുമാകും.
മുലകുടി ബന്ധത്താലുള്ള മഹ്റമിയ്യത്ത് മുല കൊടുത്തവളുടെ മാതാപിതാക്കളിലേക്കും അവളുടെ ഭർത്താവിലേക്കും രണ്ടുപേരുടെയും മക്കളിലേക്കും സഹോദരന്മാരിലേക്കും കുടുംബപരമായിട്ടുള്ളതാവട്ടെ, മുലകുടി ബന്ധത്തിലുള്ളതാവട്ടെ മുല കുടിച്ചവളുടെ മക്കളിലേക്കും വ്യാപിക്കും. മുല കുടിച്ചവളുടെ മാതാപിതാക്കളിലേക്കോ സഹോദരന്മാരിലേക്കോ അത് വ്യാപിക്കില്ല.
മുലകുടി ബന്ധം ഒരു പുരുഷനെ കൊണ്ടും ഒരു സ്ത്രീയെ കൊണ്ടും നാല് സ്ത്രീകളെ കൊണ്ടും സ്ഥിരപ്പെടും. മുല കൊടുത്തതിന്റെ സമയം, പല തവണകളായത്, ഓരോ പ്രാവശ്യവും കുട്ടിയുടെ ഉള്ളിലേക്ക് പാൽ എത്തിയത് തുടങ്ങിയ വിശദീകരണങ്ങൾ മുലകുടി ബന്ധം കൊണ്ട് സാക്ഷി നിൽക്കുന്നതിൽ പറയൽ ശർത്വാണ്. പാൽ പിഴിഞ്ഞെടുക്കുന്നതും കുട്ടിയുടെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്നതും കുട്ടി അത് ഇറക്കുന്നതും പാൽ ഉള്ളവളാണെന്ന് അറിയലോട് കൂടെ കുട്ടി അവളുടെ മുല ഊമ്പുന്നതും തൊണ്ടയനക്കുന്നതും പോലോത്തത് കാണൽ കൊണ്ട് ഇത്തരം കാര്യങ്ങൾ അറിയപ്പെടും. അവർ
കെട്ടുബന്ധം കൊണ്ട് ഹറാമാകുന്നവർ (Page 25)
കെട്ടു ബന്ധം കൊണ്ട് നാലുപേർ ഹറാമാകും ;
1. ഭാര്യയുടെ ഉമ്മ, വലിയുമ്മ. ഉപ്പയുടെ ഭാഗത്തുനിന്നായാലും ഉമ്മയുടെ ഭാഗത്തുനിന്നായാലും. അവരെത്ര മുകളിലുള്ളവരാണെങ്കിലും ശരി.
2 . ഉപ്പയുടെയോ, ഉമ്മയുടെ യോ ഉപ്പയുടെയോ ഭാഗത്തിലൂടെയുള്ള വല്യുപ്പമാരുടെയോ ഭാര്യമാർ. അവരെത്ര മുകളിലുള്ളവരാണെങ്കിലും ശരി.
3 . മകന്റെയോ മകന്റെ മകന്റെയോ മകളുടെ മകന്റെയോ ഭാര്യ. അവരെത്ര താഴെയുള്ളവരാണെങ്കിലും ശരി.
4 . ഭാര്യയുടെ പെൺമക്കൾ, മകളാവട്ടെ മകളുടെ മകളാവട്ടെ മകന്റെ മകളാവട്ടെ. അവരെത്ര താഴെയുള്ളവരാണെങ്കിലും ശരി.
ആദ്യം പറഞ്ഞ മൂന്ന് പേരും സ്വഹീഹായ നിക്കാഹ് നടക്കൽ കൊണ്ട് തന്നെ ഹറാമാകും. നാലാമത്തവൾ ലൈംഗിക ബന്ധം കൊണ്ടല്ലാതെ ഹറാമാവുകയില്ല. നിക്കാഹ് ഫാസിദാണെങ്കിൽ അവളുമായി അവൻ ബന്ധപ്പെട്ടിട്ടുമില്ലായെങ്കിൽ അവളുടെ മകൾ അവന് ഹറാമാവുകയില്ല. ഈ പറയപ്പെട്ട ഹറാമുകളെല്ലാം ശാശ്വതമാണ്
ഒരാൾ ഒരു പെണ്ണിനെ അവന്റെ അടുക്കൽ നിന്നുള്ള ശുബ്ഹ കൊണ്ട് ബന്ധപ്പെട്ടാൽ, ഫാസിദായ നിക്കാഹിലുള്ള ലൈംഗിക ബന്ധം പോലെ, തറവാടും ഇദ്ദയും സ്ഥിരപ്പെടും. അപ്പോൾ അവന്റെ മേൽ അവളുടെ ഉമ്മമാരും അവളുടെ പെൺമക്കളും ഹറാമാണ്. ബന്ധപ്പെട്ടവൾ ഇവന്റെ പിതാക്കന്മാർക്കും ആൺമക്കൾക്കും ഹറാമാണ്. എങ്കിലും ഇവന് അവളുടെ ഉമ്മയേയോ മകളെയോ നോക്കലും സ്പർശിക്കലും അവരുമായി സ്വകാര്യതയിലാവലും ഹറാമാണ്.
Post a Comment