മൻഖൂസ് മൗലിദ് നമുക്കെല്ലാം സുപരിചിതമാണ്. നമ്മുടെ നാടുകളിൽ സാധാരണയായി ചൊല്ലിവരാറുള്ള ഈ മൌലിദ് അഞ്ഞൂറിൽപ്പരം വർഷങ്ങൾക്ക് മുമ്പ് പൊന്നാനിയിലെ വലിയ മഖ്ദൂം(റ) തങ്ങളാണ് രചിച്ചതാണ്. ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ളതും മഹാനായ ഇമാം ഗസ്സാലി(റ) രചിച്ചതുമായ സുബ്ഹാന മൗലിദിൽ നിന്നും മറ്റും ചുരുക്കി എടുത്തതിനാലാണ് ഇതിന് മൻഖൂസ് (ചുരുക്കപ്പെട്ടത്) എന്ന പേര് വന്നത് എന്ന്,
പൊന്നാനിയിലും പരിസരങ്ങളിലും ഒരു കാലത്ത് ശക്തിയായ കോളറ പടർന്ന് പിടിച്ചു. തുടർച്ചയായ മരണങ്ങൾ കാരണം മയ്യിത്ത് സംസ്കരണങ്ങൾക്ക് പോലും പ്രയാസം നേരിട്ടിരുന്നു. ഒന്നിനു പുറകെ മറ്റൊന്നായി മരിച്ചുവീഴുന്ന രംഗം കണ്ട് നാട്ടുകാരെല്ലാം ഭയവിഹ്വലരായി അവരുടെ നേതാവായ സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങളെ സമീപിച്ചു. തത്സമയം അവർ രചിച്ച ഈ മൗലിദ് വീടുകൾ തോറും ചൊല്ലുവാനും സദ്യകഴിക്കുവാനും ഉപദേശിച്ചു. മഖ്ദൂം(റ) തങ്ങ ളുടെ ഈ നിർദേശം അവർ ശിരസ്സാവഹിക്കുകയും ഏതാനും ദിവ സങ്ങൾക്കകം അദ്ഭുതകരമായി ഈ രോഗം വിട്ടുമാറുകയും ജനജീ വിതം സാധാരണപോലെയാവുകയും ചെയ്തു. അന്നുമുതൽ കേരളക്കരയിൽ സാംക്രമികരോഗങ്ങൾ പിടിപെട്ട ദിക്കുകളിലെല്ലാം പ്രധാന പ്രതിവിധി മൻഖൂസ് മൗലിദായിരുന്നു. (പൊന്നാനി മഖ്ദൂം ചരിത്രം. പേ: 12 By യു. എം അബുൽ ഹസൻ പൊന്നാനി 1996)
Bakki evide
ReplyDeleteബാക്കി
ReplyDeleteGood
ReplyDelete👍🏻👍🏻
ReplyDelete👍🏻👍🏻
ReplyDelete5 മത്തെ ഹദീസ് ⁉️
ReplyDeletePost a Comment