മെസ്സേജ് അയക്കുന്നു

ഹുദ് ഹുദ് തുടനുന്നു... അതെ, ആ രാജ്യം ഭരിക്കുന്നത് ഒരു സ്ത്രീയാണ്. ബിൽഖീസ് എന്ന രാജ്ഞി. നല്ല ഭദ്രമായ ഭരണമാണ് അവരുടേത്. ധാരാളം സൈന്യങ്ങളും യുദ്ധക്കോപ്പുകളുമുണ്ട്. സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതാണ് അവരുടെ സിംഹാസനം. ആകാശത്ത് നക്ഷത്രങ്ങൾ മിന്നുന്ന പോലെ തിളക്കമുള്ള രത്നക്കല്ലുകൾ പതിച്ച സിംഹാസനം. സംഗതി ഇതൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ ഇവരുടെ സ്ഥിതി ദയനീയമാണ്. അവർ അല്ലാഹുവിനെ ആരാ ധിക്കുന്നില്ല; അല്ലാഹുവിന്റെ സൃഷ്ടിയായ സൂര്യനെയാണ് ആരാധിക്കുന്നത്. ഹുദ്ഹുദിന്റെ ഈ വാക്കുകളെല്ലാം സുലൈമാൻ നബി(അ) അതീവ താത്പര്യത്തോടെ ശ്രദ്ധിക്കുകയായിരുന്നു...

ഹുദ്ഹുദിന്റെ വിശദീകരണം കഴിഞ്ഞപ്പോൾ സുലൈ മാൻ നബി ഒരു ദീർഘ നിശ്വാസം പൊഴിച്ചുകൊണ്ട് പറ ഞ്ഞു. “നീ ഈ പറഞ്ഞതെല്ലാം ശരിയാണോ എന്ന് നമു ക്കൊന്നു പരിശോധിക്കണം. ഞാൻ ഒരു കത്തുതരാം. അതു നീ ആ രാജ്ഞിക്കു കൊടുക്കണം.. ആ കത്തിലെ വരികൾ എന്താണെന്ന് അറിയാൻ കൂട്ടു കാർക്ക് താത്പര്യമില്ലേ? ഇതാ, പറയാം. ഇത്രയുമായി രുന്നു ആ വരികൾ

"സബഇലെ രാജ്ഞി ബിൽഖീസിന്, ദാവൂദിന്റെ പുത്രനായ സുലൈമാൻ എഴുതുന്നു. പരമ കാരുണികനും കരുണാവാരിധിയുമായ അല്ലാഹു വിന്റെ തിരുനാമത്തിൽ. സന്മാർഗ്ഗം പിന്തുടരുന്നവർക്ക് സമാധാനം ഉണ്ടാവട്ടെ. ശേഷം പ്രധാനമായി അറിയിക്കാ നുള്ളത് അവിടെ നിങ്ങൾ നടത്തുന്ന പോലെയുള്ള ഒരു ഭരണം അനുവദനീയമല്ല. അതിനാൽ മുസ്ലിമായി എത്രയും വേഗം എനിക്ക് കീഴടങ്ങുക.

സുലൈമാൻ നബി ഒന്നുകൂടി വായിച്ചു. തൃപ്തിയായെന്ന മട്ടിൽ തലകുലുക്കി. അതിന്റെ അടിഭാഗത്ത് തന്റെ മുദ്രമോതിരം അമർത്തി ഒപ്പുവെച്ചു. കത്ത് മരം കൊത്തിയെ ഏൽപ്പിച്ചു. ഇങ്ങനെ പറഞ്ഞു: "ഈ കത്ത് അവർക്കു എറിഞ്ഞുകൊടുത്ത് നീ സമീപത്തെവിടെയെ ങ്കിലും ഒളിഞ്ഞു നിൽക്കണം. നമ്മുടെ കത്തിനെപ്പറ്റി അവർ പരസ്പരം എന്ത് പറയുന്നു എന്നറിയാമല്ലോ.'

ഹുദ്ഹുദിന് എന്തെന്നില്ലാത്ത സന്തോഷമായി അതിനു രണ്ട് കാരണമുണ്ടായിരുന്നു. ഒന്ന് ചോദിക്കാതെ പോയ തിന് സുലൈമാൻ നബി കഠിന ശിക്ഷ നൽകുമെന്ന് കരുതിയതാണ്. അതിൽ നിന്ന് രക്ഷപ്പെട്ടല്ലോ. രണ്ട്. നയനാനന്ദകരമായ ആ പഴയ സ്ഥലം കാണാൻ വീണ്ടും അവ സരമുണ്ടായല്ലോ. ഹുദ് ഹുദ് ആ കത്ത് കൂർത്ത ചുണ്ടു കൾക്കിടയിൽ അമർത്തി ആകാശത്തേക്ക് പറന്നു. ഒരു വിദേശ ദൂതന്റെ ഗൗരവത്തോടെ.

Post a Comment

أحدث أقدم

Hot Posts