HANAFI FIQH | CLASS 7 | LESSON 6

നിസ്കാരത്തിന്റെ ശർത്തുകൾ

 നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:അടിമകളുടെ മേൽ അള്ളാഹു അഞ്ചു വഖ്ത് നിസ്കാരം നിർബന്ധമാക്കിയിരിക്കുന്നു. നിസ്കാരത്തിന്റെ ബാധ്യതയെ പേടിച്ചു കൊണ്ട് ,  അതിൽനിന്ന് ഒന്നും പാഴാക്കാതെ ഒരാൾ  കൃത്യമായി നിർവഹിച്ചാൽ അദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്ന് അള്ളാഹു കരാർ ചെയ്തിട്ടുണ്ട്.നിസ്കാരം നിർവഹിക്കാത്ത വരുമായി അല്ലാഹുവിന് കരാറില്ല .അള്ളാഹു ഉദ്ദേശിച്ചാൽ അവനെ ശിക്ഷിക്കും അല്ലെങ്കിൽ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.

       നിസ്കാരത്തിന്റെ ശർത്തുകൾ ആറാകുന്നു. 

ഇവ നിസ്കാരത്തിന്റെ ഉള്ളിലുള്ളതല്ലെങ്കിലും ഇവയില്ലാതെ നിസ്കാരം ശരിയാവുകയില്ല. അവകൾ ...

1 രണ്ട് അശുദ്ധിയിൽ നിന്നും , നിസ്കരിക്കുന്നവന്റെ ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും നജസിൽ നിന്നും ശുദ്ധിയായിരിക്കുക.

      നജസ് നീക്കിക്കളയാൻ കഴിവില്ലാത്ത ഒരാൾ , നജസോടു കൂടെ നിസ്കരിക്കണം , ആ നിസ്കാരം മടയ്ക്കേണ്ടതില്ല.ഒരാളുടെ വസ്ത്രത്തിൽ നജസുണ്ടെങ്കിൽ ആ നജസായ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതാണ് നഗ്നനായി നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം.ഒരാളുടെ വസ്ത്രത്തിന്റെ നാലിലൊരുഭാഗം ശുദ്ധിയുള്ളതാണെങ്കിൽ അയാൾക്ക് നഗ്നനായി നിസ്കരിക്കാൻ പാടില്ല.നഗ്നനായി നിസ്കരിക്കുന്നവൻ ഇരുന്നുകൊണ്ട് നിസ്കരിക്കുകയും തൻ്റെ രണ്ട് കാലുകളും ഖിബ് ലയിലേക്കു നീട്ടി വയ്ക്കുകയും വേണം. അയാൾ റുകൂഉം സുജൂദും കുനിഞ്ഞു കൊണ്ട് നിർവഹിക്കണം.നജസായ വസ്ത്രത്തിന്റെ ഒരു ഭാഗത്തിന്റെ മേൽ നിന്നു കൊണ്ട് നിസ്കരിക്കൽ അനുവദനീയമാണ്. മറ്റേ ഭാഗം അനങ്ങൽ കൊണ്ട് നജസുള്ള ഭാഗം അനങ്ങുന്നില്ലെങ്കിൽ . മുകൾഭാഗം ശുദ്ധിയുള്ളതും താഴ്ഭാഗം നജസായതുമായ പലകമ്മേൽ നിസ്കരിക്കലും അനുവദനീയമാണ്.

2 നിസ്കാരം തുടങ്ങിയത് മുതൽ  വിരമിക്കുന്നതുവരെ ഔറത്ത് മറക്കുക.

