FIQH | HADIYA DIPLOMA SEM 1, 2022 | CLASS NOTES

തലാക്കും അനുബന്ധ വിധികളും.


ഭാഷ അർത്ഥം കെട്ടഴിക്കുക. സാങ്കേതിക അർത്ഥം ത്വലാഖ് എന്ന പദം കൊണ്ട് നിക്കാഹ് എന്ന ബന്ധത്തെ
അഴിക്കുക.


ചിലപ്പോൾ ത്വലാഖ് ചെയ്യൽ നിർബന്ധമാകും. ഒരാൾ ഭാര്യയെ ഒരിക്കലും ബന്ധപ്പെടുകയില്ല എന്ന് സത്യം ചെയ്തു.അല്ലെങ്കിൽ നാലുമാസത്തിൽ കൂടുതൽ അവളുമായി ബന്ധപ്പെടുകയില്ല എന്ന് സത്യം ചെയ്യുകയും ചെയ്താൽ നാലുമാസം കഴിഞ്ഞാൽ അവൾക്ക് അവനോട് ബന്ധപ്പെടാനോ ത്വലാകോ ആവശ്യപ്പെടാവുന്നതാണ്. അതിന് അവൻ തയ്യാറായിട്ടില്ലെങ്കിൽ കാളി അവൾക്കുവേണ്ടി ഒരു ത്വലാക്ക് ചെല്ലണം.

ചില അവസരത്തിൽ തലാക്ക് ചൊല്ലൽ ഹറാമുമാണ്. നിഫാസിലോ പ്രവേശിച്ച സ്ത്രീയെ ചെല്ലൽ ഹറാമാണ്. അതുപോലെ അവൻ ഒരു ശുദ്ധിയിൽ ഭാര്യയെ ബന്ധപ്പെടുകയോ അല്ലെങ്കിൽ മുമ്പുള്ള ശുദ്ധിയിൽ ഭാര്യയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ തലാക്ക് ചൊല്ലൽ ഹറാമാണ്.

അതുപോലെ ഭാര്യയുടെ ഊഴം പൂർത്തിയാകാതെ അവളെ തലാക്ക് ചൊല്ലലും കറാഹത്താണ്. രോഗിയായ ഒരാൾ ഭാര്യക്ക് അനന്തരാവകാശം കിട്ടാതിരിക്കാൻ വേണ്ടി അവളെ തലാക്ക് ചെല്ലലും ഹറാമാണ് .അങ്ങിനെ ചെയ്താൽ അവൻ കുറ്റക്കാരൻ ആകുകയും തലാക്ക് സംഭവിക്കുകയും ചെയ്യും .പക്ഷേ എങ്കിലും അവളെ മടക്കി എടുക്കൽ സുന്നത്താണ്.

തലാക്ക് സുന്നത്താകുന്ന അവസരങ്ങൾ ഉണ്ട് ഒരാൾക്ക് ഭാര്യയുടെ ബാധ്യതകൾ വീട്ടാൻ കഴിയാത്ത സ്ഥിതിയിലാണെങ്കിൽ അവൻ തലാക്ക് ചൊല്ലൽ സുന്നത്താണ്. അതുപോലെ അവളിലേക്ക് മനസ്സിന് ഇഷ്ടമില്ലെങ്കിലും തലാക്ക് ചെല്ലാം. അവളുടെ സ്വഭാവം മോശം കൊണ്ടോ അവളോട് സഹിച്ചു മുന്നോട്ടു പോകാൻ കഴിയാത്ത രൂപത്തിലുള്ള ചീത്ത സ്വഭാവം അവൾക്കുണ്ടെങ്കിലോ അവന് തലാക്ക് ചൊല്ലൽ സുന്നത്താണ്. തലാക്ക് ചൊല്ലൽ അനുവദനീയമായ അവസരങ്ങളും ഉണ്ട് അവളോട് പൂർണമായ രൂപത്തിൽ അവന് വികാരമോ ആഗ്രഹമോ തോന്നാത്ത അവസരത്തിൽ അവനു തലാക്ക് ചൊല്ലാവുന്നതാണ്. മുകളിൽ പറഞ്ഞ ഒരു അവസരങ്ങളിൽ അല്ലാതെ ഒരു കാരണവും കൂടാതെ ഭാര്യയെ തലാക്ക് ചൊല്ലൽ കറാഹത്താണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതായി കാണാം “ഹലാലായ കാര്യങ്ങളിൽ അല്ലാഹുവിനെ ഏറ്റവും ദേഷ്യമുള്ളത് തലാക്ക് ചൊല്ലലാണ്”. മൂന്ന് ത്വലാക്ക് ചൊല്ലൽ ശക്തമായ കറാഹത്താണ്. മൂന്ന് ത്വലാക്ക് ഒരുമിച്ചു ചെല്ലൽ ഹറാം ഇല്ല. എങ്കിലും ഒന്നിൽ ചുരുക്കൽ ആണ് നല്ലത്.



