HANAFI FIQH | CLASS 7 | LESSON 1

തയമ്മും 

അല്ലാഹു തആല പറഞ്ഞു: നിങ്ങൾ രോഗികളാവുകയോ അല്ലെങ്കിൽ യാത്രയിലാണെങ്കിലോ അതുമല്ലെങ്കിൽ ബാത് റൂമിൽ നിന്നും വരികയോ അല്ലെങ്കിൽ സ്ത്രീകളുമായി സംസർഗത്തിലേർപ്പെടുകയോ ചെയ്യുകയും ; ശേഷം വെള്ളം ലഭിക്കാതെ വരുകയും ചെയ്താൽ ശുദ്ധിയുള്ള മണ്ണ് നിങ്ങൾ കരുതണം.എന്നിട്ട് നിങ്ങളുടെ മുഖവും കൈകളും നിങ്ങൾ തടവണം. അള്ളാഹു പാപങ്ങൾ പൊറുക്കുന്നവനും മാപ്പ് നൽകുന്നവനുമാകുന്നു.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു :ഭൂമി മുഴുവനും എനിക്കും എൻ്റെ സമുദായത്തിനും സുജൂദ് ചെയ്യാനുള്ള ഇടവും (നിസ്കരിക്കാനുള്ള ഇടം ) ശുദ്ധിയുള്ളതുമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്  എൻ്റെ സമുദായത്തിൽപ്പെട്ടആരെങ്കിലും  നിസ്കാരസമയത്ത് എവിടെ  എത്തിയാലും അവിടെ അവർക്ക് നിസ്കരിക്കാൻ പറ്റിയതാണ്. (ശുദ്ധിയുള്ളതാണ് )

      പ്രത്യേക നിബന്ധനകളോടു കൂടെ മുഖത്തേക്കും കൈകളിലേക്കും മണ്ണ് ചേർക്കുന്നതിന് തയമ്മം എന്ന് പറയുന്നു.ഹിജ്റ ആറാം വർഷമാണ് ഇത് മതനിയമമായത്.വെള്ളം ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ വെള്ളം ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോൾ വുളൂഇനുംകുളിക്കും പകരമായിട്ടാണ് തയമ്മം.

തയമ്മുമിനെ അനുവദനീയമാകുന്ന  കാര്യങ്ങൾ

തയമ്മുമിനെ അനുവദനീയമാകുന്ന കാര്യങ്ങളിൽ പെട്ടതാണ്.

1.വെള്ളം ഒരു മൈലോ അതിലധികമോ യാത്ര  ചെയ്താൽ മാത്രം  കിട്ടുന്ന വിധത്തിൽ ദൂരത്താവുക

2 വെള്ളം  കോരി  യെടുക്കാനുള്ള  ബക്കറ്റ്, തൊട്ടി പോലെയുള്ള ഉപകരണങ്ങൾ ഇല്ലാതിരിക്കുക.

3 വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് അവന് ബുദ്ധിമുട്ടുണ്ടാകും എന്നോ അല്ലെങ്കിൽ അവൻെറ രോഗം അധികമാകും എന്നോ അല്ലെങ്കിൽ രോഗശമനത്തിനു  താമസം പിടിക്കുമെന്നോ സ്വയം തോന്നുകയോ ഡോക്ടർ പറയുകയോ ചെയ്യുക.

4 തണുത്ത വെള്ളം ഉപയോഗിക്കുന്നത് അവനെ നാശത്തിലാക്കുമെന്ന് മികച്ച ധാരണ ഉണ്ടായിരിക്കുക.

5 വെള്ളം കുറവാകുമ്പോൾ (വുളൂഇനു  ഉപയോഗിച്ചാൽ )  അവനോ മറ്റുള്ളവർക്കോ  (വെള്ളം ലഭിക്കാതെ ) ദാഹം ഉണ്ടാകുമെന്ന് പേടിക്കുക.