     പൊക്കിൾ മുതൽ മുട്ടിന്റെ അറ്റം വരെയാണ് പുരുഷന്റെ ഔറത്ത് .അപ്പോൾ മുട്ടും ഔറത്താണ് .എന്നാൽ പൊക്കിൾ ഔറത്തല്ല .മുഖവും രണ്ടു മുൻ കൈകളും രണ്ടു കാൽപാദങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാമാണ്  സ്ത്രീയുടെ ഔറത്ത് .ഒരാൾക്ക് ഔറത്ത് മറക്കാനുള്ള വസ്ത്രമോ പുല്ലോ മണ്ണോ ലഭിക്കാതെ വന്നാൽ അയാൾ നഗ്നനായി നിസ്കരിക്കണം ,ആ നിസ്കാരം മടക്കേണ്ടതില്ല.

            നിസ്കാരത്തിനിടയിൽ , ഒരു റുക്ന് നിർവഹിക്കാനെടുക്കുന്ന സമയം വരെ ഒരാളുടെ അവയവത്തിന്റെ നാലിലൊരുഭാഗം  വെളിവായാൽ അയാളുടെ നിസ്കാരം ബാത്വിലാകും. ഒരാളുടെ  ഔറത്തിൽ നിന്നുള്ള  വിവിധ അവയവങ്ങൾ വെളിവാകുകയും, അവയെല്ലാംകൂടി , വെളിവായ അവയവങ്ങളിലെ ചെറിയ ഭാഗത്തിന്റെ നാലിലൊന്ന് ഉണ്ടാവുകയും ചെയ്താൽ നിസ്കാരം ബാതിലാകും , അങ്ങിനെ ഇല്ലെങ്കിൽ നിസ്കാരം മുറിയുകയില്ല.

3 ഖിബ് ലയിലേക്ക് മുന്നിടൽ.

     പവിത്രമാക്കപ്പെട്ട ക അബയിലേക്ക് തിരിയാൻ  കഴിയുന്നവന്റെ ഖിബ് ല കഅബ തന്നെയാണ്.എന്നാൽ കഅബയിലേക്ക്  നേരെ തിരിയാൻ കഴിയാത്തവന്റെ ഖിബില കഅബയുടെ ഭാഗത്തേക്ക് തിരിയലാണ്.രോഗമള്ളതുകൊണ്ടോ ശത്രുവിനെ പേടിച്ചതുകൊണ്ടോ ഖിബ് ലയിലേക്ക് തിരിയാൻ കഴിയാത്തവന് ,അവന്  സാധിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നിസ്കരിക്കാവുന്നതാണ് .ഒരാൾക്ക് ഖിബ് ല ഏതാണെന്ന് അറിയാതെ വരുകയും ഖിബ് ലയെ കുറിച്ച് ചോദിക്കാൻ ഒരാളെയോ ,ഖിബില യെ അറിയിക്കുന്ന ഒരു വസ്തുവോ ലഭിക്കാതെ വരികയും ചെയ്താൽ അയാൾ അന്വേഷിച്ചു കൊണ്ട്   നിസ്കരിക്കണം.അയാൾക്ക് ഖിബ് ല  തെറ്റുകയും നിസ്കാരത്തിനിടക്ക്  തെറ്റ് ബോധ്യപ്പെടുകയും ചെയ്താൽ , ഖിബ് ല യുടെ ഭാഗത്തേക്ക് തിരിഞ്ഞു നിസ്കാരത്തെ തുടർത്തണം.

4 നിസ്കാരത്തിന്റെ സമയം  ആവുക.

5 നിയ്യത്ത്

     നമസ്കാരം ഫർളാക്കപ്പെട്ടതോ വാജിബോ ആണെങ്കിൽ, നിയ്യത്തിൽ ഏതാണ് നിസ്കാരം എന്ന് വ്യക്തമാക്കൽ നിർബന്ധമാണ്. ളുഹ്‌റ് എന്നോ  വിത്റ് എന്നോ പെരുന്നാൾ നിസ്കാരം എന്നോ കരുതും പോലെ . അപ്പോൾ സുന്നത്ത് നിസ്കാരത്തിൽ, ഏതാണ് നിസ്കാരം എന്ന് വ്യക്തമാക്കാൻ നിർബന്ധമില്ല.

നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി. മഅ്മൂമ് , ഇമാമിനോട് തുടരുന്നു എന്ന് കരുതൽ നിർബന്ധമാണ്.

6 തക്ബീറതുൽ ഇഹ്റാം

     നിയ്യത്തിനു ശേഷം, നിസ്കാരത്തിനോട് എതിരാകുന്ന പ്രവർത്തനങ്ങൾ കൊണ്ട്  വേർപിരിക്കാതെ, നിയ്യത്തിനോടു ചേർന്നു അള്ളാഹു അക്ബർ എന്ന് പറഞ്ഞുകൊണ്ട് നിസ്കാരം തുടങ്ങുന്നതാണ് തക്ബീറത്തുൽ ഇഹ്റാം .തക്ബീറത്തുൽ ഇഹ്റാം നിന്നുകൊണ്ട് പറയൽ ശർത്വാണ്. നിയ്യ ത്തിന്റെ മുമ്പ് തക്ബീറത്തുൽ ഇഹ്റാം  ചൊല്ലൽ അനുവദനീയമല്ല.

ഉത്തരം കണ്ടെത്തുക.

1 നിസ്കാരത്തിന് എത്ര ശർത്തുകൾ ഉണ്ട്? ഏതെല്ലാം . ?

2 പുരുഷന്റെ ഔറത്ത് ഏത് . ?

3 സ്ത്രീയുടെ ഔറത്ത് ഏത് ?

4 നിയ്യത്തിൽ എന്താണ് നിർബന്ധമാവുക?   

5 നഗ്നൻ എങ്ങിനെയാണ് നിസ്കരിക്കേണ്ടത്.?

6 നജസായ വസ്ത്രത്തിന്റെ ശുദ്ധിയുള്ള  ഭാഗത്തുനിന്ന് നിസ്കരിക്കൽ അനുവദനീയമാകുന്നത് എപ്പോൾ.?

എന്താണ് പ്രവർത്തിക്കുക.

7 നജസ് നീക്കംചെയ്യാൻ അശക്തനായവൻ.

8  ഒരാളുടെ വസ്ത്രത്തിൽ നജസുണ്ട്.  അയാൾക്ക് വേറൊരു വസ്ത്രം ലഭിച്ചിട്ടുമില്ല.

9 ഒരാൾക്ക് ഔറത്ത് മറക്കാനുള്ള വസ്ത്രം ലഭിച്ചില്ല.

10 ഒരാൾക്ക് ഖിബ് ല തെറ്റുകയും നിസ്കാരത്തിനിടക്ക് തൻെറ തെറ്റ് ബോധ്യപ്പെടുകയും ചെയ്തു.

ശരി തെരഞ്ഞെടുക്കുക.  തെറ്റ് ശരിയാക്കുക.

18 താഴ്ഭാഗത്ത് നജസുള്ള വിരിപ്പിൽവെച്ച് നിസ്കരിക്കൽ അനുവദനീയമാണ്.

19 നിസ്കാരത്തിനിടയിൽ അവയവത്തിന്റെ നാലിലൊരുഭാഗം  അൽപനേരത്തേക്ക് വെളിവായാൽ നിസ്കാരം മുറിഞ്ഞു പോകും.

20 ഒരാൾ ഔറത്ത് കാണുന്ന വിധത്തിലുള്ള ചെറിയ ഓട്ടയുള്ള ഡ്രസ്സ്  ധരിച്ചുകൊണ്ട് നിസ്കരിച്ചാൽ .

21 സുന്നത്ത് നിസ്കാരമാണെങ്കിൽ നിയ്യത്ത് വെക്കുമ്പോൾ , ഏതാണ് നിസ്കാരം എന്ന് വ്യക്തമാക്കൽ നിർബന്ധമാണ്.

Post a Comment