HANAFI FIQH | CLASS 7 | LESSON 3

രണ്ട് ഖുഫ്ഫകൾ തടവൽ

  അല്ലാഹു പറഞ്ഞു: നിങ്ങൾക്ക്  കാര്യങ്ങൾ ലഘൂകരിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യൻ ബലഹീനനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്.നിങ്ങളെ ലജ്ജയിൽ ആക്കണമെന്ന് അള്ളാഹു ഉദ്ദേശിച്ചിട്ടില്ല മറിച്ച്നിങ്ങൾ നന്ദി ചെയ്യാൻ വേണ്ടി , നിങ്ങളെ ശുദ്ധീകരിക്കുവാനും നിങ്ങളുടെ മേലുള്ള അവൻെറ അനുഗ്രഹങ്ങൾ പൂർത്തിയാകുവാനും വേണ്ടിയാണ് അല്ലാഹു ഉദ്ദേശിച്ചത്

   വുളൂഇൽ രണ്ട്‌ കാലുകൾ കഴുകുന്നതിനു പകരം,ജനങ്ങൾക്ക് എളുപ്പത്തിനായി  ഖുഫ്ഫ തടവൽ അനുവദനീയമാണ്.നാട്ടിൽ താമസിക്കുന്നവന് ഒരു രാത്രിയും പകലും, ഖ്സ്റാക്കാൻ പറ്റുന്ന യാത്ര ചെയ്യുന്നവന് മൂന്നു പകലും രാത്രിയും ഖുഫ്ഫന്മേൽ തടവാവുന്നതാണ്. ഖുഫ്ഫ ധരിച്ചതിനു ശേഷം അശുദ്ധി ഉണ്ടായത് മുതലാണ് ദിവസത്തി സമയം തുടങ്ങുക ;ഖുഫ്ഫ ധരിച്ചത് മുതലല്ല .വലിയ അശുദ്ധി ഉണ്ടായാൽ ഖുഫ്ഫകൾ രണ്ടും ഊരൽ നിർബന്ധമാണ്.കയ്യിലെ ചെറുവിരലിന്റെ മൂന്ന് വിരലുകളുടെ അളവിൽ , ഓരോ കാലിന്റെയും മുൻഭാഗത്തിന്റെ പുറംഭാഗം തടവലാണ് ഖുഫ്ഫ തടവുന്നതിന്റെ ചുരുങ്ങിയ രൂപം. കാൽ വിരലുകളുടെ തെല്ല് മുതൽ തണ്ടൻ കാലിലേക്ക് കൈ വിരലുകൾ വിടർത്തിയ നിലയിൽ കൊണ്ടുപോകലാണ് ഖുഫ്ഫ തടവുന്നതിന്റെ പൂർണരൂപം.

ഖുഫ്ഫ തടവുന്നതിന്റെ ശർത്തുകൾ ആറാകുന്നു.

1  രണ്ടു ഖുഫ്കളും പൂർണ്ണ ശുദ്ധിയോടെ  ധരിക്കുക.

2 കഴുകൽ നിർബന്ധമുള്ള സ്ഥലം മറക്കുക.

3 രണ്ടു ഖുഫ്‌ഫകളും നജസിൽ നിന്നും ശുദ്ധി യായിരിക്കുക.

4 കാലിന്റെ ഉള്ളിലേക്ക് വെള്ളം ചേരുന്നതിനെ തടയുക.

5 കാലിന്റെ ചെറിയ മൂന്ന് വിരലുകളുടെ അത്ര ദ്വാരം  രണ്ടു ഖുഫ്ഫക്കും ഇല്ലാതിരിക്കുക.

6 ഖുഫ്ഫകൾ ധരിച്ച്  ആവശ്യങ്ങൾക്ക് നടന്നു പോകാൻ സാധിക്കുക.

  ഈ നിബന്ധനകൾ ഒത്തിണങ്ങാത്ത സോക്സിന്മേൽ തടൽ അനുവദനീയമല്ല.

രണ്ടു ഖുഫ്ഫ തടവുന്നതിനെ മുറിക്കുന്ന കാര്യങ്ങൾ .

  താഴെപ്പറയുന്ന കാര്യങ്ങൾ ഉണ്ടായാൽ രണ്ടു ഖുഫ്ഫ തടവുന്നത് മുറിഞ്ഞു പോകും.

1 വുളുവിനെ മുറിക്കുന്ന എല്ലാ വസ്തുവും

2 ഖുഫ്ഫ ഊരിയാൽ .

3 കാലിന്റെ  അധികഭാഗവും ഖുഫ് ഫയുടെ തണ്ടൻ ഭാഗത്തേക്ക് 

 പോവുക.

4 (ഖുഫ്ഫ ) തടവാനുള്ള  സമയം കഴിഞ്ഞാൽ .

5 ഖുഫ്ഫ നിന്ന് രണ്ടാലൊരു കാലിലെ    കൂടുതൽ ഭാഗത്തേക്ക് വെള്ളം എത്തുക.

