HANAFI FIQH | CLASS 8 | LESSON 1

നിസ്കാരത്തിലെ ദിക്റുകൾ

ശേഷം വരുന്ന ദിക്റുകളെ പരിഗണിക്കൽ നിസ്കാരത്തിന്റെ സുന്നത്തുകളിൽ പെട്ടതാണ്.

1-سبحانك اللهم وبحمدك وتبارك اسمك وتعالى جدك ولا اله غيرك എന്ന് പൊക്കിളിന്റെ താഴെ കൈ വെച്ചതിനു ശേഷം പറയുക.
2. ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും എല്ലാ റക്അത്തിലും ഫാത്തിഹക്ക് മുമ്പ് أعوذ ചൊല്ലുക.
3. എല്ലാ റക്അത്തിലും ഫാത്തിഹ ഓതുന്നതിന് മുമ്പ് ബിസ്മി ചൊല്ലുക. مأموم മാസ്ബൂഖ് ആയാലല്ലാതെ ബിസ്മിയും തഅവ്വുദും കൊണ്ട് വരേണ്ടതില്ല.മാസ്ബൂഖാണെങ്കിൽ ഇമാമിന് ശേഷമുള്ള അവന്റെ ആദ്യത്തെ റക്അത്തിൽ അവ രണ്ടും കൊണ്ട് വരണം.
4. ഫാത്തിഹ ഓതി കഴിയുമ്പോൾ പതുക്കെ ആമീൻ പറയുക.
5.ഒറ്റക്ക് നിസ്കരിക്കുന്ന ആളും മഅമൂമീങ്ങളുടെ തൃപ്തി ഉള്ള ഇമാമും ഫാത്തിഹക്ക് ശേഷം ഫജ്ർ,ളുഹ്ർ നിസ്കാരങ്ങളിൽ طوال المفصل -ൽ നിന്നുള്ള(സൂറത്ത് ഹുജറാത്ത് മുതൽ സൂറത്ത്ബുറൂജ് വരെ )ഏതെങ്കിലും സൂറത്തും അസർ, ഇശാ നിസ്കാരങ്ങളിൽ أوساط المفصل -ൽ നിന്നുള്ള (സൂറത്ത് ബുറൂജ് മുതൽ സൂറത്ത് ബയ്യിന വരെ ) ഏതെങ്കിലും മഗ്രിബിൽ സൂറത്തു ബയ്യിന മുതൽ സൂറത്തു നാസ് വരെയുള്ള ഏതെങ്കിലും സൂറത്ത് ഓതുക.
6.റുകൂഇന്റെ തക്ബീർ.
7-റുകൂഇൽ ചുരുങ്ങിയത് മൂന്ന് പ്രാവശ്യം سبحان ربي العظيم എന്ന് ചൊല്ലുക.
8.ഇമാം റകൂഇൽ നിന്നും തല ഉയർത്തുമ്പോൾ سمع الله لمن حمده എന്ന് പറയുക. അവനെ തുടരുന്നവ൪ പതുക്കെربنا لك الحمد എന്നും പറയുക. ഒറ്റക്ക് നിസ്കരിക്കുന്നവൻ അത് രണ്ടും കൊണ്ട് വരണം.
9. സുജൂദിലേക്ക് പോകുമ്പോൾ തക്ബീർ ചൊല്ലുക.
10.സുജൂദിൽ ചുരുങ്ങിയത് മൂന്ന് പ്രാവശ്യം سبحان ربي الاعلىഎന്ന് പറയുക.
11.സുജൂദിൽ നിന്ന് ഉയരുമ്പോൾ തക്ബീർ ചൊല്ലുക.
12.ഫർളായ നിസ്കാരങ്ങളിൽ രണ്ടാം റക്അതിന് ശേഷം ഫാത്തിഹ ഓതുക.
13.അവസാനത്തെ تشهد ശേഷം നബി(സ )തങ്ങളെ മേൽ സ്വലാത്ത് ചൊല്ലുക.

അഭ്യാസം
👉ഉത്തരം കണ്ടെത്തുക
1-ഏതൊക്കെയാണ് طوال المفصل?
2-ഏതൊക്കെയാണ് أوساط المفصل?
3-റുകൂഇലുള്ള ദിക്ർ?
4-സുജൂദിലുള്ള ദിക്ർ?

👉 ചേരും പടി ചേർക്കുക
1- ളുഹർ, ഫജ്ർ ഫാത്തിഹക്ക് മുമ്പ്
2-അസർ, ഇശാഅ ഫാത്തിഹക്ക് ശേഷം
3-മഗ്രിബ് أوساط المفصل
4-ബിസ്മി ചൊല്ലൽ. قصار المفصل
5-ആമീൻ പറയൽ طوال المفصل

👉 ശരിയായത് കണ്ടത്തുകയും തെറ്റ് ശരിയാക്കുകയും ചെയ്യുക.
1-എല്ലാ റക്അതിലും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമിനും മഅമൂമിനും ബിസ്മിയും തഅവ്വുദും സുന്നത്താക്കപ്പെടും.
2- ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമിനും റുകൂഇൽ നിന്നും തല ഉയർത്തുമ്പോൾ سمع الله لمن حمده എന്ന് പറയൽ സുന്നത്താണ്.
3-വാജിബും ഫർളും ആയ എല്ലാ നിസ്കാരങ്ങളിലെ റക്അത്തിലും ഫാത്തിഹ ഓതുക.
4- ഹദീസിൽ വന്നതല്ലാത്തത് കൊണ്ട് ദുആ ചെയ്യൽ അനുവദനീയമല്ല.

👉 ഓർത്തെടുക്കുക.
1-താക്ബീറത്തുൽ ഇഹ്റാമിന്റെയും കൈകൾ വെച്ചതിന്റെയും ശേഷമുള്ള ദുആ.

👉 ഹർകത്തുകൾ നൽകുക.
اللهم إني ظلمت نفسي ظلماً كثيراً ولا يغفر الذنوب إلا أنت فاغفر لي مغفرة من عندك وارحمنى إنك أنت الغفور الرحيم

Post a Comment