HANAFI FIQH | CLASS 8 | LESSON 2

നിസ്കാരത്തിന്റെ രൂപം

നിസ്കാരത്തിന് പ്രത്യേകമായ രൂപം ഉണ്ട്. അത് കാത്തുസൂക്ഷിക്കൽ അനിവാര്യമാണ്. അത് : നിന്നതിനു ശേഷം മുൻ കൈ രണ്ടും ചെവിയുടെ നേരയായി നിയ്യത്തോട് കൂടെ ഉയർത്തുക. അങ്ങനെ അല്ലാഹു അക്ബർ എന്ന് പറഞ്ഞു വലതു കൈ ഇടതു കൈക്കു മേൽ പൊക്കിളിന് താഴെ ആയി വെക്കുക. എന്നിട്ട് سبحانك اللهم ...എന്ന ദുആ തുടങ്ങുക. പിന്നെ തഅവ്വുദ്, ബിസ്മി എന്നിവയോട് കൂടെ ഫാത്തിഹ ഓതുക . ശേഷം സൂറത്തോ മൂന്ന് ആയത്തോ ഓതുക.എന്നിട്ട് അല്ലാഹു അക്ബർ എന്ന് പറഞ്ഞു ركوع ചെയ്യുക.തല സമമാക്കി നിർത്തുകയും കൈകൾ കൊണ്ട് കാൽ മുട്ടുകളെ പിടിക്കുകയും ചുരുങ്ങിയത് മൂന്നു പ്രാവശ്യം سبحان ربي العظيم എന്ന് ചൊല്ലുകയും ചെയ്യുക. ശേഷം سمع الله لمن حمده ،ربنا لك الحمد എന്ന് പറഞ്ഞുകൊണ്ട് റുകൂഇൽ നിന്നും ഉയരുക. എന്നിട്ട് തക്ബീർ ചൊല്ലി സുജൂദിലേക് പോവുക.ആദ്യം കാൽ മുട്ടുകളെ നിലത്ത് വെക്കുക,പിന്നെ കൈകളെയും പിന്നെ മുൻകൈകൾക്കിടയിലായി മുഖവും വെക്കുക. അവന്റെ വയറിനെ രണ്ട് തുടകളെ തൊട്ടും തോളൻ കൈകളെ പാർഷങ്ങളെ തൊട്ടും അകറ്റി നിർത്തണം. കൈ കാലുകളുടെ വിരലുകളെ ഖിബ്ലയിലേക് മുന്നിടീക്കണം.അങ്ങനെ ചുരുങ്ങിയത് മൂന്ന് പ്രാവശ്യം سبحان ربي الأعلى എന്ന് പറയണം.എന്നിട്ട് തക്ബീറോട് കൂടെ സുജൂദിൽ നിന്ന് തല ഉയർത്തുക.എന്നിട്ട് ചൊവ്വായി അടക്കത്തോടു കൂടെ ഇരിക്കുകയും കൈകളെ തുടന്മേൽ വെക്കുകയും വേണം.പിന്നെ രണ്ടാം സുജൂദ് ചെയ്യുകയും അതിൽ ഒന്നാമത്തേത് പോലെ തസ്ബീഹ് ചൊല്ലുകയും വേണം. ശേഷം സുജൂദിൽ നിന്ന് തക്ബീറോട് കൂടെ കൈ കൊണ്ട് ഭൂമിയിൽ അവലംബിക്കാതെയും ഇരുത്തം കൂടാതെയും എണീക്കണം.അങ്ങനെ ഒന്നാമത്തെ റക്അത്ത് പൂർതിയാകുന്നു.അപ്രകാരം തന്നെ രണ്ടാം റക്അത്തും.ഇസ്തിഫതാഹും തഅവ്വുദും വേണ്ട എന്ന് മാത്രം. രണ്ടാം റക്അതിലെ രണ്ടാം സുജൂദിൽ നിന്ന് വിരമിച്ചാൽ ഇടതുകാൽ പരത്തി വെക്കുകയും അതിന്മേൽ ഇരിക്കുകയും വലതുകാലിന്റെ വിരലുകളെ ഖിബ്ലയിലേക് തിരിച്ചു വെച്ച് അത് നാട്ടി വെക്കുകയും കൈകൾ തുടയുടെ മേൽ വരലുകൾ വിടർത്തി വെക്കുകയും വേണം.എന്നിട്ട് ഹദീസിൽ വന്ന تشهد ചൊല്ലണം. التحيات........عبده ورسوله ഷഹാദത്ത് ചൊല്ലുമ്പോൾ ചൂണ്ടു വിരൽ ചൂണ്ടുകയും لا اله എന്ന് പറയുമ്പോൾ ഉയർത്തുകയും إلا الله എന്ന് പറയുമ്പോൾ താഴ്ത്തുകയും വേണം. നിസ്കാരം മൂന്നോ നാലോ റക്അത്തുള്ളതാണങ്കിൽ تشهد കഴിഞ്ഞ ഉടനെ തന്നെ മൂന്നാം റക്അത്തിലേക്ക് എണീക്കുകയും ഫാത്തിഹ ഓതുകയും വേണം. സൂറത്ത് ഓതരുത്.ഇതുപ്രകാരം തന്നെ നാലാം റക്അത്തും.എന്നിട്ട് ഒന്നും രണ്ടും റക്അതിൽ ചെയ്തതുപോലെ ചെയ്യുക.അവസാന റക്അത്തിലെ രണ്ടാം സുജൂദിൽ നിന്നും കഴിഞ്ഞതിനു ശേഷം രണ്ടാം റക്അത്തിൽ ഇരുന്നത് പോലെ ഇരിക്കുക. എന്നിട്ട് تشهد ഓതുക.എന്നിട്ട് നബി (സ )തങ്ങൾക് സ്വലാത്ത് ചൊല്ലുക. اللهم.......مجيد ശേഷം ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا ഹദീസിൽ വന്ന ദുആകൾ കൊണ്ട് പ്രാർത്ഥിക്കുക. പിന്നെ വലത്തോട്ട് ഇടത്തോട്ടുമായി السلام عليكم ورحمة الله എന്ന് പറഞ്ഞു സലാം വീട്ടുക.സലാം വീട്ടുന്നത് ഇമാമാണെങ്കിൽ അവനോട് കൂടെയുള്ള ആളുകളെയും മലക്കുകളെയും ജിന്നുകളിലെ മഹാന്മാരെയും കരുതണം.സലാം വീട്ടുന്നവൻ مأموم ആണെങ്കിൽ ഇമാമിനെയും ഇമാമിന്റെ ഭാഗത്തുള്ള ആളുകളെയും കരുതണം.ഒറ്റക്ക് നിസ്കരിക്കുന്നവൻ മലക്കുകളെ മാത്രം കരുതിയാൽ മതി.


