ഫസ്ഖ്
(വിവാഹബന്ധം ദുർബലപ്പെടുത്തൽ)
താഴെപ്പറയുന്ന കാര്യങ്ങൾ ഉണ്ടായാൽ വിവാഹബന്ധം ദുർബലപ്പെടുത്താവുന്നതാണ്.
1. വിവാഹത്തിൽ
ന്യൂനത ഉണ്ടായാൽ. ഭാര്യയിൽ അഞ്ച് ന്യൂനതകൾ ഉണ്ടായാൽ ഭർത്താവിന് വിവാഹബന്ധം
ദുർബലപ്പെടുത്താൻ അധികാരം ഉണ്ട്. ഭ്രാന്ത്, വെള്ളപ്പാണ്ട്, കുഷ്ഠം
,ഗുഹിയാവയവം ഇറച്ചി കൊണ്ട് നിറയൽ ഗുഹയാവയവം എല്ല് കൊണ്ട് മൂടൽ. ഈ കാര്യങ്ങൾ
ബ്ലീഡിങ്,വായ്നാറ്റം,കക്ഷനാറ്റം,ഒലിക്കുന്ന മുറിവുകൾ തുടങ്ങിയവ ഫസഖിനുള്ള
ന്യൂനതകളാണ്. ന്യൂനതയായി കണക്കാക്കുകയില്ല.
ഭർത്താവിൽ 5 ന്യൂനതകൾ
കണ്ടാൽ ഭാര്യക്ക് വിവാഹബന്ധം ദുർബലപ്പെടുത്താവുന്നതാണ്. ഭ്രാന്ത് ,കുഷ്ഠം
വെള്ളപ്പാണ്ട്, ലൈംഗികാവയവം മുറിഞ്ഞു പോകൽ, ലൈംഗിക ശക്തി ഇല്ലായ്മ.
2,
വിവാഹത്തിൽ മുന്നോട്ടുവെച്ച നിബന്ധനകൾക്ക് എതിരെ സംഭവിക്കുക. വിവാഹത്തിൽ
ഭാര്യയോ ഭർത്താവോ ഏതെങ്കിലും തരത്തിലുള്ള വിശേഷണങ്ങൾ വേണമെന്ന് പ്രത്യേകം
പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാലിക്കേണ്ടതാണ്. ഭംഗി,കന്യകത്വം, സമ്പത്ത്
ന്യൂനതയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഉപാധി വെക്കുകയും അതിനെതിരെ
വ്യക്തമാവുകയും ചെയ്താൽ നിക്കാഹ് ദുർബലപ്പെടുത്താനുള്ള അവകാശമുണ്ട്.
കന്യകയാവണമെന്ന് ഉപാധി വെക്കുകയും പിന്നീട് കന്യക അല്ലെന്ന് വ്യക്തമാവുകയും
ചെയ്താൽ വിവാഹബന്ധം വേർപ്പെടുത്താവുന്നതാണ്.
3. ഭർത്താവ്
പാപ്പരാവുക /കഴിവില്ലാതിരിക്കുക. തന്റെ ഭർത്താവിന് ഹലാലായ രൂപത്തിൽ ഏറ്റവും
കുറഞ്ഞ രീതിയിലെങ്കിലും തനിക്ക് ചിലവ് നൽകാൻ കഴിയാതിരുന്നാൽ മുക്കല്ല ഫായ
ഭാര്യക്ക് ഫസ് ചെയ്യാവുന്നതാണ്. അവൾക്കുള്ള ഒരു മുദ്ദ് ഭക്ഷണമോ വസ്ത്രമോ
താമസസ്ഥലമോ നൽകാൻ കഴിയില്ല എങ്കിൽ അവൾക്ക് ഫസ്ഖ് ചെയ്യാം. അവൻ
പാപ്പരാണെന്ന് സ്ഥിരപ്പെട്ടതിന് ശേഷം മാത്രമേ വിവാഹം ദുർബലപ്പെടുത്താൻ
പറ്റുകയുള്ളൂ. ശേഷം ഖാളി അവനെ മൂന്ന് ദിവസം നൽകണം. പ്രബലഭിപ്രായപ്രകാരം
കഴിവുള്ള ഭർത്താവ് ചിലവിന് നൽകിയില്ലെങ്കിൽ വിവാഹം
ദുർബലപ്പെടുത്താനുള്ള അവകാശമില്ല.
ഇദ്ദ
ഇസ്ലാമിക നിയമപ്രകാരം ഗർഭപാത്രം ശുദ്ധിയാണെന്ന് ഉറപ്പാക്കാനും ഭർത്താവിന്റെ മരണത്തിൽ ദുഃഖിക്കാനും വേണ്ടി ഭാര്യ കാത്തു നിൽക്കുന്ന സമയമാണ് ഇദ്ദ. കുടുംബ ബന്ധങ്ങൾ പരസ്പരം കലരാതിരിക്കാൻ വേണ്ടിയാണ് അടിസ്ഥാനപരമായി ഇദ്ദ നിർബന്ധമാക്കിയിട്ടുള്ളത്.