തലാക്കിന്റെ റുകുനുകൾ

1. തലാക്ക് ചൊല്ലുന്നവൻ. 

അവൻ പ്രായപൂർത്തിയുള്ളവനും ബുദ്ധിയുള്ളവനും സ്വയം ഇഷ്ടപ്രകാരം ചെയ്യുന്നവനും ആകണം. അപ്പോൾ കുട്ടിയുടെയോ ബുദ്ധിയില്ലാത്തവന്റെയോ ഭ്രാന്തന്റെയോ ബോധക്ഷയം സംഭവിച്ചവന്റെയോ ത്വലാഖ് സ്വീകരിക്കുകയില്ല. പക്ഷേ മനപ്പൂർവ്വം ലഹരി ഉപയോഗിച്ച് ബുദ്ധി നഷ്ടപ്പെട്ടവന്റെ ത്വലാഖ് സംഭവിക്കുന്നതാണ്. നിർബന്ധിക്കപ്പെട്ട് തലാക്ക് ചൊല്ലിയവന്റെ ത്വലാഖ് സ്വീകരിക്കുകയില്ല. തമാശയിൽ പറഞ്ഞാലും ദേഷ്യപ്പെട്ട് പറഞ്ഞാലും ത്വലാഖ് സംഭവിക്കും .പക്ഷേ മറ്റുള്ളവരുടെ പദങ്ങൾ നമ്മൾ റിപ്പോർട്ട് ചെയ്യുമ്പോഴും പണ്ഡിതന്മാർ സങ്കൽപ്പിച്ച് പറയുമ്പോൾ ഉണ്ടാകുന്ന പദങ്ങൾ മൂലവും തലാക്ക് സംഭവിക്കുകയില്ല.

2. തലാക്ക് സംഭവിക്കുന്ന ഭാര്യ. 

അവൾ തലാക്ക് ചൊല്ലുന്നവന്റെ ഭാര്യയായിരിക്കണം മറ്റൊരാളുടെ ഭാര്യയുടെ ത്വലാഖ് ചൊല്ലിയാൽ സംഭവിക്കുകയില്ല. ഇദ്ദ കഴിയാത്ത റജഇയ്യ് ആയ പെണ്ണിന്റെ തലാക്കും സംഭവിക്കും.

3. തലാക്കിന്റെ പദം. (സീഗ)


തലാക്ക് സംഭവിക്കുന്ന പദങ്ങൾ രണ്ട് രൂപമാണ് : വ്യക്തമായത് ,വ്യക്തമല്ലാത്തത് (കിനായത്). വ്യക്തമായ പദം കൊണ്ട് ത്വലാക്ക് പറഞ്ഞാൽ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും തലാക്ക് സംഭവിക്കും. പക്ഷേ വ്യക്തമല്ലാത്ത (കിനായത്) പദം കൊണ്ട് പറയുകയാണെങ്കിൽ ഉദ്ദേശമുണ്ടെങ്കിലെ തലാക്ക് സംഭവിക്കുകയുള്ളൂ.

വ്യക്തമായ പദങ്ങളിൽ പെട്ടതാണ്... ..................) ഇവയുടെ വിവർത്തനവും വ്യക്തമായ പദമായി കണക്കാക്കും. ഈ പദങ്ങൾ കൊണ്ട് തലാക്ക് പറഞ്ഞാൽ നിയ്യത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും തലാക്ക് സംഭവിക്കും. വ്യക്തമല്ലാത്ത (കിനായത്)പദങ്ങളിൽ രണ്ട് അർത്ഥങ്ങൾക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തലാക്ക് ഉദ്ദേശിക്കുകയാണെങ്കിൽ തലാക്ക് സംഭവിക്കും. ഉദാഹരണം: നീ സ്വതന്ത്രയാണ്, നീ ഒഴിവായവളാണ് നീ ശവം പോലെയാണ്, പോയി എന്നിൽ നിന്നും മറഞ്ഞു നിൽക്കൂ, ദൂരെ പോകൂ നിന്റെ വീട്ടിൽ പോകൂ... ഇത്തരം പദങ്ങൾ ത്വലാഖിനും അല്ലാത്തതിനും സാധ്യത ഉള്ളതാണ്.

