മേൽ ഉദ്ദരണികളുടെ പ്രാഥമിക സാരങ്ങളിലൂടെ സഞ്ചരിച്ചവർ അബൂത്വാലിബ് അവിശ്വാസിയായി മരണപ്പെട്ടു എന്ന അഭിപ്രായക്കാരാണ്. എന്നാൽ, അബൂത്വാലിബിന്റെ ജീവിതത്തിലെ നിലപാടുകൾക്കും സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി അവലോകനം നടത്തിയവർ അദ്ദേഹം ആന്തരികമായി സത്യവിശ്വാസിയായി വിയോഗം തേടി എന്ന വീക്ഷണമാണ് രേഖപ്പെടുത്തിയത്. ഈ നിരീക്ഷണം അവതരിപ്പിച്ചവർക്ക് ഒന്നാം വാദക്കാർ അവലംബിച്ച സൂക്തങ്ങളെ കുറിച്ച് വ്യക്തമായ വിശദീകരണങ്ങളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് മേലുദ്ദരിച്ച സൂക്തങ്ങളുടെ അവതരണ കാരണം അബൂത്വാലിബ് അല്ല എന്നതാണ്.
ഈ വിഷയകമായി രണ്ടു വാദക്കാരും ഒരുപോലെ സമ്മതിക്കുന്ന വസ്തുതകളെ നമുക്കിപ്രകാരം സംഗ്രഹിക്കാം:
1. ഏതു ഘട്ടത്തിലും അബൂത്വാലിബ് നബി ﷺ ക്ക് സംരക്ഷണം നൽകിയ ആളായിരുന്നു.
2. നിരവധി കവിതകളിലും പ്രസ്താവനകളിലും അദ്ദേഹം നബി ﷺ മുന്നോട്ട് വച്ച ആശയം സത്യമാണെന്നും ശരിയാണെന്നും സമ്മതിച്ചിട്ടുണ്ട്.
3. ഉപരോധമടക്കമുളള തീഷ്ണമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും പ്രവാചകരെയോ ഇസ്ലാമിനെയോ നിരാകരികുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
4. സ്വന്തം മക്കളായ അലിയ്യും ജഅഫറും മറ്റും പ്രവാചകരെ അനുഗമിച്ചപ്പോൾ അവരെ അപലപിക്കുകയോ പിന്തിരിപ്പികുകയോ ചെയ്തില്ല എന്ന് മാത്രമല്ല പ്രോത്സാഹിപ്പിക്കുകയായിരുന്നു.
5. ആസന്ന ഘട്ടത്തിൽ നബിﷺ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ ഏറ്റു ചൊല്ലിയില്ല. പകരം ഖുറൈശി നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി അബ്ദുൽ മുത്വലിബിന്റെ ആശയത്തിലാണ് താനുള്ളത് എന്ന് പറഞ്ഞു.
6.എന്നാൽ അപ്പോഴും ബഹു ദൈവങ്ങളെ വിളിക്കുകയോ മറ്റാരാധ്യ വസ്തുക്കളെ ഉദ്ദരിക്കുകയോ തൗഹീദിനെ നിരാകരിക്കുകയോ ചെയ്തില്ല.
ഇവിടെ രണ്ട് വാദക്കാരും തമ്മിൽ വിയോജിക്കുന്ന പ്രധാനപ്പെട്ട കാര്യം സത്യവാചകം പരസ്യമായി പ്രഖ്യാപിക്കാത്ത വ്യക്തിയെ വിശ്വാസിയാണെന്ന് പറയണോ വേണ്ടയോ എന്നതാണ്. സത്യവാചകം പ്രഖ്യാപിക്കാനാവശ്യപ്പെട്ടപ്പോൾ ഉച്ചരിക്കാത്ത കാരണത്താൽ വിശ്വാസിയായി ഗണിക്കാൻ തരമില്ല എന്നാണ് ഒരു പക്ഷം. അവർക്ക് പ്രമാണമായി ഉദ്ദരിക്കാവുന്ന ഹദീസുകളും മറ്റുനിവേദനങ്ങളും ഉണ്ട്. അബ്ബാസ് (റ) വിന്റെയും അലി(റ)വിന്റെയും നിവേദനങ്ങൾ അതിൽ പെട്ടതാണ്.