മരണം കൊണ്ടുള്ള ഇദ്ദ.
ഭർത്താവ് മരണപ്പെട്ടാൽ അവനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടങ്കിലും ഇല്ലെങ്കിലും ഇദ്ദ നിർബന്ധമാണ്. അവൾ ഗർഭിണിയാണെങ്കിൽ പൂർണ്ണമായും ഗർഭം പുറത്തു വരുന്നതോട് കൂടി അവളുടെ ഇദ്ധ കഴിയും. ഗർഭാശയത്തിൽ നിന്ന് പുറത്തുവരുന്നത് പൂർണ്ണവളർച്ചയെത്തിയതാണെങ്കിലും ഇല്ലെങ്കിലും അവളുടെ ഇദ്ധ കഴിയും. ഇനി അവൾ ഗർഭിണി അല്ലെങ്കിൽ അവൾ സ്വതന്ത്ര യാണെങ്കിൽ നാലുമാസവും പത്തു ദിവസവും ഇദ്ധയിരിക്കണം. അടിമ സ്ത്രീയാണെങ്കിൽ രണ്ടുമാസവും അഞ്ചു ദിവസവും. ജീവിതകാലത്ത് പിരിഞ്ഞാൽ.
ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തവൾക്ക് ഇദ്ദ ഇരിക്കേണ്ടതില്ല. ബന്ധപ്പെട്ട സ്ത്രീയാണെങ്കിൽ ഇരിക്കണം. അവൾ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയാണ് അവളുടെ ഇദ്ദ.ആർത്തവമുള്ള സ്ത്രീയാണെങ്കിൽ അവളുടെ ഇദ്ദ മൂന്നു ശുദ്ധിയാണ്. അടിമക്ക് രണ്ട് ശുദ്ധിയും. മരുന്നു പോലോത്തതുകൊണ്ട് ആർത്തവം നേരത്തെ ആക്കിയാലും കുഴപ്പമില്ല. ഇനി കുട്ടിയോ ആർത്തവം മുറിഞ്ഞു പോയ സ്ത്രീകളോ ആണെങ്കിൽ അവർ ഇദ്ദ ഇരിക്കേണ്ടത് മാസക്കണക്കിനാണ്. സാധാരണ 62 വയസ്സായാൽ ആർത്തവം മുറിയുന്നതാണ്. ഇത്തരം അവസരത്തിൽ അവർ ഇദ്ദ ഇരിക്കേണ്ടത് മൂന്നുമാസമാണ്. അടിമ ഒന്നരമാസം ഇദ്ദ യിരിക്കണം.
ഇദ്ദ ഇരിക്കുന്ന സമയത്ത് ഗർഭമുണ്ടെന്ന് സംശയം തോന്നുകയാണെങ്കിൽ സംശയം നീങ്ങുന്നതുവരെ വേറെ വിവാഹം ചെയ്യാൻ പാടില്ല. ശേഷമാണ് ഇത് തോന്നുന്നതെങ്കിൽ വിവാഹം കഴിക്കാതെ അല്പം കാത്തു നിൽക്കൽ സുന്നത്തുണ്ട്. ഇനി സംശയത്തോടു കൂടി വിവാഹം ചെയ്യുകയും ആറുമാസത്തിനുള്ളിൽ പ്രസവിക്കുകയും ചെയ്താൽ അത് ആദ്യത്തെ വിവാഹത്തിലുള്ള കുട്ടിയായി കണക്കാക്കും. ആറുമാസങ്ങൾക്ക് ശേഷമാണെങ്കിൽ അത് രണ്ടാമത്തെ ആളുടെ കുട്ടിയായി കണക്കാക്കും.
ഇഹ്ദാദ്(ആർഭാടം ഉപേക്ഷിക്കൽ
ഷറഹിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അലങ്കാരങ്ങളിൽ നിന്നും മൈലാഞ്ചി പോലുള്ള ആഡംബരങ്ങളിൽ നിന്നും ഭംഗിയായി അണിഞ്ഞൊരുങ്ങലിൽ നിന്നും മാറി നിൽക്കുക എന്നാണ്. ഭർത്താവ് മരിച്ചാൽ ഇദ്ദയിൽ ഇരിക്കുന്ന സ്ത്രീ ഈ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്. മൂന്ന് തലാക്കും ചൊല്ലപ്പെട്ട പെണ്ണിന് ഇത് അനുഷ്ഠിക്കൽ സുന്നത്താണ്. മടക്കിയെടുക്കാൻ സാധ്യതയുള്ള പെണ്ണിന് അണിഞ്ഞൊരുങ്ങലാണ് സുന്നത്ത്. അല്ലെങ്കിൽ അവളും ഇതുപോലെ ഇരിക്കൽ സുന്നത്തുണ്ട്. അലങ്കാരത്തിനായി ചായം മുക്കിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ശരീരത്തിലും വസ്ത്രത്തിലും ഭക്ഷണങ്ങളിലും സുഗന്ധങ്ങൾ ഉപയോഗിക്കാൻ പാടില്ല. തലമുടിയിൽ എണ്ണ തേച്ചു ഒരുങ്ങാൻ പാടില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തേക്കാവുന്നതാണ്. അലങ്കാരത്തിനു വേണ്ടി സുറുമയിടാൻ പാടില്ല. ചികിത്സക്ക് വേണ്ടി ഉപയോഗിക്കാം. ശരീരത്തിന്റെ പ്രകടമാകുന്ന കൈ, കാൽ, മുഖം തുടങ്ങിയ ഭാഗത്ത് മൈലാഞ്ചി ഇടാൻ പാടില്ല. വസ്ത്രത്തിനടിയിലുള്ള ഭാഗങ്ങളിൽ മൈലാഞ്ചി ഇടാവുന്നതാണ്.