   കൈ കഴുകുന്നതിന്  പകരം കൈയുറ  തടവൽ മതിയാവാത്തതു പോലെ,തല തടയുന്നതിനു പകരം തലേക്കെട്ടോ മറ്റോ തടവിയാൽ മതിയാവില്ല.

ബാൻഡേജിന്മേലും തുണിയുടെ മേലും തടവൽ .

    ഒരു അവയവത്തിൽ മുറിവുണ്ടായതു കൊണ്ടോ പൊട്ടിയത് കൊണ്ടോ അതിന്മേൽ വെച്ചുകെട്ടിയ ബാൻഡേജോ തുണിയോ ഉള്ളതുകൊണ്ട് ആ അവയവം  കഴുകാനും തടവാനും ബുദ്ധിമുട്ടായാൽ ,അവയുടെമേൽ (ബാൻഡേജിന്റെയും വെച്ചു കെട്ടിയ തുണിന്മേലും ) തടവൽ അനുവദനീയമാണ്;ശുദ്ധിയോടു കൂടെ കെട്ടിയതാണെങ്കിലും അല്ലെങ്കിലും .മുറിവ് ഉണങ്ങുന്നതിന് മുമ്പ് ബാൻഡേജ് വീണു പോയാലും  തടവൽ ബാത്വിലായി പോവുകയില്ല.ബാൻഡേ ജോ തുണിയോ മാറ്റുന്ന സമയത്ത്  തടവുന്നതിനെ മടക്കൽ നിർബന്ധമില്ല.എങ്കിലും അവയെ മാറ്റിയതിനുശേഷം തടവുന്നതിനെ മടക്കലാണ് ഉത്തമം.  നിപുണനായ ഒരു മുസ്ലിം ഡോക്ടർ, ഒരാളോട് കണ്ണിൽ വെള്ളം ഉപയോഗിച്ചാൽ  കണ്ണിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞാൽ ; അയാൾക്ക് (മുഖത്ത് വെള്ളം  ഉപയോഗിക്കുന്നതിനുപകരം ) തടവൽ അനുവദനീയമാണ്.

  ഖുഫ്ഫ യുടെ മുകളിലോ ബാൻഡേജിന്റെ മുകളിലോ തുണിയുടെ മുകളിലോ തടവുന്നതിന് പ്രത്യേകം നിയ്യത്ത് നിബന്ധനയില്ല.

ഉത്തരം കണ്ടെത്തുക.

1 നാട്ടിലുള്ളവൻ എത്ര ദിവസം ഖുഫ്ഫ തടവൽ അനുവദനീയമാണ്.?

2 യാത്രക്കാരൻ എത്ര ദിവസം ഖുഫ്ഫ തടവൽ അനുവദനീയമാണ്. ? 

3 ഖുഫ്ഫ തടവുന്നതിനുള്ള സമയം എപ്പോഴാണ് തുടങ്ങുക ?

4 ഖുഫ്ഫ തടവുന്നതിന്റെ ചുരുങ്ങിയ രൂപവും പൂർണരൂപവും വിശദീകരിക്കുക. ?

5 ഖുഫ്ഫ തടവുന്നതിന് എത്ര നിബന്ധനകളാണുള്ളത് ?

6 ഖുഫ്ഫ തടവുന്നതിനെ മുറിക്കുന്ന കാര്യങ്ങൾ ഏതെല്ലാം .? 

എന്താണ് പ്രവർത്തിക്കുക.

1 ബാൻഡേജോ തുണിയോ കെട്ടിയത് കാരണമായി ഒരു അവയവം കഴുകാനോ തടവാനോ പ്രയാസം ഉണ്ടായാൽ . 

2 കണ്ണിൽ വെള്ളം ഉപയോഗിച്ചാൽ , ബുദ്ധിമുട്ടുണ്ടാകും എന്ന്  നിപുണനായ ഒരു മുസ്ലിം ഡോക്ടർ പറഞ്ഞാൽ .

ശരി തെരഞ്ഞെടുത്തു തെറ്റ് തിരുത്തുക.

1 ഖുഫ്ഫയുടെമേൽ തടവുന്നത് ശരിയാവുന്നത് പോലെ  കൈയുറയുടെ മേൽ തടവുന്നതും ശരിയാകും.

2 മുറിവ് ഉണങ്ങുന്നതിന് മുമ്പ് ബാൻഡേജ് കഴിഞ്ഞു പോയാൽ തടവുന്നത് ബാത്വിലാവുകയില്ല.

3 ബാൻഡേജോ തുണിയോ മാറ്റുന്ന സമയത്ത് തടയുന്നതിനെ മടക്കൽ നിർബന്ധമാണ്.

4 ബാൻഡേജിന്മേലോ തുണിയിന്മേലോ തടവുന്ന സമയത്ത് നിയ്യത്ത് വെക്കൽ നിർബന്ധമാണ്.

5 കുളിയുടെ സമയത്ത് ഖുഫ്ഫന്മേൽ തടവൽ അനുവദനീയമാണ്.

Post a Comment