6 അവൻെറയും വെള്ളത്തിന്റെയും ഇടയിൽ ഒരു ശത്രുവിനെ പേടിക്കുക. ആ ശത്രു മനുഷ്യനായാലും ജീവിയായാലും ശരി.

7 വുളൂഅ് ചെയ്താൽ അവന് രണ്ടു പെരുന്നാൾ  നിസ്കാര മോ മയ്യത്ത് നിസ്കാര മോ നഷ്ടപ്പെടുമെന്ന് മികച്ച ഭാവന ഉണ്ടായിരിക്കുക. ഇങ്ങനെ നഷ്ടപ്പെടു മെങ്കിൽ തയമ്മം ചെയ്യണം .കാരണം ഈ നിസ്കാരങ്ങൾ ഖളാഅ് വീട്ടാൻടാൻ പറ്റില്ല.

    എന്നാൽ വുളൂഅ് ചെയ്താൽ  ജുമുഅ നഷ്ടപ്പെടുമെന്നോ നിസ്കാരത്തിന്റെ സമയം കഴിയുമെന്നോ ഒരാൾ തോന്നിയാലും തയമ്മം ചെയ്യാൽ അനുവദനീയമല്ല.മറിച്ച് അയാൾ വുളൂഅ് ചെയ്ത് ഫർള് നിസ്കാരം ഖളാഅ് വീട്ടണം .ജുമുഅ നിസ്കാരത്തിനു  പകരമായി ളുഹ്ർ നമസ്കരിക്കണം.

തയമ്മുമിന്റെ  റുക്നുകൾ .

തയമ്മുമിന്റെ റുക്നുകൾ രണ്ടാകുന്നു.

1 മുഖം തടവുക.

2 രണ്ടു കൈകൾ മുട്ടോടു കൂടി തടവുക.

തയമ്മുമിന്റെ നിബന്ധനകൾ (ശർത്തുകൾ)

     തയമ്മം ശരിയാകണമെങ്കിൽ എട്ടു നിബന്ധനകൾ ഉണ്ട് .

1- നിയ്യത്ത് ( കരുതൽ )

അശുദ്ധിയിൽ നിന്നും ശുദ്ധിയാകുന്നു എന്നോ നിസ്കാരത്തെ അനുവദനീയമാക്കന്നു എന്നോ  കരുതൽ ശർത്താണ് .അല്ലെങ്കിൽ പ്രത്യേകമായ ഒരു ആരാധനയെ കരുതണം.തയമ്മം ചെയ്യുമ്പോൾ ശുദ്ധിയാക്കുന്നു എന്ന് കരുതിയില്ലെങ്കിൽ ആതയമ്മം കൊണ്ട് നിസ്കാരം പോലെയുള്ളത് സ്വീകരിക്കപ്പെടുകയില്ല.

   ഒരാൾ മുസ്ഹഫ് തൊടാൻ വേണ്ടി ; എന്ന് കരുതി തയമ്മം ചെയ്താൽ ;ആ തയമ്മം കൊണ്ട് നിസ്കരിച്ചാൽ ശരിയാവുകയില്ല.കാരണം മുസ്ഹഫ് തൊടൽ ഒരു ആരാധനയല്ല.അതുപോലെ; ഒരാൾ ബാങ്കോ ഇഖാമത്തോ കൊടുക്കാൻ വേണ്ടി നിയ്യത് ചെയ്തു തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട്  നിസ്കരിക്കാൻ പാടില്ല.കാരണം അവ രണ്ടും പ്രത്യേകമായി കരുതപ്പെടുന്ന  ആരാധനകൾ അല്ല .ഒരാൾ ഖുർആൻ ഓതാൻ വേണ്ടി എന്ന നിയ്യത്തോടെ കൂടി തയമ്മം ചെയ്താലും ആ തയമ്മം കൊണ്ടു നിസ്കാരം ശരിയാവുകയില്ല.കാരണം വുളുഅ് ഇല്ലാതെയും  ഖുർആൻ ഓതാവുന്നതാണ്.