കറാഹത്തുമാണ്. പക്ഷേ സ്വർണ്ണം,വെള്ളി,രത്നം തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കാൻ പാടില്ല.മോതിരം ആണെങ്കിലും വസ്ത്രത്തിന്റെ അടിയിൽ ആണെങ്കിലും ധരിക്കാൻ പാടില്ല. അപ്പോൾ അവകൾ പകൽ ധരിക്കൽ ഹറാമാണ്. രാത്രി ധരിക്കൽ അത് മോഷണം പോകുമെന്ന് ഭയന്ന് ധരിക്കൽ അനുവദനീയമാണ്.കുളിക്കാനും ശരീരത്തിലെ അഴുക്കുകൾ നീക്കാനും വെറ്റില മുറുക്കാനും വിരിപ്പുകളും ഫർണിച്ചറുകളും വൃത്തിയാക്കാനും അനുവദനീയമാണ്. ഈ ആഡംബരങ്ങൾ ഉപേക്ഷിക്കാതിരുന്നാൾ കുറ്റക്കാരിയാകും.
ഇദ്ദ ഇരിക്കുന്നവളുടെ താമസം
യുദ്ധ ഇരിക്കുന്നവൾക്ക് താമസം നൽകൽ നിർബന്ധമാണ്. ഗർഭിണിയാണെങ്കിലും അല്ലെങ്കിലും നൽകണം പിണങ്ങിയവൾ ആണെങ്കിൽ നൽകേണ്ടതില്ല. ഭർത്താവിന് അവളുടെ കൂടെ ഒറ്റയ്ക്ക് നിൽക്കലും അവളോട് കൂടെ താമസിക്കലും ഹറാമാണ്. ഭർത്താവിന്റെ സമ്മതത്തോടുകൂടി വേർപിരിയുന്ന സ്ഥലത്തുള്ള വീട്ടിൽ താമസിക്കൽ നിർബന്ധമാണ്. ആ വീട്ടിൽ നിന്ന് ആർക്കും അവളെ ഇറക്കിവിടാനോ അവൾക്ക് പുറത്തു പോകാനോ അനുവാദമില്ല. പക്ഷേ ചിലവിന് ലഭിക്കാത്ത അവൾ ആണെങ്കിൽ അവൾക്ക് പോകാനുള്ള അനുമതിയുണ്ട്. അവൾക്കോ അവളുടെ കുട്ടിക്കോ എന്തെങ്കിലും രൂപത്തിലുള്ള അപകടം ഭയപ്പെടുകയാണെങ്കിൽ അവൾക്കു പുറത്തു പോകാം അതുപോലെ തന്നെ അവൾക്ക് ഭക്ഷണം വാങ്ങാനുള്ള ആവശ്യത്തിനും പുറത്തുപോകാം. ഇദ്ദ ഇരിക്കുന്ന സമയത്ത് ഭാര്യയും ഭർത്താവും സാധാരണ ഭാര്യ ഭർത്താക്കന്മാരെ പോലെ ഇടപഴകി ജീവിച്ചാൽ അവളുടെ ഇദ്ധ കഴിയുകയില്ല മാത്രമല്ല അവളെ മടക്കിയെടുക്കൽ അനുവദനീയവും അല്ല. മറിച്ച് അവൾ ഇടപഴകിയ കാലം വീണ്ടും ഇദ്ദ ഇരിക്കുകയും വേണം.
