നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ ഐസിടി അക്കാദമിയുടെ നൂതന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ അധിഷ്ടിത കോഴ്‌സുകളായ മെഷീന്‍ ലേര്‍ണിംഗ്, എ ഐ അഥവാ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പിംഗ്, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവയാണ് പദ്ധിതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഈ കോഴ്‌സുകളുടെ കാലാവധി ആറുമാസമാണ്. കഴിഞ്ഞ വര്‍ഷം 543 വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ 497 പേരും ഇന്റേണ്‍ഷിപ്പില്‍ പ്രവേശിച്ചു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
- ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, അധികയോഗ്യതക്ക് താല്‍പര്യമുള്ളവര്‍ക്കും കോവിഡ് കാലത്ത് ജോലി നഷ്ടമായവര്‍ക്കും ഈ കോഴ്‌സുകളില്‍ അപേക്ഷിക്കാം
- പ്രായപരിധി 45 വയസ്സാണ്.
- അപേക്ഷിക്കേണ്ട അവസാന സമയം: സെപ്റ്റംബര്‍ 10
- കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ (info@ictkerala.org) അല്ലെങ്കില്‍ 7594051437 എന്ന മൊബൈല്‍ നമ്പര്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.
- https://ictkerala.org/courses എന്ന ലിങ്ക് വഴിയാണ് രെജിസ്റ്റര്‍ ചെയ്യേണ്ടത്.
അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒക്ടോബര്‍ ആദ്യ ആഴ്ച ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. പ്രവേശന പരീക്ഷയില്‍ മികവ് കാണിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീയുടെ എഴുപത്ത് ശതമാനം സ്‌കോളര്‍ഷിപ്പായി നോര്‍ക്ക നല്‍കും. കമ്പ്യൂട്ടറിന്റെ ബേസിക് കാര്യങ്ങള്‍, ഡാറ്റ മാനിപ്പുലേഷന്‍ മറ്റും ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രാജ്യത്തിനു പുറത്തും ജോലി കണ്ടെത്താന്‍ ഉപകരിക്കുന്നതിനാല്‍ ദേശീയ വിഷയങ്ങളെ അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാവാം.
പഠനത്തിന്റെ ഭാഗമായി ആറുമാസ കാലാവാധിയില്‍ linkd in learning സൗകര്യവുമൊരുക്കും. പഠനവിഷയത്തോടൊപ്പം അനുബന്ധ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാനാണിത്. കോഴ്‌സ് മുഖേന രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളില്‍ ജോലി നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐസിടി അവസരമൊരുക്കും
إرسال تعليق