HANAFI FIQH | CLASS 8 | LESSON 3

നിസ്കാരത്തിലെ മസ്അലകൾ

നിസ്കാരത്തിലെ കറാഹാത്തുകൾ
തുടർന്ന് വരുന്ന കാര്യങ്ങൾ നിസ്കാരത്തിൽ കറാഹത്താക്കപ്പെടും.ഒരാൾ അതിലേതെങ്കിലും ഒന്ന് നിസ്കാരത്തിൽ കൊണ്ട് വന്നാൽ അവന്റെ നിസ്കാരം ബത്തിലാവുകയില്ല, മറിച്ച് ന്യുനതയുള്ളതാകും. അതിനാൽ അവയെ തൊട്ട് സൂക്ഷിക്കേണ്ടതാണ്.

1-നിസ്കാരത്തിലെ ഏതെങ്കിലും ഒരു സുന്നതിനെ ഉപേക്ഷിക്കുക.
2- വലിയ ആളുകളുടെ അടുത്തേക്ക് ധരിച്ചു പോകാൻ പറ്റാത്ത നീചമായ വസ്ത്രത്തിൽ നിസ്കരിക്കുക.
3-വസ്ത്രം കൊണ്ടോ മറ്റു വല്ലതും കൊണ്ടോ കളിക്കുക.
4-നിസ്കാരത്തിൽ എന്തിലേക്കെങ്കിലും ചാരി നിൽക്കുക.
5-മുഖം തിരിക്കുക. മുഖം തെറ്റാതെ കണ്ണ് മാത്രം തെറ്റിക്കുന്നതിൽ കറാഹത് ഇല്ല.
6-അന്യന്റെ ഭൂമിയിൽ അവന്റെ സമ്മതം ഇല്ലാതെ നിസ്കരിക്കുക.
7-നജസിനോട് അടുത്തുള്ള സ്ഥലത്തോ ബാത്റൂം പോലെ നീചാമായ സ്ഥലത്തോ നിസ്കരിക്കുക.
8-വഴിയിലോ മഖ്ബറയിലോ നിസ്കരിക്കുക.
9-നിസ്കാരത്തിൽ മാപ്പ് ചെയ്യപ്പെടുന്ന കുറഞ്ഞ നജസോട് കൂടെ കാരണമില്ലാതെ നിസ്കരിക്കുക. ആത്മാവുള്ളവയുടെ രൂപങ്ങളുള്ള വസ്ത്രത്തിലോ ചിത്രമുള്ള സ്ഥലത്തോ നിസ്കരിക്കുക.
10-കൈ വിരലുകൾ അമർത്തുകയും കോർക്കുകയും ചെയ്യുക.
11-സുജൂദിൽ തണ്ടൻ കൈകളെ നിലത്ത് പരത്തി വെക്കുക.
12-കൈകളെ ഊരന്മേൽ വെക്കുക.
13-തണ്ടൻ കൈകളേക്കാളും കുപ്പാഴകൈ ഉഴർത്തുക.
14-ഖമീസ് ധരിക്കാൻ കഴിവുണ്ടായിരിക്കെ പാന്റോ തുണിയോ മാത്രം ധരിച്ച് നിസ്കരിക്കുക.
15-കാരണമില്ലാതെ തല തുറന്നിട്ട് നിസ്കരിക്കുക.
16-മുന്നിലെ സ്വഫിൽ നില്കാൻ വിശാലത ഉണ്ടായിരിക്കെ പിന്നിലെ സ്വഫിൽ നിൽക്കുക.
17-ആയത്തുകളും ദിക്റുകളും വിരലുകളെ കൊണ്ട് എണ്ണുക.
18-മറ്റു സൂറത്തുകൾ അറിവുണ്ടായിരിക്കെ നിശ്ചിത സൂറത്തേ ഓതുകയുള്ളൂ എന്ന് നിർണ്ണയിക്കുക. ആ സൂറത്തുകൊണ്ട് ബർകത് എടുക്കുന്നവനല്ലങ്കിലാണിത്.
19-ഫർള് നിസ്കാരത്തിൽ മറ്റു സൂറത്തുകളും മനപ്പാഠം ഉണ്ടായിരിക്കെ രണ്ട് റക്അത്തിലും ഒരേ സൂറത്ത് ആവർത്തിക്കുക.
20-ഫർള് നിസ്കാരങ്ങളിൽ മനപ്പൂർവം സൂറത്തുകളുടെ ക്രമത്തിന് എതിരായി ഓതുക.
21-ആത്മാവുള്ളതിന്റെ ചിത്രത്തിന് മേൽ സുജൂദ് ചെയ്യുക.എന്നാൽ ആത്മാവുള്ളതിന്റെ രൂപങ്ങളുള്ള വിരിപ്പിൽ അവക്ക് മേൽ അല്ലാതെ സുജൂദ് ചെയ്യുന്നതിൽ കറാഹത് ഇല്ല.
22-പേൻ എടുക്കുകയും കൊല്ലുകയും ചെയ്യുക. കൊതുക്, ഉറുമ്പ്, മൂട്ട,ഈച്ച തുടങ്ങിയവയും ഇത് പോലെ തന്നെയാണ്.എന്നാൽ പാമ്പ്, തേൾ പോലോത്തതിന്റെ ആക്രമണത്തെ ഭയന്നാൽ അവയെ കൊല്ലുന്നതിൽ കറാഹത്ത് ഇല്ല.
23-കണ്ണുകൾ ചിമ്മുകയോ ആകാശത്തേക് ഉയർത്തുകയോ ചെയ്യുക.