ഇദ്ദ യിലെ അഭിപ്രായവ്യത്യാസം
കഴിഞ്ഞോ ഇല്ലയോ എന്ന് വിഷയത്തിൽ ഭാര്യയും ഭർത്താവും തർക്കം ഉണ്ടായാൽ ആർത്തവം കൊണ്ട് ഇരിക്കുന്ന വിഷയത്തിൽ ഭാര്യയെയാണ് വിശ്വസിക്കുക. അവളുടെ വാക്ക് അംഗീകരിക്കും. ആർത്തവം അവളുടെ പതിവിനോട് യോജിച്ചില്ലെങ്കിലും അവളുടെ വാക്ക് വിശ്വസിക്കും എങ്കിലും അവളുടെ വാക്ക് സത്യം ചെയ്യിപ്പിക്കൽ നിർബന്ധമാണ്. സംശയമുണ്ടാകുന്ന അവസരത്തിൽ അവളുടെ ശുദ്ധിയെ പറ്റിയും ആർത്തവത്തെപ്പറ്റിയും സത്യം ചെയ്യിപ്പിക്കണം. മാസം കൊണ്ട് കഴിഞ്ഞോ എന്ന് അഭിപ്രായവ്യത്യാസം ഉണ്ടായാൽ അതിൽ പരിഗണിക്കുക ഭർത്താവിനെയാണ് ഭർത്താവിന്റെ വാക്കാണ് ഇവിടെ മുഖവിലക്കെടുക്കുക. മറ്റൊരു വിവാഹം ചെയ്തതിനുശേഷം ഇദ്ദ കഴിഞ്ഞിട്ടില്ല എന്ന വാദം ഭാര്യ ഉയർത്തിയാൽ അത് പരിഗണിക്കുകയില്ല.
ചിലവ് കൊടുക്കൽ
ചിലവ് കൊടുക്കൽ രണ്ട് തരമാണ്. ഒന്ന് സ്വന്തം ശരീരത്തിനുള്ള ചിലവും രണ്ടാമത്തേത് മറ്റുള്ളവർക്ക് കൊടുക്കേണ്ട ചിലവും മറ്റുള്ളവർക്ക് കൊടുക്കേണ്ട ചിലവ് നിർബന്ധമാകുന്നത് മൂന്ന് രൂപത്തിലാണ്. വിവാഹം, കുടുംബബന്ധം,ഉടമസ്ഥതഎന്നീ വഴികളിലൂടെയാണ് മറ്റുള്ളവർക്കുള്ള ചിലവ് കൊടുക്കൽ നിർബന്ധമാകുന്നത്.
വിവാഹബന്ധം കൊണ്ട് നിർബന്ധമാകുന്ന ചിലവ്
പൂർണ്ണമായി വഴിപ്പെടുന്ന ഭാര്യക്ക് ഭർത്താവ് ചിലവ്,വസ്ത്രം,താമസസൗകര്യം എന്നിവ നൽകൽ നിർബന്ധമാണ്. ബുദ്ധിമുട്ടുള്ള ഭർത്താവിന് അവരുടെ നാട്ടിലെ സാധാരണ ഭക്ഷണത്തിൽ നിന്ന് ഒരു മുദ്ദ് നിർബന്ധമാകും. പണക്കാരനാണെങ്കിൽ അയാൾ രണ്ടു മുദ്ദും, ഇടത്തരക്കാരനാണെങ്കിൽ ഒന്നര മുദ്ദുംകൊടുക്കണം. കൂട്ടാന്, ഉപ്പ്, വിറക്, കുടിക്കാനുള്ള വെള്ളം, അരി പൊടിക്കാനും മാവു കുഴക്കാനുമുള്ള കൂലി എന്നിവ നൽകണം.
ഇത് നൽകേണ്ടത് അവൾ അവന്റെ ഒപ്പം ഭക്ഷണം കഴിച്ചിട്ടിലാണ്. ഇനി അവളും അവനും ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണെങ്കിൽ പ്രത്യേകമായി കൊടുക്കേണ്ടതില്ല. കാരണം സാധാരണയായി നമ്മുടെ നാട്ടിൽ നടന്നുവരുന്നത് അങ്ങനെയാണല്ലോ. അവളുടെ വീട്ടിൽ വേലക്കാരികൾ ഉണ്ടെങ്കിൽ വേലക്കാരികളെ നൽകൽ നിർബന്ധമാണ്. രോഗം വാർദ്ധക്യം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീക്ക് ജോലിക്ക് ആളെ വേണമെങ്കിൽ അത് അത് നൽകര ർത്താവിന് നിർബന്ധമാണ്.
ഓരോ ആറുമാസം കൂടുമ്പോഴും ഭർത്താവ് ദരിദ്രനാണെങ്കിൽ പോലും സ്ത്രീക്ക് വസ്ത്രം കൊടുക്കണം അതിനൊപ്പം അതുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും നൽകണം. ചൂടാണെങ്കിലും തടുപ്പാണെങ്കിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങളിൽ എണ്ണ വ്യത്യാസം ഉണ്ടാകും. വസ്ത്രത്തിന്റെ ക്വാളിറ്റി ഭർത്താവിന്റെ സമ്പത്തിന് അനുസരിച്ച് മാറുന്നതാണ്.