      ഒരാൾ മയ്യത്ത് നിസ്കാരത്തിന് വേണ്ടിയോ ഓതി ന്റെ സുജൂദിനുവേണ്ടിയോ കരുതി തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട് നിസ്കരിക്കൽ അനുവദനീയമാണ്.എന്നാൽ ഒരാൾ പള്ളിയിൽ പ്രവേശിക്കാൻ വേണ്ടിയോ ഖബർ സിയാറത്ത് ചെയ്യാൻ വേണ്ടിയോ മയ്യത്തിനെ മറമാടാൻ വേണ്ടിയോ നിയ്യത്ത് ചെയ്തു തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട് നിസ്കരിക്കൽ അനുവദനീയമല്ല.

2 തയമ്മം ചെയ്യുന്നതിനെ അനുവദനീയമാകുന്ന ഏതെങ്കിലും ഒരു കാര്യം ഉണ്ടായിരിക്കുക.

3 മണ്ണ്, കല്ല്, മണൽ തുടങ്ങി ഭൂമിയിലുള്ള ശുദ്ധിയുള്ള എന്തെങ്കിലും കൊണ്ടായിരിക്കണം തയമ്മം ചെയ്യേണ്ടത്.വിറകു കൊണ്ടോ സ്വർണ്ണംകൊണ്ടോ തയമ്മം ചെയ്യൽ അനുവദനീയമല്ല.

4 മുഖം മുഴുവനും രണ്ടു കൈകൾ മുട്ടോളം കൂടെയും തടവുക.

5 കൈകൾ മുഴുവനും ഉപയോഗിച്ച് തടവുക.  ഒരാൾ വിരലുകൾ കൊണ്ട് മാത്രം തടവിയാൽ തയമ്മം ശരിയാവുകയില്ല . തടവേണ്ട സ്ഥലങ്ങൾ മുഴുവൻ വ്യാപകമാകും വിധം ആവർത്തിച്ചാലും ശരി (തയമ്മം ശരിയാവുകയില്ല).

6 രണ്ട് ഉള്ളം കൈകളുടെ പള്ള കൊണ്ട് രണ്ട് അടി അടിച്ച് തടവുക. .ഒരാൾ രണ്ട് അടിയും ഒരേ സ്ഥലത്ത് അടിച്ചാലും തയമ്മം ശരിയാവുന്നതാണ്.

7 തയമ്മുമിന്റെ അവയവത്തിലേക്ക് മണ്ണ് ചേരുന്നതിനെ തടയുന്ന ,മെഴുകു പോലെയുള്ള മറ ഇല്ലാതിരിക്കുക.അങ്ങനെ ഉണ്ടെങ്കിൽ അത് തയമ്മുമിന്റെ മുമ്പ് അതിനെ നീക്കം ചെയ്യണം.

8 തയമ്മം ചെയ്യുന്ന സമയത്ത് ,തയമ്മു മിന്റെ സാധുനയെ തടയുന്ന ഹൈള്, നിഫാസ്, അശുദ്ധി പുതുതായി ഉണ്ടാവൽ എന്നിവ ഇല്ലാതിരിക്കണം.അപ്പോൾ ഒരു സ്ത്രീ ഹൈളോ നിഫാസോ ഉള്ള സമയത്തോ തയമ്മം ചെയ്യുകയോ, അല്ലെങ്കിൽ ഒരാൾ അശുദ്ധി ഉണ്ടാവുന്ന സമയത്ത് തയമ്മം ചെയ്യുകയോ ചെയ്താൽ ആ തയമ്മം ശരിയാവുകയില്ല.

തയമ്മുമിന്റെ സുന്നത്തുകൾ

        തയമ്മം ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങളെല്ലാം സുന്നത്താകും.

