നബി (സ) പറഞ്ഞു :"ജമാഅത്ത് നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27ഇരട്ടി ശ്രേഷ്ഠതയുള്ളതാണ്.
അബ്ദുല്ലാഹ് ബിൻ മസ്ഊദ് (റ) പറഞ്ഞു :
പ്രകടമായ നിഫാഖ് ഉള്ള മുനാഫിക്കോ രോഗിയോ അല്ലാതെ നിസ്കാരത്തെ തൊട്ട് പിന്താത്തവരായാണ് ഞാൻ ഞങ്ങളെ കാണുന്നത്. രണ്ട് പേരുടെ സപ്പോർട്ടിലായി രോഗിക്ക് നടക്കാൻ കഴിയുന്നുണ്ടെങ്കിൽ രോഗി നിസ്കാരത്തിന് വരും. അബ്ദുല്ലാഹ് ബിൻ മസ്ഊദ് (റ) പറയുന്നു :നബി (സ) ഞങ്ങൾക് സന്മാർഗത്തിന്റെ ചര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിൽ പെട്ടതാണ് ബാങ്ക് വിളിക്കുന്ന മസ്ജിദിൽ നിസ്കരിക്കൽ.
ജമാഅത്ത് നിസ്കാരത്തിന്റെ നിയമങ്ങൾ
ജമാഅത്ത് നിസ്കാരം അഞ്ച് വക്ത് ഫർള് നിസ്കാരങ്ങളിൽ, പ്രായ പൂർത്തിയും ബുദ്ധിയുമുള്ള ജമാഅത്ത് ഒഴിവാക്കാനുള്ള കാരണങ്ങളിൽ നിന്ന് മുക്തവുമായ എല്ലാ പുരുഷന്മാർക്കും വാജിബിനോട് സമാനമായ ശക്തിയായ സുന്നത്താണ്. എന്നാൽ കുട്ടികൾക്കും കാരണങ്ങളുള്ളവർക്കും ജമാഅത്ത് സുന്നത്തില്ല.എങ്കിലും അവർ ജമാഅത്തായി നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാവുകയും പ്രതിഫലം നല്കപ്പെടുകയും ചെയ്യും.
ശറഇയ്യായ കാരണം മാത്രമാണ് ഇത് ഉപേക്ഷിക്കാനുള്ള ഇളവ്.
ജമാഅത്തിന്റെ ചുരുങ്ങിയത് ഇമാമും മഅമൂമും ആണ്. കൂടുതൽ ആളുകളുള്ളതാണ് ശ്രേഷ്ഠമായ ജമാഅത്ത്. ഇമാമിന്റെ സലാമിന്റെ മുമ്പ് ഇമാമിനെ എത്തിച്ചാൽ ജമാഅത്തിന്റെ ശ്രേഷ്ഠത എത്തിക്കുന്നതാണ്.എങ്കിലും ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിനെ എത്തിക്കൽ പ്രത്യേക പവിത്രത ഉള്ളതാണ്. ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിന് ഉടനെ مأموم ഇഹ്റാം കെട്ടിയാൽ ആ പവിത്രത ലഭിക്കുന്നതാണ്.നബി (സ)പറഞ്ഞു :എല്ലാ കാര്യങ്ങൾക്കും അതിലെ ഒരു മികച്ചകാര്യമുണ്ടാകും.നിസ്കാരത്തിന്റെത് ഒന്നാം തക്ബീർ ആണ്.അതിനാൽ നിങ്ങൾ അത് സൂക്ഷിക്കണം .
ജുമുഅ നിസ്കാരവും പെരുന്നാൾ നിസ്കാരവും ജമാഅത്ത് ഉണ്ടായാലേ സ്വഹീഹാവുകയുള്ളൂ.ജുമുഅയിൽ ചുരുങ്ങിയ ജമാഅത്ത് ഇമാമും മൂന്ന് പുരുഷന്മാരുമാണ്. തറാവീഹ്, ഗൃഹണ നിസ്കാരങ്ങളിൽ ജമാഅത്ത് ശക്തിയായ സുന്നത്ത് കിഫായയുമാണ്.റമളാനിലെ വിത്റിൽ ജമാഅത്ത് മുസ്തഹബ്ബും സുന്നത്ത് നിസ്കാരങ്ങളിലും റമദാൻ അല്ലാത്ത വിത്ർ നിസ്കാരത്തിലും تنزيه ന്റെ കറാഹത്തുമാണ്.
ജമാഅത്ത് ഒഴിവാക്കാനുള്ള കാരണങ്ങൾ
താഴെയുള്ള കാര്യങ്ങളിൽ ഏതെങ്കിലും ഉള്ളവന് ജമാഅത്തിന് പങ്കെടുക്കുന്നതിന് ഇളവ് നല്കപ്പെടും.
1-ശക്തമായ രോഗം.
2-നല്ല മഴ.
3-കടുത്ത തണുപ്പ്, ജമാഅത്തിന് പുറപ്പെട്ടാൽ രോഗം ബാധിക്കുമെന്നോ ഉള്ള രോഗം ശക്തമാകുമെന്നോ ഭയമുള്ളപ്പോഴാണിത്.
4- ശക്തമായ ഇരുട്ട്.
5-രാത്രിയിൽ കാറ്റ് ശക്തിയായി അടിച്ചു വീശൽ.പകലിൽ ഇത് എസ്ക്യൂസ് അല്ല.
6-വഴിയിലെ അധികരിച്ച ചളി.
7- ഹെല്പ്റോ വാഹനമോ ലഭ്യമല്ലാത്ത അന്ധൻ.പള്ളിയിലേക്ക് നടക്കാൻ കഴിയാത്ത വാർദ്ധക്ക്യമുള്ളവൻ.