അവൾ ഇരിക്കാൻ ഉപയോഗിക്കുന്ന പായ വിരിപ്പ് എന്നിവ നൽകണം അത് തണുപ്പുകാലത്തിനും ചൂടുകാലത്തിനും യോജിച്ചത് അനുസരിച്ച് നൽകണം. അവൾക്ക് കിടക്കാൻ ആയ ആവശ്യമായ വസ്തുക്കളും വിരിക്കാനും പുതക്കാനും ഉപയോഗിക്കുന്ന വിരിപ്പും പുതപ്പും കിടക്കാനുള്ള തലയിണയും നൽകേണ്ടതാണ്. ഒരു കൊല്ലം നീണ്ടുനിൽക്കാത്ത വസ്ത്രങ്ങൾ പുതുക്കി നൽകേണ്ടതാണ്. ആ നൽകുന്നത് പുതിയ വസ്ത്രമായിരിക്കണം. അവൾക്ക് ഭക്ഷിക്കാനും കുടിക്കാനും പാചകം ചെയ്യാനായ പാത്രങ്ങളും മറ്റും നൽകേണ്ടതാണ്.അവൾക്ക് ഭംഗിയാവാനുള്ള ചീർപ്പ്, എണ്ണ സോപ്പ്, ബ്രഷ്, ടൂത്ത് പിക്ക് തുടങ്ങിയവ നൽകേണ്ടതാണ്. ആവശ്യമായാൽ ഈ വസ്തുക്കൾ പുതിയത് നൽകേണ്ടതാണ്. അവൾക്ക് ആവശ്യമായ രൂപത്തിലുള്ള താമസസ്ഥലം നൽകണം. അത് വാടകക്കെടുത്താണെങ്കിലും നൽകണം. അവളുടെ രോഗത്തിനുള്ള മരുന്നു നൽകുകയോ ഡോക്ടറുടെ ഫീസ് നൽകുകയോ ഭർത്താവിന് ബാധ്യതയില്ല. ഭക്ഷണം വസ്ത്രം വിരിപ്പ് തുടങ്ങിയവ അവൾക്ക് നൽകലോടുകൂടി അവളുടെ ഉടമസ്ഥതയിൽ ഉള്ളതാവും അത് ഭർത്താവിന് അവളുടെ സമ്മതമില്ലാതെ എടുക്കാൻ പാടില്ല.
അവളുടെ ഉടമസ്ഥതയിൽ ആകുന്ന വസ്തുക്കൾ ഒക്കെ അവൾക്ക് കടമായി ഉള്ളതാണ്. അവൾ പിണങ്ങിയാൽ അവൾക്കുള്ള എല്ലാ ചിലവുകളും നഷ്ടപ്പെടും. കുറഞ്ഞ നിമിഷമാണെങ്കിൽ പോലും അത് പിണക്കമായി പരിഗണിക്കും. ആ ദിവസത്തെ ഭക്ഷണമോ ആ സമയത്തെ വസ്ത്രമോ അവൾക്ക് നൽകേണ്ടതില്ല. പക്ഷേ അവൻ ആ സമയത്ത് അവളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവൾക്ക് വസ്ത്രം നൽകേണ്ടി വരും.
കുടുംബ ബന്ധം കൊണ്ട് ചിലവ് നിർബന്ധമാകുന്നവർ
കുടുംബ ബന്ധം കൊണ്ട് ചിലവ് ചിലവുകൊണ്ട് നിർബന്ധമാകുന്നവർ മകനും രക്ഷിതാവും ആണ്. തനിക്കും തന്റെ ഭാര്യക്കും ചിലവ് കൊടുത്തതിനു ശേഷം കഴിവുള്ള രക്ഷിതാവ് തന്റെ മക്കൾക്ക് ഭ്രാന്ത്, രോഗം പക്ഷാഘാതം, തുടങ്ങിയ പ്രശ്നങ്ങളാൽ സ്വയം അധ്വാനിക്കാൻ കഴിയില്ല എങ്കിൽ പിതാവ് ചിലവ് കൊടുക്കേണ്ടതാണ്. ഒരു കുട്ടിക്ക് പിതാവും മാതാവും ഉണ്ടെങ്കിൽ പിതാവാണ് ചിലവ് കൊടുക്കേണ്ടത്. ഇനി ഒരു വ്യക്തിക്ക് പിതാവും മകനും ഉണ്ടെങ്കിൽ മകനാണ് ആ വ്യക്തിക്ക് ചിലവ് കൊടുക്കേണ്ടത്.തന്റെ രക്ഷിതാക്കൾക്ക് ആവശ്യമായ ചിലവിനുള്ള തുക ഇല്ലെങ്കിൽ അത് നൽകൽ പണക്കാരനായ സന്താനത്തിന് നിർബന്ധമാണ്.