സംസാരിക്കാൻ കഴിയുന്നവനോ അല്ലാത്തവനോ എഴുതിയാൽ അത് വ്യക്തമായി കണക്കാക്കുകയില്ല. അതുകൊണ്ട് ഉദ്ദേശം ഉണ്ടെങ്കിൽ മാത്രമേ തലാക്ക് പോകുകയുള്ളൂ. സംസാരിക്കാൻ കഴിയാത്തവന്റെ ആംഗ്യഭാഷ തലാക്കായി അംഗീകരിക്കുന്നതാണ്. സംസാരിക്കാൻ കഴിയുന്നവൻ ആംഗ്യഭാഷ ഉപയോഗിച്ചാൽ അത് പരിഗണിക്കുകയില്ല.

തലാക്കിന്റെ എണ്ണം


സ്വതന്ത്രന് മൂന്ന് ത്വലാക്കും അടിമക്ക് രണ്ട് ത്വലാക്കുമാണ്. തലാക്കിന്റെ പദം കൊണ്ട് ഒരാൾ രണ്ടോ മൂന്നോ ഉദ്ദേശിച്ചാൽ അത് സംഭവിക്കുന്നതാണ്. തലാക്കിന്റെ പദം കൊണ്ട് എണ്ണം ഉദ്ദേശിച്ചിട്ടില്ല എങ്കിൽ ഒരു തലാക്ക് സംഭവിക്കും.

റജഇയ്യ് ത്വാലാഖ്


പകരത്തിന്(.............) അല്ലാതെ ഭാര്യയെ ഒന്നോ രണ്ടോ തലാക്ക് ചെല്ലുന്ന താണ് റജഇയ്യ് ത്വാലാഖ്. ഇദ്ദ കഴിയുന്നതിനുമുമ്പ് ഇവളെ മടക്കി എടുക്കാവുന്നതാണ്.മടക്കിയെടുക്കുന്നതിന് സാക്ഷി നിൽക്കേണ്ടതില്ല.എങ്കിലും സാക്ഷിനിർത്തൽ സുന്നത്താണ്.അവളുടെ കഴിഞ്ഞാൽ അവളെ മടക്കിയെടുക്കൽ അനുവദനീയമല്ല. പക്ഷേ അവളുടെ സമ്മതത്തോടുകൂടി പുതിയ മഹർ ഉപയോഗിച്ച് വീണ്ടും വിവാഹം നടത്താവുന്നതാണ്. അവൻ പുതുതായി വിവാഹം നടത്തിയാലും അവളെ മടക്കി എടുത്താലും അവന്റെ ബാക്കിയുള്ള ത്വലാക്കുകൾ അവന് ലഭിക്കും. തലാക്ക് കൊണ്ടല്ലാതെ വേർപിരിഞ്ഞ പെണ്ണിനെ മടക്കിയെടുക്കാൻ പറ്റുകയില്ല. റജഈ ആയ പെണ്ണ് ഭാര്യയെ പോലെ തന്നെയാണ്. പക്ഷേ അവളെ കൂടെ ഒറ്റയ്ക്ക് നിൽക്കാനോ സുഖാസ്വാദനമോ അനുവദനീയമല്ല.ഭാര്യക്ക് നിർബന്ധമായിട്ടുള്ള ചിലവ്,ഭക്ഷണം,താമസസ്ഥലം എന്നിവ നൽകൽ നിർബന്ധമാണ്. ശുദ്ധീകരണത്തിനുള്ള ഉപകരണങ്ങൾ നൽകണമെന്നില്ല. പക്ഷേ ഇവൾ പിണങ്ങിയ ഭാര്യയാണെങ്കിൽ അവൾക്ക് നൽകേണ്ടതില്ല. ഇവൾ മരിച്ചാൽ ഭർത്താവിന് അനന്തരാവകാശം ലഭിക്കുന്നതാണ്. ഇനി ഇവൾ ഇരിക്കുന്ന സമയത്ത് ഭർത്താവ് മരിച്ചാൽ അവളുടെ ഇദ്ദ വഫാത്തിന്റെ യിലേക്ക് നീങ്ങുകയും ഇയാളുടെ സ്വത്ത് അനന്തരഫലമായി ലഭിക്കുകയും ചെയ്യുന്നതാണ്. ഭാര്യ ഇദ്ദയിൽ ഇരിക്കെ നാലാമത്തെ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ല. അതുപോലെ ഇവളുടെ സഹോദരിയെയും പിതാവിന്റെ സഹോദരിയെയും മാതാവിന്റെ സഹോദരിയെയും വിവാഹം ചെയ്യാൻ പറ്റുകയില്ല.

ബാഇൻ തലാക്ക്


ഇത് രണ്ട് വിധമാണ് ചെറിയ വേർപിരിയലും വലിയ വേർപിരിയലും.

ചെറിയ വേർപിരിയൽ :ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുമ്പുള്ള തലാക്ക് ആണ് ഇത്. ഇദ്ദ സമയത്ത് അവൾക്ക് താമസം നൽകൽ അവന് നിർബന്ധമാണ്. പക്ഷേ അവൾ ഗർഭിണിയാണെങ്കിൽ മാത്രം ചെലവ് നൽകിയാൽ മതി .