8-രോഗിയെ സുശ്രൂക്കുന്നതിൽ വ്യാപൃതനായവാൻ.
9-ന്യായമായോ അന്യായമായോ തടവിലാക്കപ്പെട്ടവൻ.
10-യാത്രയുടെ തയ്യാറെടുപ്പിലുള്ളവൻ.
11-ജമാഅത്തുമായി വ്യാപൃതനായാൽ സ്വത്തിന്മേലുള്ള ഭയം.
12-ജമാഅത്തുമായി വ്യാപൃതനായാൽ ട്രെയിന്നോ വിമാനമോ പുറപ്പെടുമെന്ന ഭയം.
അഭ്യാസം
👉 വായിച്ച് മനസിലാക്കാം.
1-നബി (സ) ഞങ്ങൾക് സന്മാർഗത്തിന്റെ ചര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിൽ പെട്ടതാണ് ബാങ്ക് വിളിക്കുന്ന മസ്ജിദിൽ നിസ്കരിക്കൽ.
2-ജമാഅത്ത് നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27ഇരട്ടി ശ്രേഷ്ഠതയുള്ളതാണ്.
3-എല്ലാ കാര്യങ്ങൾക്കും അതിലെ ഒരു മികച്ചകാര്യമുണ്ടാകും.നിസ്കാരത്തിന്റെത് ഒന്നാം തക്ബീർ ആണ്.അതിനാൽ നിങ്ങൾ അത് സൂക്ഷിക്കൂ.
👉ഉത്തരം കണ്ടെത്തുക.
1-ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ എത്ര ശ്രേഷ്ഠതയാണ് ജമാഅത്തതായി നിസ്കരിക്കുന്നതിന്?
2-സ്വാഹാബത്തിന്റെ കാലത്ത് ജമാഅത്തിനെ തൊട്ട് പിന്തുന്നത് ആരായിരുന്നു?
3-ജമാഅത്ത് സുന്നതില്ലാത്തത് ആർക്കാണ്?
4-ഏതാണ് ഏറ്റവും ചുരുങ്ങിയ ജമാഅത്ത്?
5-ഇമാമിന്റെ തഹ്രീമിനെ എത്തിക്കുന്നതിന്റെ പവിത്രത എങ്ങനെ ലഭിക്കും?
6-ജുമുഅയിലെ ചുരുങ്ങിയ ജമാഅത്ത് ഏത്?
7-ജമാഅത്തിന്റെ ഇളവുകൾക്കുള്ള അഞ്ച് കാരണങ്ങൾ പറയുക?
8-ആർക്കാണ് ജമാഅത്ത് ശക്തിയായി സുന്നത്താക്കപ്പെടുന്നത്?
👉 ജമാഅത്തിന്റെ ഇല്ലാവുകളെ മറ്റുള്ളവയിൽ നിന്നും വേർതിരിക്കുക.
1-നേരിയ തലവേദന.
2-ശക്തമായ പനി.
3-ളുഹർ ജമാഅത്തിന്റെ സമയത്ത് കാറ്റടിക്കൽ.
4-ശക്തമാല്ലാത്ത ഇരുട്ട്.
5- രോഗബാധയുണ്ടാകുമെന്ന് ഭയമുള്ള തരത്തിലുള്ള കടുത്ത തണുപ്പ്.
👉 ശരിയായത് കണ്ടെത്തുകയും തെറ്റ് തിരുത്തുകയും ചെയ്യുക.
1-സ്ത്രീ ജമാഅത്തായി നിസ്കരിച്ചാൽ പ്രതിഫലമില്ല.
2-വാർദ്ധക്ക്യമുള്ള ആൾക്ക് പള്ളിയിലേക്ക് വാഹനം ലഭിച്ചാൽ ജമാഅത്തിന് ഇളവ് നല്കപ്പെടുകയില്ല.
3-ന്യായമായി തടവിലാക്കപ്പെട്ടാൽ ജമാഅത്തിന് ഇളവ് നല്കപ്പെടും.
4- റമളാനിലല്ലാത്ത വിത്റിൽ ജമാഅത്ത് കറാഹത്താണ്.
5-ഇമാമിന്റെ സലാമിന്റെ മുമ്പ് ഇമാമിനെ എത്തിച്ചാൽ ജമാഅത്ത് ലഭിക്കും.
👉-ബ്രാക്കറ്റിൽ നിന്ന് ശരിയായ വിധി തെരഞ്ഞടുക്കാമകുക.
(ശക്തിയായ സുന്നത്ത് /സുന്നത്താക്കപ്പെടില്ല /വാജിബ് /സുന്നത്ത് കിഫായ /മുസ്തഹബ്ബ് /കറാഹത്ത് )
1-ഫർള് നിസ്കാരങ്ങളിൽ ജമാഅത്ത്.
2-ജുമുഅ, പെരുന്നാൾ നിസ്കാരങ്ങളിൽ ജമാഅത്ത്.
3-തറാവീഹ് നിസ്കാരത്തിൽ ജമാഅത്ത്.
4-ഗ്രഹണ നിസ്കാരത്തിൽ ജമാഅത്ത്.
5-റമളാനിലെ വിത്റിലെ ജമാഅത്ത്.
6-കുട്ടികളുടെ നിസ്കാരത്തിലെ ജമാഅത്ത്.
7-സ്ത്രീകളുടെ നിസ്കാരത്തിലെ ജമാഅത്ത്.
8-റമളാനിലല്ലാത്ത വിത്റിലെ ജമാഅത്ത്.
👉 പാരഗ്രാഫ് എഴുതുക.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ഠതയും വിധികളും.
Post a Comment