നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: ഞാൻ എങ്ങിനെ നിസ്കരിക്കുന്നതാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കൂ .അപ്പോൾ നിസ്കാരത്തിന്റെ സമയമായാൽ നിങ്ങളിലൊരാൾ നിങ്ങൾക്കുവേണ്ടി ബാങ്ക് കൊടുക്കുകയും ശേഷം നിങ്ങളിൽ വലിയ ആൾ ഇമാമ് നിൽക്കുകയും ചെയ്യണം.
നിസ്കാരത്തിന് കുറെ സുന്നത്തുകൾ ഉണ്ട് . നിസ്കാരം പരിപൂർണ്ണമാക്കാൻ അവ പ്രാവർത്തികമാക്കൽ അത്യാവശ്യമാണ്.അവയിൽ പെട്ടതാണ്:
1 തക്ബീറത്തുൽ ഇഹ്റാം കെട്ടുമ്പോൾ തല താഴ്ത്താതെ നേരെ നിൽക്കൽ .
2 തക്ബീറത്തുൽ ഇഹ്റാമിന്റെ മുമ്പ് പുരുഷൻ തൻ്റെ കൈകൾ ചെവിയുടെ നേരെ ഉയർത്തുകയും സ്ത്രീ അവളുടെ ചുമലിനു നേരെ ഉയർത്തുകയും ചെയ്യുക.
3 കൈകൾ ഉയർത്തുമ്പോൾ മുൻകൈയിന്റെ പള്ളയേയും വിരലുകളേയും ഖിബിലക്ക് നേരെ തിരിക്കുക
4 കൈകൾ കൂട്ടിപ്പിടിക്കാതെയും അമിതമായി വിടർത്താതെയും ചേർത്തി വെക്കുക
5 പുരുഷൻ പൊക്കിളിന്റെ താഴെയായി വലതുകൈ, ഇടതുകൈയിന്മേലും, സ്ത്രീ മുലയുടെ ഭാഗത്തും വെക്കുക.
6 പുരുഷൻ(വലതു കൈയിന്റെ )ചെറുവിരൽ കൊണ്ടും തള്ളവിരൽ കൊണ്ടും (ഇടതുകൈയിന്റെ )കൈത്തണ്ടയിൽ ഒരു വട്ടം പോലെ പിടിച്ച് , വലതു മുൻകൈയിന്റെ പള്ള ഇടതു മുൻകൈയിന്റെ പുറം ഭാഗത്ത് വെക്കുക.സ്ത്രീ വട്ടം പോലെ ആകേണ്ടതില്ല.
7 രണ്ടു കാൽപാദങ്ങൾ തമ്മിൽ നാലു വിരലുകളുടെ അകലത്തിൽ വെക്കൽ .
8 ഫജ്ർ നിസ്കാരത്തിൽ ഒന്നാം റക്അതിനെ രണ്ടാം റക്അതിനേക്കാൽ ദീർഘിപ്പിക്കൽ .
9 റുകൂഇന്റെ സമയത്ത് കൈകൊണ്ട് രണ്ട് മുട്ടുകളെ പിടിക്കുകയും വിരലുകൾ വിടർത്തുകയും ചെയ്യുക.
10 റുകൂഇന്റെ സമയത്ത് പുറം നേരെ വെച്ച് , തല ചന്തിക്കെട്ടിനോട് നേരെയാക്കലും തണ്ടംകാലിനെ നാട്ടി വെക്കലും
11 റുകൂഇന്റെ സമയത്ത് പുരുഷൻ തന്റെ രണ്ടു കൈകളെ ശരീരത്തിന്റെ ഭാഗത്തുനിന്നും ദൂരെയാക്കലും സ്ത്രീ അവയെ (ശരീരത്തിനോട് ) ചേർത്തി വെക്കലും.
12 സുജൂദ് ചെയ്യുമ്പോൾ ആദ്യം രണ്ടു മുട്ടുകളെ വെക്കുകയും ശേഷം രണ്ട് കൈകളെയും പിന്നെ നെറ്റിയും വെക്കുക.
13 സുജൂദിൽ നിന്നും ഉയരുമ്പോൾ ആദ്യം മുഖം ഉയർത്തുകയും പിന്നെ രണ്ടു കൈകളും ശേഷം രണ്ടു മുട്ടുകളും ഉയർത്തുക.
14 സുജിത്തിന്റെ സമയത്ത് മുഖത്തെ രണ്ട് മുൻകൈകളുടെ ഇടയിൽ വെക്കുക.