    ആദ്യം ബിസ്മി ചൊല്ലുക, ക്രമപ്രകാരം ചെയ്യലിനെ പരിഗണിക്കുക;അപ്പോൾ ആദ്യം മുഖം തടവുകയും  രണ്ടാമതായി വലതുകൈ തടവുകയും  മൂന്നാമതായി ഇടതു കൈ തടവുകയും ചെയ്യുക.മുഖം തടവുന്നതിനും കൈകൾ തടയുന്നതിനും ഇടക്ക് തയമ്മമുമായി ബന്ധമില്ലാത്ത മറ്റൊരു പ്രവർത്തനം കൊണ്ട് വേർപിരിക്കാതിരിക്കുക,കൈകൾ മണ്ണിൽ മുന്നോട്ടും പിന്നോട്ടും കൊണ്ടുവരുക,മണ്ണിൽ കൈകൾ വെക്കുമ്പോൾ കൈവിരലുകൾ  വിടർത്തി വയ്ക്കുക.

പരിശീലനം

*_ വായിച്ച് ആശയം കണ്ടെത്തുക.

جعلت الارص كلها لى ولامتي مسجدا و طهورا فأين ما أدركت رجلا من أمتي الصلاة فعنده طهوره

* ഉത്തരം കണ്ടെത്തുക.

1_ എന്താണ് തയമ്മം. ?

2_ എപ്പോഴാണ് തയമ്മം മതനിയമമാക്കപ്പെട്ടത്. ?

3_ അപ്പോഴാണ് തയമ്മം വുളൂഇനും കുളിക്കും പകരമാകുന്നത്.?

4_ തയമ്മുമിന് എത്ര റുകുനുകളുണ്ട് ?അവ ഏതെല്ലാം .?

5_ തയമ്മുമിന് എത്ര ശർത്തുകൾ ഉണ്ട് ? അവ ഏതെല്ലാം . ?

6_ തയമ്മുമിന്റെ നിയ്യത്തിൽ എന്താണ് ശർത്താക്കപ്പെടുന്നത് ?

7_  ഏതൊക്കെ വസ്തുക്കൾ കൊണ്ടാണ് തയമ്മം ചെയ്താൽ ശരിയാവുക.?

നീയെന്തു പ്രവർത്തിക്കും

1_ കിണറ്റിൽ വെള്ള മുണ്ട്. വെള്ളം കോരി വുളൂ ചെയ്താൽ  നിനക്ക് ജുമുഅ നഷ്ടപ്പെടും. (ഈ സാഹചര്യത്തിൽ നീ എന്ത് ചെയ്യും.

ശരി തെരഞ്ഞെടുത്തു തെറ്റ് തിരുത്തുക

1_ വെള്ളം ഒരു കിലോമീറ്റർ അകലെയാണെങ്കിൽ തയമ്മം ചെയ്യൽ അനുവദനീയമാണ്.

2_ വിത്ർ നിസ്കരിക്കാൻ എന്ന് കരുതി ഒരാൾ തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട് ഫർള് നിസ്കരിക്കാൻ പറ്റില്ല.

3 നിസ്കാരത്തെ ഹലാലാക്കാൻ വേണ്ടി എന്ന് നിയ്യത്ത് ചെയ്തു ഒരാൾ തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട് ബാങ്കും ഇഖാമത്തും കൊടുക്കൽ അനുവദനീയമല്ല.

4 ഒരാൾ കയ്യിൽ ചെളി ഉള്ള തോടുകൂടി തയമ്മം ചെയ്താൽ അദ്ധേഹത്തിന്റെ തയമ്മം ശരിയാവും

5 മയ്യത്ത് നിസ്കാരത്തിന് വേണ്ടി നിയ്യത്ത് ചെയ്ത് ഒരാൾക്കും തയമ്മം ചെയ്താൽ ആ തയമ്മം കൊണ്ട്  ഫർള് നിസ്കാരം  അനുവദനീയമാണ്.

പാരഗ്രാഫ് എഴുതുക

തയമ്മുമിന്റെ സുന്നത്തുകൾ

1 Comments

Post a Comment