അഭ്യാസം

👉ഉത്തരം കണ്ടെത്തുക.
1- തശഹ്ഹുദിന് ഇരിക്കേണ്ട രൂപം വിവരുക്കക
2-രണ്ട് സലാം കൊണ്ട് എന്താണ് കരുതേണ്ടത്?

👉 ചേരുംപടി ചേർക്കുക.
1-ഇസ്തിഫ്താഹിന്റെ ദുആ. ركوع
2-ഇഫ്തിറാഷ് إعتدال
3-വയർ തുടകളെ قيام
തൊട്ട് അകറ്റുക.
4-سبحان ربي العظيم സുജൂദ്
4-ربنا ولك الحمد വേണ്ടിയുള്ള ഇരുത്തം തശഹഹുദിന്

👉 ശരി കണ്ടെത്തുകയും തെറ്റ് തിരുത്തുകയും ചെയ്യുക.
1-ഫാത്തിഹക്ക് ശേഷം ഇസ്തിഫ്താഹിന്റെ ദുആ സുന്നത്താക്കപ്പെടും.
2-എല്ലാ റക്അത്തിലും ഇസ്തിഫ്താഹിന്റെ ദുആ സുന്നത്താക്കപ്പെടും.
3-തശഹഹുദിന് വേണ്ടിയുള്ള ഇരുത്തത്തിൽ കാലിന്റെ വിരലുകളെ ഖിബ്ലയിലേക് മുന്നിടീച്ച് വെക്കണം.
4-തശഹഹുദിൽ لا الهഎന്ന് പറയുമ്പോൾ ചൂണ്ടു വിരൽ ഉയർത്തുകയും إلا الله എന്ന് പറയുമ്പോൾ താഴ്ത്തുകയും വേണം.

👉 ഓർത്തെടുക്കുക
1-ഇസ്തിഫ്താഹിന്റെ ദുആ.
2-ഹദീസിൽ വന്ന تشهد
3-അവസാനത്തെ تشهد ന് ശേഷം നബി (സ )താങ്കളുടെ മേൽ സ്വലാത്ത്.

👉 ഹർകത്തുകൾ നൽകുക.
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

👉 വിശദീകരിച്ച് എഴുതുക.
നിസ്കാരത്തിന്റെ രൂപം(ഒന്നാം റക്അത് ).

Post a Comment