15 സുജൂദ് ചെയ്യുന്ന സമയത്ത് വയറിനെ തുടയിൽ നിന്നും രണ്ട് മുട്ടുകളെ ശരീരത്തിൻെറ ഭാഗത്തുനിന്നും മുഴംകൈയിനെ ഭൂമിയിൽനിന്നും ദൂരെയാക്കുക.
16 സുജൂദിന്റെ സമയത്ത് കൈവിരലുകൾ ഖിബലയുടെ നേരെയാവുക.
17 സുജൂദിൽ നിന്നും എഴുന്നേൽക്കുമ്പോൾ ,കാരണമില്ലെങ്കിൽ , ഇരിക്കാതെയും കൈകൾ ഭൂമിയിലേക്ക് ഊന്നൽ കൊടുക്കാതെയും എഴുന്നേൽക്കുക .
18 അത്തഹിയാത്തിൽ വയ്ക്കുന്നതുപോലെ രണ്ട് സുജൂദുകൾക്കിടയിൽ (ഇരിക്കുമ്പോൾ ) കൈകൾ രണ്ടു തുടന്മേൽ വെക്കുക.
19 രണ്ടു ഇരുത്തത്തിലും ഇടതുകാൽ വിടർത്തി വെക്കുകയും വലതുകാൽ നാട്ടി വെക്കുകയും ചെയ്യുക.
20 അത്തഹിയ്യാത്തിൽ .لا اله എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ ഉയർത്തുകയും الاالله എന്നു പറയുമ്പോൾ കൈകൾ ( താഴ്ത്തി ) വെക്കുകയും ചെയ്യുക.
21 സലാം വീട്ടുമ്പോൾ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞു നോക്കുക.
22 ഇമാമ് നീക്കുപോക്കുകളുടെ തക്ബീറുകൾ ഉറക്കെയാക്കുകയും ഇമാമിനെ തുടരുന്നവൻ അവ പതുക്കെയാക്കുകയും ചെയ്യുക.
23 ഇമാം സലാം വീട്ടുന്നത് ഉറക്കെ പറയുകയും, തുടരുന്നവൻ പതുക്കെ പറയുകയും ചെയ്യുക.
24 സലാം വീട്ടുമ്പോൾ ഇമാമ് പുരുഷന്മാരെയും (മലക്കുകളിലെ ) ഹഫളത്തിനെയും ജിന്നുകളിലെ നല്ലവരെയും കരുതുക.
ഇമാമിനെ തുടരുന്നവൻ (സലാം വീട്ടുമ്പോൾ )ഇമാമിന്റെ ഭാഗത്തുള്ള ജനങ്ങളെ കരുതലോടു കൂടെ ഇമാമിനെയും കരുതുക. ഒറ്റക്ക് നിസ്കരിക്കുന്നവൻ മലക്കുകളെ മാത്രം കരുതുക.
25 വലതു ഭാഗത്തു നിന്നും സലാം വീട്ടി തുടങ്ങുക.
26 ഇമാമിനെ തുടരുന്നവന്റെ ഒന്നാമത്തെ സലാം, ഇമാമിന്റെ രണ്ടാമത്തെ സലാമിനോട് ചേർന്നു വരുക.
27 ഇമാം രണ്ട് സലാം വീട്ടി കഴിയുന്നതുവരെ മസ്ബൂക് കാത്തിരിക്കുക.
28 അവസാനത്തെ അത്തഹിയ്യാത്തിനു ശേഷം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മേൽ സ്വലാത്ത് ചൊല്ലുക.
നിസ്കാരത്തിലെ മുസ്തഹബ്ബാത്തുകൾ .
നിസ്കാരത്തിന് പരിപൂർണ്ണതയുടെ മഹത്വം ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ നിസ്കാരത്തിൽ പരിഗണിക്കൽ സുന്നത്താണ് .
1 തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് പുരുഷൻ തന്റെ മുൻകൈ മേൽവസ്ത്രത്തിൽ നിന്നും കഫ്ഫിൽ നിന്നും പുറത്തെടുക്കുക.
2 സുജൂദിന്റെ സമയത്ത് സുജൂദിന്റെ സ്ഥലത്തേക്കും റുകൂഇന്റെ സമയത്ത് കാൽപാദങ്ങളുടെ പുറം ഭാഗത്തേക്കും സുജൂദിന്റെ അവസ്ഥയിൽ മൂക്കിന്റെ അറ്റത്തേക്കും ഇരിക്കുമ്പോൾ മടിയിലേക്കും സലാം വീട്ടുമ്പോൾ ചുമലിലേക്കും നോക്കുക.
