5ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ദീപാവലി മുതല്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. ഇന്നലെ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കവേയാണ് റിലയന്‍സ് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 2023 ഡിസംബറോടെ 5ജി രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ.
ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഒക്ടോബറില്‍ തന്നെ 5ജി ലഭ്യമാക്കുമെന്ന് കമ്പനി സൂചന നല്‍കി. 5ജി നെറ്റ്‌വര്‍ക്ക് കൂടാതെ മറ്റു വമ്പന്‍ പ്രഖ്യാപനങ്ങളും കൂടെ കമ്പനി കൊണ്ടുവരുന്ന സൂചനകള്‍ കൂടി 45ാമത് വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ അംബാനി നടത്തി.
ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. കൂടാതെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും അനുയോജ്യമായ ഹൈ സ്പീഡ് വാഗ്ദാനം ചെയ്യുന്ന അള്‍ട്രാ ഹൈ ഫൈബര്‍, എയര്‍ ഫൈബര്‍ സേവനങ്ങളും യോഗത്തില്‍ കമ്പനി പ്രഖ്യാപിച്ചു. വയര്‍ലെസ് പ്ലഗ് ആന്‍ഡ് പ്ലേ 5ജി ഹോട്ട്‌സ്‌പോട്ടായ ജിയോ ഫൈബറിന്റെ പ്രത്യേകത ഫൈബര്‍ കേബിളുകള്‍ ആവശ്യമില്ലെന്നാണ്.
ഏറ്റവും പുതിയ ജിയോ ക്ലൗഡ് പിസി കൂടി കമ്പനി പുറത്തിറക്കി. ചെറിയ മാക് മിനി പോലെയുള്ള ഉപകരണമായ ക്ലൗഡ് പിസി ഉപയോഗിക്കുന്നതിന് മാത്രം പണം നല്‍കുന്നതാണ്. ഗൂഗിളിന് പുറമെ മെറ്റ, മൈക്രോസോഫ്റ്റ്, ഇന്റല്‍, ക്വോല്‍കോം തുടങ്ങിയ വമ്പന്‍ കമ്പനികളുമായും റിലയന്‍സ് സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.
നിലവില്‍ റിലയന്‍സ് ജിയോക്ക് 420 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ അവതരിപ്പിക്കും. അടുത്തിടെ നടന്ന ലേലത്തില്‍ 88.0078 കോടി രൂപക്കാണ് 700,800,1800,3300, മെഗാഹെഡ്‌സ്, 26 ജിഗാ ഹെടക്‌സ് ബാന്‍ഡുകളുടെ സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. വേഗതയെറിയ കണക്ഷനും വൈകല്‍ കുറക്കുന്നതിനും സഹായകമായ ജിയോ 5ജി സ്‌റ്റോന്‍ഡലോണാണ് ഉപയോഗിക്കുന്നത്.
إرسال تعليق