HANAFI FIQH | CLASS 7 | LESSON 2

തയമ്മുമി ന്റെ രൂപം

ഒരാൾ തയമം ചെയ്യാൻ ഉദ്ദേശിച്ചാൽ തന്റെ തണ്ടം കൈകളെ തൊട്ട് (വസ്ത്രം) മടക്കി, വെക്കുകയും,  ഖിബ് ലയിലേക്കു തിരിഞ്ഞു നിസ്കാരത്തെ ഹലാലാക്കുന്നു എന്ന് കരുതിഅല്ലാഹുവിൻറെ പേര് പറയുക (ബിസ്മി ചൊല്ലുക )എന്നിട്ട് to tie വിരലുകൾ വിടർത്തി ശുദ്ധിയുള്ള മണ്ണിൽ മേൽ ഒരു അടിക്കുക;രണ്ടു കൈകളും മണ്ണിൽ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോവുക,എന്നിട്ട് കൈകളുയർത്തി ഒരു കൈയിന്റെ പുറംഭാഗത്ത് മറ്റെ കൈയുടെ പുറം ഭാഗം വെച്ച് അടിച്ച് മണ്ണ് കുടയുക .എന്നിട്ട് മൂക്കിന്റെ മുൻഭാഗവും താടിയുടെ തൂങ്ങിനിൽക്കുന്ന സ്ഥലവുമടക്കം മുഖം മുഴുവനും തടവുക.ശേഷം അതുപോലെ രണ്ടാമതും അടിക്കുക.എന്നിട്ട് ഇടതു മുൻ കൈ കൊണ്ട് വലതു കൈ  മുട്ട് ഉൾപ്പെടെ തടവുക ശേഷം വലതു മുൻ കൈ കൊണ്ട് ഇടതുകൈ മുട്ട് ഉൾപ്പെടെ തടവുക.എന്നിട്ട് ഇടതു കൈ വിരലുകളുടെ പള്ള കൊണ്ട് വലതു കൈ വിരലുകളുടെ പുറംഭാഗം തടവുക.എന്നിട്ട് ആ വിരലുകളെ തണ്ടം കൈയുടെ പുറം ഭാഗത്തിന്റെ മേൽ മുട്ടുവരെ നടത്തുക.ശേഷം മുൻ കൈയിന്റെ പള്ള കൊണ്ട് തണ്ടൻ കൈയുടെ പള്ള തടവുക. ശേഷം ഇടതു തള്ളവിരലിന്റെ പള്ള കൊണ്ട് വലതു തള്ളവിരലിന്റെ പുറംഭാഗം തടവുക.ശേഷം ഇതു പോലെ വലതു  കൈ കൊണ്ട് ഇടതു കൈയും തടവുക.ശേഷം ഒരു കൈപ്പത്തികൊണ്ടു മറ്റെ കൈപത്തി തടവുക. പിന്നെ വിരലുകൾ ഇടകലർത്തും വിധം തമ്മിൽ കോർക്കുക.

തയമ്മുമിനെ മുറിക്കുന്ന കാര്യങ്ങൾ

തയമ്മുമിനെ മുറിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ്;

* വുളൂഇനെ മുറിക്കുന്ന എല്ലാ കാര്യങ്ങളും .

* വെള്ളം ഉപയോഗിക്കാൻ കഴിവുണ്ടായിരിക്കുക

* മതിയായ വെള്ളം ഇല്ലാതിരിക്കൽ തുടങ്ങി തയമ്മുമിനെ അനുവദനീയമാക്കുന്ന കാരണങ്ങൾ നീങ്ങി പോവുക.

തയമ്മുമുമായി ബന്ധപ്പെട്ട മസ്അലകൾ .

ഒരാൾക്ക് വെള്ളം ലഭിക്കാതെ വന്നാൽ,  ജനങ്ങൾ വെള്ളം നൽകാതെ പിശുക്ക് കാണിക്കുന്ന സ്ഥലത്തോ സമയത്തോ ആണെങ്കിൽ തന്റെ കൂട്ടുകാരോടോ അയൽവാസികളോടോ വെള്ളം ആവശ്യപ്പെടൽ അയാൾക്ക് നിർബന്ധമില്ല.നിസ്കാരത്തിന്റെ സമയം കഴിഞ്ഞു പോകുന്നതിനു മുമ്പ് തന്നെ വെള്ളം ലഭിക്കുമെന്ന് ഒരാൾക്ക് പ്രതീക്ഷ ഉണ്ടെങ്കിൽ, നിസ്കാരത്തിന്റെ അവസാനസമയം വരെ തയമ്മം ചെയ്യുന്നത് പിന്തിപ്പിക്കൽ സുന്നത്താണ് .എന്നാൽ വെള്ളം എത്തിക്കുമെന്ന് ആരെങ്കിലും കരാർ ചെയ്താൽ , (നിസ്കാരത്തിന്റെ അവസാനസമയം വരെ)തയമ്മം ചെയ്യുന്നതിനെ പിന്തിപ്പിക്കൽ നിർബന്ധമാണ്.ഒരാളുടെ കയ്യിൽ കുറച്ചു വെള്ളം ഉണ്ട്, കുടിക്കാനോ  മറ്റു കാര്യങ്ങൾക്കോ അത് ആവശ്യമുണ്ടെങ്കിൽ അയാൾക്ക് തയമ്മം ചെയ്യാവുന്നതാണ്.ഒരാളുടെ കയ്യിൽ കുറച്ചു വെള്ളം ഉണ്ട് . അത് കറിയോ മറ്റോ പാചകം ചെയ്യുന്നതിന് ആവശ്യമുണ്ടെങ്കിൽ അത് പാചകം ചെയ്യാൻ  ആ വെള്ളം  ഉപയോഗിക്കാൻ പാടില്ല, മറിച്ച് അതുകൊണ്ട് വുളൂഅ് ചെയ്യണം.