3 കഴിവിന്റെ പരമാവധി ചുമയും കുരയും ഒഴിവാക്കുക .ഒരാൾ അതിന് നിർബന്ധിതനായാൽ വായ മുറുകെ പിടിക്കുക.
4 രണ്ട് ഇരുത്തത്തിലും مؤثور ആയ അത്തഹിയ്യാത്ത് ഓതുക .
5 നിസ്കാരത്തിനു ശേഷം ദുആ ചെയ്യുക.
അപ്പോൾ ;اللهم اغفر لي ولوالدي ولاساتيذي ولجميع المؤمنين والمؤمنات الاحياء منهم والاموات انك مجيب الدعوات برحمتك يا ارحم الراحمين എന്ന് പ്രാർത്ഥിക്കണം.
വായിച്ചു ഗ്രഹിക്കുക.
صلوا كما رؤيتموني اصلي .وإذا حضرت الصلاة فليؤذن لكن أحدكم ثم ليؤمكم اكبركم
ഉത്തരം കണ്ടെത്തുക.
1 എന്തുകൊണ്ടാണ് നിസ്കാരത്തിലെ സുന്നത്തുകൾ പ്രവർത്തിക്കൽ അത്യാവശ്യമാകുന്നത്. ?
2 തക്ബീറത്തുൽ ഇഹ്റാമിന്റെ മുമ്പ് കൈകൾ ഉയർത്തുന്ന വിഷയത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമെന്ത് .?
3 മുൻ കൈയിന്റെ പള്ളകളേയും വിരലുകളേയും ഏതു ഭാഗത്തേക്കാണ് തിരിക്കേണ്ടത്.?
4 തക്ബീറതുൽ ഇഹ്റാമിന് ശേഷം കൈകൾ വെക്കേണ്ട രൂപം എങ്ങിനെ .?
5 റുകൂഇൽ പരിഗണിക്കേണ്ട സുന്നത്തുകൾ എന്തെല്ലാം . ?
6 സുജൂദിൽ പരിഗണിക്കേണ്ട സുന്നത്തുകൾ എന്തെല്ലാം .?
7 സുജൂദിൽ നിന്നും എഴുന്നേൽക്കുമ്പോൾ പരിഗണിക്കേണ്ട സുന്നത്തുകൾ എന്തെല്ലാം .?
8 എങ്ങിനെയാണ് അത്തഹിയ്യാത്തിന് ഇരിക്കേണ്ടത്.?
9 രണ്ട് സലാം വീട്ടുമ്പോൾ എന്താണ് കരുതപ്പെടേണ്ടത്.?
10 നിസ്കാരത്തിന്റെ സുന്നത്തുകളിൽ നിന്നും പത്തെണ്ണം പറയുക.?
11 നിസ്കാരത്തിന്റെ മുസ്തഹബാത്തുകളിൽ നിന്നും നാലെണ്ണം പറയുക.?
ശരി തെരഞ്ഞെടുക്കുക തെറ്റ് ശരിയാക്കുക.
1 മസ്ബൂക് തൻ്റെ ഇമാം രണ്ട് സലാം വീട്ടി കഴിയുന്നതുവരെ കാത്തിരിക്കൽ നിർബന്ധമാണ്.
2 ഇമാമിനെ പിന്തുടരുന്നവന്റെ സലാം ഇമാമിന്റെ സലാമിനോട് ചേർന്ന് വന്നാൽ അവന്റെ നിസ്കാരം ബാത്വിലാകും.
3 ഇമാമിനോട് തുടർന്ന് നിസ്കരിക്കുന്നവൻ സലാം വീട്ടുന്നതിനെ പതുക്കെയാക്കൽ സുന്നത്താണ് .
4 സുജൂദ് ചെയ്യുമ്പോൾ ആദ്യം കൈകളും പിന്നെ മുട്ടുകളും പിന്നെ മുഖവും വെക്കണം.
5 ഒന്നാം റക്അത്തും രണ്ടാം റക്അത്തും ഒരേപോലെയാവൽ സുന്നത്താണ് .
ഓർമിച്ചെടുക്കുക
ഒന്നാമത്തെ അത്തഹിയാത്ത് .
Post a Comment