നിസ്കാരത്തെ ഫസാദാക്കുന്ന കാര്യങ്ങൾ
താഴെയുള്ള കാര്യങ്ങൾ കൊണ്ട് നിസ്കാരം ഫാസിദാകും
1-ശർത്തുകളിലെ വല്ലതും ഇടർച്ച വരുത്തുക.
2-നിസ്കാരത്തിന്റെ ഏതെങ്കിലും റുക്ൻ ഉപേക്ഷിക്കുക.
3-മനപ്പൂർവ്വമോ മറന്നോ അബദ്ധമായോ നിസ്കാരത്തിനിടയിൽ സംസാരിക്കുക.
4- 'ഇന്നാളിന്നവളെ എനിക്ക് നീ കെട്ടിച്ചു തരണം' പോലോത്ത ജനങ്ങളുടെ നാട്ടുവർത്തനത്തോട് സമാനമായ വല്ലതും സംസാരിക്കുക.
5-മനപ്പൂർവ്വമോ മറന്നോ അബദ്ധമായോ ആരോടെങ്കിലും കൈ കൊണ്ടോ നാവ് കൊണ്ട് സലാം പറയലും സലാം മടക്കലും.എന്നാൽ സൂചന കൊണ്ടാണെങ്കിൽ നിസ്കാരം ഫാസിദാകില്ല.
6-അധികരിച്ച പ്രവർത്തി.- നിസ്കരിക്കുന്ന ഒരാളെ കുറിച് അവൻ നിസ്കാരത്തിലല്ല എന്ന് ഒരു നിരീക്ഷകന് തോന്നുന്ന രൂപത്തിൽ അവന്റെ നിസ്കാരത്തിലുള്ള പ്രവർത്തനമാണ് ഇതിന്റെ മാനദണ്ഡം.
7-ഹൃദയം ഖിബ്ലയെ തൊട്ട് തെറ്റിക്കുക.
8-വല്ല ഒന്നും അത് കുറഞ്ഞതാണെങ്കിലും അകത്തേക്കു ചേരുക. എന്നാൽ പല്ലിന്മേൽ പറ്റിപിടിച്ചിട്ടുള്ള കടലയുടെ വലിപ്പത്തിലുള്ള വല്ലതും അകത്തേക്ക് ചെന്നാൽ, നിസ്കാരം ഫാസിദാകും അത്രയൊന്നും ഇല്ലെങ്കിൽ ഫാസിദാവുകയുമില്ല.
9-അത്യാവശ്യമില്ലാതെ തൊണ്ടയനക്കുക.
10-വലിയ ശബ്ദത്തിൽ വേദന പ്രകടിപ്പിക്കുകയോ പ്രയാസപ്പെടുകയോ തേങ്ങുകയോ കരയുകയോ ചെയ്യുക. ഇവയൊക്കെ അല്ലാഹുവിലുള്ള പേടി കാരണത്താലോ അവനിലുള്ള രോഗം കാരണത്താലോ ആണെങ്കിൽ ഫാസിദാവുകയില്ല.
11-ബോധക്ഷയം കൊണ്ടോ ഭ്രാന്ത് കൊണ്ടോ ബുദ്ധി നീങ്ങുക.
12-ഫജ്ർ നിസ്കാരത്തിനിടയിൽ സൂര്യനുദിക്കുക.
13-മുസ്ഹഫിൽ നോക്കി ഓതുക.
14-നിസ്കാരത്തിനിടയിൽ ശബ്ദത്തിൽ ചിരിക്കുക.
15- ഒരു റുക്ൻ നിർവഹിക്കുമ്പോൾ ഇമാമിനെ مأموم മുൻകടക്കുക.ഇമാമിന്റെ മുമ്പ് مأموم റുകൂ ചെയ്യും പോലെ. مأموم നോട് കൂടെ ഇമാം റുകൂഇൽ എത്തിയില്ലെങ്കിലാണിത്.

അഭ്യാസം
👉ഉത്തരം കണ്ടെത്താം.
1-നിസ്കാരത്തിന്റെ പത്ത് കറഹാത്തുകൾ എഴുതുക.
2-നിസ്കാരം ഫാസിദാക്കുന്ന പത്ത് കാര്യങ്ങൾ എഴുതുക.
3-നിസ്കാരത്തെ ഫാസിദാക്കുന്ന അധികാരിച്ച പ്രവർത്തി ഏത്?
4-ആത്മാവുള്ളതിന്റെ രൂപങ്ങളുള്ള വസ്ത്രത്തിൽ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

👉മസ്അല വിശദീകരിക്കുക.
1-നിസ്കാരത്തിനിടയിൽ സലാം പറഞ്ഞവന് സൂചന കൊണ്ട് സലാം മടക്കിയാൽ.
2-പല്ലിൽ അള്ളി പിടിച്ചിരുന്ന വസ്തു ഉള്ളിലേക് എത്തിയാൽ.
3-നിസ്കാരത്തിനിടയിൽ വലിയ ശബ്ദത്തിൽ കരഞ്ഞാൽ.

👉 ശരിയായത് കണ്ടെത്തുകയും തെറ്റ് തിരുത്തുകയും ചെയ്യുക.

1-മുഖം തെറ്റിക്കാതെ കണ്ണ് കൊണ്ട് മാത്രം തിരിക്കൽ കറാഹത്താക്കപ്പെടും
2-കടലയുടെ വലിപ്പമുള്ള വല്ലതും ഉള്ളിലേക് കടന്നാൽ നിസ്കാരം ഫാസിദാകും.
3-ശബ്ദത്തിൽ നിസ്കാരത്തിനിടയിൽ ചിരിക്കൽ കറാഹത്താക്കപ്പെടും.

Post a Comment