       ഒരാൾ , കാരണ മുള്ളവന്റെ വിധിയിൽ ഉള്ള കാലത്തോളം സമയമാകുന്നതിനു മുമ്പ് തന്നെ തയമ്മം ചെയ്യൽ അനുവദനീയമാണ്.

    ഒരാളുടെ രണ്ടുകൈകളും മുട്ടോടുകൂടിയും , രണ്ട് കാലുകൾ ഞെരിയാണി ഉൾപ്പെടെയും മുറിക്കപ്പടുകയും, മുഖത്ത് വെള്ളം ഉപയോഗിക്കാനും  തല തടവവുന്നതിനും പ്രയാസമുണ്ടാവുകയും ചെയ്താൽ അയാൾക്ക് ശുദ്ധി വരുത്താതെ തന്നെ നിസ്കരിക്കൽ അനുവദനീയമാണ്.തയമ്മുമിന്റെ അവയവങ്ങളിൽ കൂടുതൽ ഭാഗത്തും അല്ലെങ്കിൽ പകുതി ഭാഗത്ത് വെള്ളം ഉപയോഗിക്കാൻ പ്രയാസമുണ്ടെങ്കിൽ  അയാൾ തയമ്മം ചെയ്ത് നിസ്കരിക്കണം.

   എന്നാൽ തയമ്മുമിന്റെ അവയവങ്ങളിൽ കുറച്ച് ഭാഗത്ത് മാത്രം വെള്ളം ഉപയോഗിക്കാൻ പ്രയാസമുണ്ടെങ്കിൽ അയാൾ വുളൂഅ് ചെയ്യുകയും പ്രയാസമുള്ള ഭാഗത്ത്  തടവുകയും ചെയ്യണം.

തയമ്മം ചെയ്തയാൾക്ക്  ഫർള് നിസ്കാരവും സുന്നത്ത് നിസ്കാരവും എത്രയും നിർവ്വഹിക്കാവുന്നതാണ്.

പരിശീലനം

ഉത്തരം കണ്ടെത്തുക

1 തയമ്മുമിനെ മുറിക്കുന്ന കാര്യങ്ങൾ ഏതൊക്കെ ?

2 വെള്ളം ഇല്ലാത്തയാൾ തന്റെ ചുറ്റുവട്ടത്തുനിന്നും വെള്ളം  ആവശ്യപ്പെടൽ എപ്പോഴാണ് നിർബന്ധമാവുക.?

3 ശുദ്ധിയാക്കൽ കൂടാതെ നിസ്കരിക്കൽ അനുവദനീയമാവുന്നത് എപ്പോൾ . ?

4 തയമ്മുമിന്റെ അവയവങ്ങളിൽ നിന്നും പകുതിയേക്കാൾ  കുറച്ചു ഭാഗത്ത് വെള്ളം ഉപയോഗിക്കാൻ പ്രയാസമുണ്ടെങ്കിൽ എന്താണ് നിർബന്ധമാവുക. ?

എന്താണ് പ്രവർത്തിക്കുക

1 വെള്ളം നഷ്ടപ്പെടുകയും നിസ്കാരത്തിന്റെ സമയം കഴിയുന്നതിനുമുമ്പ് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടാവുകയും ചെയ്തു

2 വെള്ളം നഷ്ടപ്പെട്ടു; ഒരാൾ വെള്ളം കൊണ്ടുവരാമെന്ന് കരാർ ചെയ്യുകയും ചെയ്തു.

3 ഒരാളുടെ കയ്യിൽ കുറച്ചു വെള്ളം ഉണ്ട് . അത്  കറി പോലെയുള്ളത് പാകംചെയ്യാൻ അയാൾക്ക് ആവശ്യമുണ്ട്.

ശരി തിരഞ്ഞെടുക്കുക, തെറ്റ്  ശരിയാക്കുക

1 ഒരാൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിവുണ്ടായാൽ തയമ്മം മുറഞ്ഞു പോകും.

2 ഒരാൾ തയമ്മംചെയ്തു ,ശേഷം അയാൾക്ക് വെള്ളം ലഭിച്ചു .അപ്പോൾ അയാൾക്ക് ആ തയമ്മം കൊണ്ട് നിസ്കരിക്കാവുന്നതാണ്.

3 നിസ്കാരത്തിന്റെ സമയം ആവുന്നതിനു മുമ്പ് തന്നെ തയമ്മം ചെയ്യാവുന്നതാണ്.

4 ഒരു തയമ്മം കൊണ്ട് ഒരു നിസ്കാരം  മാത്രമേ അനുവദനീയമാവുകയുള്ളൂ.

 പാരഗ്രാഫ് എഴുതുക.

തയമ്മുമിന്റെ രൂപം .

Post a Comment