ചിലവ് കൊടുക്കേണ്ടവരുടെ എണ്ണം വർദ്ധിക്കുകയും അവർക്ക് ആവശ്യമായ പണം ഉണ്ടാകാതിരിക്കുകയും ചെയ്താൽ ആദ്യം ചിലവ് കൊടുക്കേണ്ടത് സ്വന്തം ശരീരത്തിനാണ്. പിന്നെ തന്റെ ഭാര്യക്കും പിന്നെ ഏറ്റവും അടുത്ത ആളുകൾക്കുമാണ്. ഇനി ഏറ്റവും അടുത്തത് ആയിട്ടുള്ള ഉപ്പ, ഉമ്മ, കുട്ടികൾ എന്നിവരാണെങ്കിൽ ഏറ്റവും ചെറിയ കുട്ടിയെ മുന്തിക്കണം പിന്നെ ഉമ്മ ഉപ്പ ഏറ്റവും വലിയ കുട്ടി ഇങ്ങനെയാണ് അതിന്റെ ക്രമം. കുടുംബബന്ധം കൊണ്ട് കൊടുക്കുന്ന ചിലവ് അത് കടം ആവുകയില്ല.
പ്രസവിച്ച ഉടനെയുള്ള മുലപ്പാൽ നൽകൽ ഉമ്മക്ക് നിർബന്ധമാണ്. ഇനി അതിനുശേഷം അവളോ ലും അന്യസ്ത്രീയോ മാത്രമേ ഉള്ളെങ്കിൽ അവർക്ക് മുല കൊടുക്കൽ നിർബന്ധമാണ്. ഭാര്യക മുല കൊടുത്തതിന്റെ കൂലി ആവശ്യപ്പെടാവുന്നതാണ്. ഒരു കുട്ടിയുടെ ഉമ്മക്ക് പാലു കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ പിതാവിന് അത് തടയാനുള്ള അവകാശമില്ല. സാധാരണ നൽകുന്ന കൂലിയെക്കാൾ അധികം ആവശ്യപ്പെടുന്നുണ്ടെങ്കിൽ തടയാം. കുട്ടിയുടെ ഉമ്മ പാൽ കൊടുക്കുന്നതിന് കൂലി ആവശ്യപ്പെട്ടാൽ സാധാരണ നിലക്കുള്ള കൂലി നൽകൽ പിതാവിന് നിർബന്ധമാണ്.
പരസ്പര സമ്മതമില്ലാതെ രണ്ട് വർഷത്തിന് മുമ്പ് മുലകുടി നിർത്തൽ രണ്ടുപേർക്കും അനുവദനീയമല്ല. കുട്ടിക്ക് ബുദ്ധിമുട്ട് ആവുകയില്ല എങ്കിൽ രണ്ടുപേരുടെയും സമ്മതത്തോടുകൂടി രണ്ട് കൊല്ലത്തിന് മുമ്പ് മുലകുടി നിർത്താവുന്നതാണ്. രണ്ടു വർഷത്തിനുശേഷം ഒരാളുടെ തൃപ്തിയില്ലാതെ മറ്റൊരാൾക്ക് കുട്ടിയുടെ മുല കുടി നിർത്താവുന്നതാണ്. ബുദ്ധിമുട്ടില്ലെങ്കിൽ രണ്ടുപേർക്കും രണ്ടുവർഷത്തിനു മുകളിൽ കുട്ടിക്ക് പാല് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല.
ഉടമസ്ഥത കൊണ്ട് നിർബന്ധമാകുന്ന ചിലവ്
ബഹുമാനിക്കപ്പെടുന്ന മൃഗങ്ങൾ ഉടമസ്ഥതയിൽ ഉള്ളവൻ അതിന് ഭക്ഷണവും വെള്ളവും നൽകണം.അതുപോലെ അതിനെ ഉപദ്രവിക്കാനും പാടില്ല. അതിന് കഴിയാത്ത രൂപത്തിൽ അതിനെ നിർബന്ധിക്കാനും, ബുദ്ധിമുട്ടിക്കാനും പാടില്ല. ഒരു മൃഗത്തിനും അതിന്റെ കുട്ടിക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തിൽ പാൽ കറന്നെടുക്കാവുന്നതാണ്. പശുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപത്തിൽ പാൽ കറക്കാതിരിക്കൽ ഹറാമാണ്. ഇനി ബുദ്ധിമുട്ടില്ലെങ്കിൽ പോലും കറക്കാതിരിക്കൽ കറാഹത്താണ്. മൃഗത്തിനോ അതിന്റെ കുട്ടിക്കോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപത്തിൽ പാൽ കറക്കൽ ഹറാമാണ്. പാൽ പൂർണ്ണമായും കറക്കാതിരിക്കൽ സുന്നത്താണ്. പാൽ കറക്കുന്നവൻ നഖങ്ങൾ മുറിച്ചു കളയണം.