വലിയ വേർപിരിയൽ മൂന്ന് തലാക്കും ചെല്ലുന്നതിനാണ് വലിയ വേർപിരിയൽ എന്ന് പറയുന്നത്. ഇത് സംഭവിച്ചാൽ വീണ്ടും ഭാര്യയെ തിരിച്ചെടുക്കുന്നതിന് അഞ്ച് ശർത്തുകൾ ഉണ്ട്.

1. ആദ്യ ഭർത്താവിൽ നിന്നുള്ള ഇദ്ദ കഴിയൽ

2. രണ്ടാമത് വേറൊരാൾ വിവാഹം കഴിക്കൽ

3. അയാൾ അവളുമായി ബന്ധപ്പെടൽ.

4. രണ്ടാമത്തെ വിവാഹത്തിൽ നിന്നും മോചിതയാവൽ.

5. രണ്ടാമത്തെ വിവാഹത്തിൽ നിന്നുള്ള ഇദ്ദ കഴിയൽ.

ഈ ശർത്തുകൾക്ക് ശേഷം പുതുതായി വിവാഹം ചെയ്താൽ അവന് വീണ്ടും മൂന്ന് തൊലാക്കുകൾ തിരിച്ച് ലഭിക്കുന്നതാണ്.

തവകീൽ, തമ്ലീക്, തഹലീഖ് 

( ഏൽപ്പിച്ചു കൊടുക്കൽ, അധികാരപ്പെടുത്തൽ,ബന്ധപ്പെടുത്തൽ )

ഭർത്താവിന് സ്വന്തം ശരീരം കൊണ്ട് ഭാര്യയെ ത്വലാഖ് ചൊല്ലാം അല്ലെങ്കിൽ ഭാര്യയെ ഏൽപ്പിക്കാം മറ്റു സ്ത്രീകളെയോ പുരുഷന്മാരെയോ ഏല്പിക്കാം.

ഇനി ഭാര്യയെ ത്വലാഖ് ചൊല്ലാനുള്ള അധികാരം അവൾക് നൽകാം. ഒരാൾ ഭാര്യയോട് നിനക്ക് നിന്നെ തലാക്ക് ചൊല്ലാം എന്ന് പറയുകയും അവൾ സ്വന്തം ശരീരത്തെ ആ സമയത്ത് ത്വലാഖ് ചൊല്ലുകയും ചെയ്താൽ ത്വലാഖ് സംഭവിക്കും. പക്ഷേ സമയം അധികരിച്ചിട്ട് ഉണ്ടെങ്കിൽ സംഭവിക്കുകയില്ല.

തന്റെ പ്രവർത്തിയുമായൊ മറ്റൊരാളുടെ പ്രവർത്തിയുമായോ മറ്റൊരു സംഭവമായോ ത്വലാഖ് ബന്ധിപ്പിക്കുന്നതാണ്. ഒരാൾ എന്റെ വീട്ടിൽ ആ സ്ത്രീ പ്രവേശിച്ചാൽ നീ വിവാഹമോചിതയാണ് അല്ലെങ്കിൽ ആ വ്യക്തി എന്റെ വീട്ടിൽ പ്രവേശിച്ചാൽ നീ വിവാഹമോചിതയാണ്, സൂര്യൻ ഉദിച്ചാൽ നീ വിവാഹമോചിതയാണ് ഇവ പോലുള്ള വാക്കുകൾ പറയുകയും അത് സംഭവിക്കുകയും ചെയ്താൽ തലാക്ക് സംഭവിക്കും. റമളാൻ മാസത്തിൽ നീ മോചിതയാണ് എന്ന് പറഞ്ഞാൽ റമളാനിന്റെ തുടക്കത്തിൽ അവൾ വിവാഹ മോചിതയാകും.

ഖുലഹ്

(വിവാഹബന്ധത്തിൽ നിന്ന് ഒഴിയൽ)


ഭാഷ അർത്ഥം: ഊരൽ.സാങ്കേതിക അർത്ഥം:ഒരു പ്രത്യേക പ്രതിഫലം നൽകി വിവാഹ ബന്ധത്തിൽ നിന്നും ബന്ധം വേർപ്പെടുത്തൽ. അടിസ്ഥാനപരമായി ഇത് കറാഹത്താണ് പക്ഷേ ചില സമയത്ത് സുന്നത്താവും.

റുകൾ


1. ഭർത്താവ് 

2. ഗുഹ്യവയവം 

3. ഭാര്യ 

4. പകരം നൽകുന്ന വസ്തു 

5. സീഗ

 

Post a Comment