അദ്ദേഹത്തെ വിശ്വാസിയായിത്തന്നെ പരിഗണിക്കണം എന്ന വാദക്കാർക്ക് വിശുദ്ധ ഖുർആനിലെ അഅ്റാഫ് അധ്യായത്തിലെ നൂറ്റി അമ്പത്തിയേഴാം സൂക്തം പിന്തുണ നൽകുന്നു. ആശയം ഇങ്ങനെയാണ്. "അപ്പോള് നബി ﷺയെ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അവിടുത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പറ്റുകയും ചെയ്തവരാരോ, അവര് തന്നെയാണ് വിജയികള്"
ഈ സൂക്തത്തിൽ പറഞ്ഞ എല്ലാ വിശേഷണങ്ങളും അബൂത്വാലിബിൽ സമ്മേളിച്ചിട്ടുണ്ട്. അതിനാൽ സത്യവിസ്വാസിയായിത്തന്നെ പരിഗണിക്കണം എന്നതാണ് വാദം. അബൂത്വാലിബ് തത്വത്തിൽ വിശ്വാസിയും വിജയിയുമാണ് എന്ന പ്രമേയത്തിൽ മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം ബർസൻജിയുടെ 'ബിഗ്'യതുത്വാലിബ് ലി ഈമാനി അബീത്വാലിബ് വ ഹുസ്നി ഖാതിമതിഹി', മുഹമ്മദ് മുഈൻ അൽ ഹിന്ദിയുടെ 'ഇസ്ബാതു ഇസ്ലാമി അബീത്വാലിബ്', മുഹമ്മദ് അഫൻദിയുടെ 'അസ്സഹ് മുസ്സ്വാഇബ് ഇലാ കബിദി മൻ ആദാ അബാത്വാലിബ്', അസ്സയ്യിദ് അലി കബീർ ന്റെ 'ഗായതുൽ മത്വാലിബ് ഫീ ബഹ്സി ഈമാനി അബീത്വാലിബ്', അഹ്മദ് ഫൈളി യുടെ 'ഫൈളുൽ വാഹിബ് ഫീ നജാതി അബി ത്വാലിബ്', മക്കയിലെ ഹദീസ് പണ്ഡിതനും മുഫ്തിയുമായിരുന്ന ഇമാം സൈനി ദഹ്‌ലാന്റെ 'അസ്നൽ മത്വാലിബ്' എന്നിവ ഉദാഹരണങ്ങളാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#EnglishTranslation
Those who have gone through the primary meaning of the above quotations are of the opinion that Abu Talib died as a disbeliever. But those who have reviewed the attitudes and circumstances of Abu Talib's life have recorded the view that he passed away as a believer in heart. Those who presented this observation also have clear explanations about the verses cited by the first proponents. The most important thing is that Abu Talib is not the reason for the revelation of none of the above verses.
We can summarize the facts on which both the groups agree on this subject.
1. Abu Talib was the protector of the Prophet ﷺ at all times.
2. In many poems and statements he has accepted the idea as true and correct which was advanced by the Prophet ﷺ .
3. Neither the prophet nor Islam were rejected or blamed even when faced with severe trials of siege.
4. When his own sons Ali, Ja'far (R) etc. followed the Prophetﷺ, he did not condemn or repel them, but encouraged them.
5. At the departing stage, when the Prophet ﷺ recited the oath, he did not recite it. Instead, in order to satisfy the Quraish leaders, he said that he was in Abdul Muttalib's path.
6. But even then he did not invoke gods or cite other deities or deny the Tawheed.
The main point of disagreement between the two groups , is whether a person who does not publicly declare the oath, is called a believer or not. One side says that he is not considered a believer because he did not utter the oath when he was asked to declare it. There are hadiths and other narrations that can be cited as evidence for them. The narrations of Abbas (RA) and Ali (RA) are among them.
The one hundred and fifty-seventh verse of the A'raf chapter of the Holy Qur'an gives support to those who advocate that he should be considered as a believer. The idea goes like this. "Then those who believe in the Prophetﷺ, support him, help him, and follow the light that has been presented with him, they are the successful "
All the attributes mentioned in this verse are found in Abu Talib. Therefore, the argument is that he should be considered as a true believer. Books have been written only on the theme that Abu Talib is a believer and a winner. Imam Barzanji's 'Bigyatu Talib Li Imani Abi Talib wa Husni Khatimatihi', Muhammad Mueen Al Hindi's 'Isbatu Islami Abittalib', Muhammad Afandi's '"Assah Muswaib Ila Kabidi Man Aada Aba Talib"' Assayed Ali Kabir's '"Gayatul Matwalib Fi Bahsi Imani Abi Twalib"', Ahmad Fayl's "Failul Vahib fe Najathi Abi Talib" and "'Asnal Matalib"' by Imam Zaini Dahlan, a hadith scholar and mufti of Mecca.
Post a Comment