പ്രസവ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ
പ്രസവ വേദന നടക്കുന്ന സമയത്ത് ആയത്തുൽ കുർസി സ്ത്രീയുടെ അടുത്തുവച്ച് ഓതണം. ഓതണം ദുആഉൽ ഖർബ് അധികരിപ്പിക്കണം. )
അവിടെ ഉള്ള ആളുകൾ കുട്ടിയുടെ വലത് ചെവിയിൽ ബാൻക് കൊടുക്കണം. അതുപോലെ അവിടെ പ്രത്യേകം വന്നിട്ടുള്ള ആയത്തുകൾ ഓതണം.. ..) സൂറത്തുൽ ഇഖ്ലാസ് ഓതണം. ഇടതു ചെവിയിൽ ഇഖാമത് കൊടുക്കണം. ജനിച്ച കുട്ടിക്ക് മധുരം നൽകൽ സുന്നത്താണ്. പുരുഷനാണ് നല്ലത്. അല്ലെങ്കിൽ സ്ത്രീക്ക് നൽകാം. ഈത്തപ്പഴമാണ് നൽകേണ്ടത്. അതില്ലെങ്കിൽ എന്തെങ്കിലും മധുരം നൽകാം. തീ സ്പർശിക്കാത്ത വസ്തു നൽകലാണ് നല്ലത്. കുട്ടിയുടെ പിതാവിനെ അഭിനന്ദിക്കലും ദുആ ചെയ്യലും പ്രത്യേകം സുന്നത്താണ് അങ്ങിനെ പറയുന്ന അവസരത്തിൽ ജസാക്കല്ലാഹ് ഖൈറൻ എന്ന് മറുപടി പറയലും സുന്നത്തുണ്ട്.
അഖീകത്
ഇതിന്റെ ഭാഷ അർത്ഥം ജനിച്ച കുട്ടിയുടെ തലമുടി എന്നാണ്.
ഷറഹിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അറുക്കപ്പെടുന്ന മൃഗം എന്നാണ്. കുട്ടിയുടെ ചിലവ് കൊടുക്കൽ നിർബന്ധമായ ആൾക്ക് ഇത് ഇത് ചെയ്യൽ സുന്നത്താണ്.പ്രസവിച്ചതു മുതൽ കുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന്റെ ഇടയിൽ ഇത് ചെയ്യാനുള്ള സമയമുണ്ട്. ഇനി പ്രായപൂർത്തിയായാൽ തന്റെ വലിയ്യ് തനിക്ക് അറുത്തിട്ടില്ലെങ്കിൽ സ്വന്തം ശരീരത്തെ തൊട്ട് അറുക്കാവുന്നതാണ്. ഏഴാമത്തെ ദിവസം അറുക്കലാണ് നല്ലത് അല്ലെങ്കിൽ 14 അല്ലെങ്കിൽ 21 അതല്ലെങ്കിൽ ഏഴിന്റെ കണക്കനുസരിച്ചുള്ള ഒരു ദിവസം അറുക്കാം. ഒട്ടകം, പശു, ആട്, തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്. ഒരു ആടും അല്ലെങ്കിൽ ഒട്ടകത്തിന്റെയോ പശുവിന്റെയോ ഏഴിൽ ഒന്നും ഉപയോഗിക്കാം. ഏറ്റവും നല്ലത് ഏഴ് ആടാണ് അതല്ലെങ്കിൽ ഒട്ടകം പിന്നെ പശു പിന്നെ കോലാട് നെയ്യാട്. വെളുത്തതാണ് നല്ലത് പിന്നെ മഞ്ഞകളർ ഉള്ളത് പിന്നെ വ്യക്തമായവെള്ള കളർ ഇല്ലാത്തത് അതുകഴിഞ്ഞാൽ ചുവന്ന കളർ ഉള്ളത്. പിന്നെ വെളുപ്പും കറുപ്പും ഉള്ളത് പിന്നെ കറുത്തത്.
ഒട്ടകമാണെങ്കിൽ 5 വയസ്സ് തികയണം. പശുവോ കോലാടോ ആണെങ്കിൽ അതിന് രണ്ടു വയസ്സ് തികയണം. നെയ്യാടാണെങ്കിൽ പൂർണ്ണമായി ഒരു വയസ്സ് തികയണം. ചൊറിയുള്ളതോ, മുടന്തുള്ളതോ ഭ്രാന്തുള്ളതോ, ഇറച്ചി മോശമാകുന്ന അസുഖമുള്ളതോ പാടില്ല. ചെവിയിൽ നിന്നോ നാവിൽ നിന്നോ അകിടിൽ നിന്നോ തുടയുടെ ഭാഗത്തുനിന്നോ ഒന്നും തന്നെ വേർപെട്ടു പോകാൻ പാടില്ല.പല്ലു മുഴുവൻ കൊഴിഞ്ഞുപോയതാവരുത്. അറുക്കുന്ന സമയത്തോ അറുക്കുന്നതിന് മുമ്പ് മൃഗത്തെ നിശ്ചയിച്ചതിന് ശേഷമോ മൃഗം തന്റെ അഖീഖത്താണെന്ന് കരുതണം. നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ തൊലിയടക്കം എല്ലാം സ്വദക്ക ചെയ്യൽ നിർബന്ധമാണ്. സുന്നത്തായ അഖീഖതാണെങ്കിൽ അല്പം സ്വദക്ക ചെയ്യണം. ഏറ്റവും നല്ലത് കൂടുതൽ സ്വദക്ക ചെയ്യുകയും ബറക്കത്തിന് വേണ്ടി അതിന്റെ കരൾ ഭാഗത്തുനിന്ന് അല്പം എടുക്കലമാണ് .
സൂര്യനുദിക്കുന്ന സമയത്ത് അറുക്കലാണ് സുന്നത്ത്. അറുക്കുന്ന സമയത്തുള്ള ദിക്റുകൾ ചെല്ലണം. ആ സമയത്ത് ഏത് കുട്ടിയുടെ പേരിലുള്ളതാണ് എന്ന് പറയലും സുന്നത്താണ്. എല്ല് പൊട്ടിക്കാതെ ഉപയോഗിക്കലാണ് നല്ലത്. അതുപോലെ ഇറച്ചി വേവിച്ചു കൊടുക്കലും നല്ലതാണ്. ആ സമയത്ത് അല്പം മധുരം ചേർക്കലും നല്ലതാണ്. ഒരു ശുഭ സൂചന എന്ന നിലക്കാണ് അതിൽ മധുരം ചേർക്കുന്നത്. കുട്ടിയുടെ സ്വഭാവം മധുരമൂറുന്നതാവാൻ വേണ്ടിയാണിത്. പ്രസവമെടുക്കുന്ന സ്ത്രീക്ക് മൃഗത്തിന്റെ തുടയിറച്ചിയിൽ നിന്ന് പച്ചയിറച്ചി നൽകൽ സുന്നത്താണ്. ഏറ്റവും നല്ലത് വലത് തുടയുടെ ഇറച്ചിയാണ്.
കുട്ടിയുടെ മുടി വടിക്കൽ സുന്നത്താണ്. ഏഴാം ദിവസമാകലാണ് സുന്നത്താണ്. മുടി വടിക്കേണ്ടത് അറവ് നടത്തിയതിനുശേഷമാണ്.കുട്ടിയുടെ മുടിയുടെ തൂക്കത്തിന് അനുസരിച്ച് സ്വർണ്ണമോ വെള്ളിയോ സ്വദക്ക നൽകൽ സുന്നത്തുണ്ട്. സ്വർണ്ണമാണ് ഏറ്റവും നല്ലത്.കുട്ടിയുടെ തലയിൽ രക്തം പുരട്ടുന്നത് കറാഹത്താണ്. കുങ്കുമം പോലോത്തത് തലയിൽ പുരട്ടുന്നത് കുഴപ്പമില്ല മറിച്ച് അത് സുന്നത്തുള്ള കാര്യമാണ്.
പേരിടൽ
കുട്ടിയുടെ വിലായത്തുള്ള ഉപ്പ,വല്ലിപ്പ എന്നവർക്ക് പേരിടൽ അവരുടെ ബാധ്യതയാണ്.മറ്റുള്ളവരെ പേരിടൽ പരിഗണിക്കുകയില്ല. കുട്ടിക്ക് ഏഴാം ദിവസം പേരിടലാണ് സുന്നത്ത്. അത് അറവിന് മുമ്പാകണം. ഏഴാം ദിവസത്തിന് മുമ്പ് പേരിടുന്നത് കൊണ്ട് കുഴപ്പമില്ല. ഏറ്റവും നല്ലത് അബ്ദുള്ള പിന്നെ അബ്ദുറഹ്മാൻ. നബിമാരുടെ പേരോ മലക്കുകളുടെ പേരോ ഇടുന്നത് കറാഹത്തില്ല. മുഹമ്മദ് എന്ന് പേരിടുന്നതിന്റെ പ്രാധാന്യത്തെ പറ്റി ധാരാളം ശ്രേഷ്ഠതയുണ്ട്. ( ..) തുടങ്ങിയ മോശപ്പെട്ട പേരുകൾ ഉപയോഗിക്കരുത്. ഒരു നല്ല കാര്യത്തെ നിഷേധിക്കുന്ന രൂപത്തിലുള്ള പേരുകളും ഒഴിവാക്കലാണ് നല്ലത്.
മലിക്കുൽ മുലൂക്ക്, ഹാക്കിമുൽ ഹുക്കാം,അബ്ദുൽകഅബ, അബ്ദുന്നബി തുടങ്ങിയ പേരുകൾ ഹറാമാണ്. മോശപ്പെട്ട പേരുകൾ നല്ല പേരാക്കി മാറ്റൽ സുന്നത്താണ്. ഒരാൾ തന്റെ ഏതെങ്കിലും ഒരു കുട്ടി യുടെ പേരെങ്കിലും മുഹമ്മദ് എന്ന് ഇടാതിരിക്കരുത്. പ്രവാചകരുടെ പേരിന്റെ ബർക്കത്ത് ലഭിക്കാനാണത്,
Post a Comment