നബിദിന പ്രസംഗങ്ങൾ | Nabidina Prasangagal

പ്രസംഗങ്ങൾ


പ്രസംഗം-1
ഇസ്ലാമിന്റെ ആരോഗ്യശാസ്ത്രം

الحمد لله وحده والصلاه والسلام على من لا نبي بعده وعلى اله وصحبه ابدا اما بعد. قال رسول الله صلى الله عليه وسلم نعمتان مغبونٌ فيهما كثيرٌ من الناس: الصحة والفراغ

[ആമുഖങ്ങൾ….]
ആരോഗ്യസംരംക്ഷണത്തിന് അതിപ്രാധാന്യം നൽകിയ മതമാണ് വിശുദ്ധ ഇസ്ലാം..ആരോഗ്യത്തെ നശിപ്പിക്കുന്ന എല്ലാം ഇസ്ലാം അതിശക്തമായി വിലക്കിയിട്ടുണ്ട്...ഘട്ടം ഘട്ടമായി മദ്യവിപത്ത് ഉൻമൂലനം ചെയ്യലിലൂടെ ഇസ്ലാം അത് അരക്കെട്ടുറപ്പിച്ചു..മാത്രമല്ല കളള് പോലെ ആരോഗ്യത്തിന് പൊളളലേൽപ്പിക്കുന്ന സർവ്വലഹരികളും നിശിദ്ധമാണെന്നാണ് ഇസ്ലാമിന്റെ പ്രഖ്യാപനം
كل مسكر خمر وكل خمر حرام
എല്ലാ ലഹരിപദാർത്ഥങ്ങളും മദ്യസമാനമാണ്..എല്ലാ മദ്യസമാനമായതും നിശിദ്ധമാണ് എന്ന തിരുമൊഴി അതിലേക്ക് വിരൽ ചൂണ്ടുന്നു... മനസ്സിന്റെ ആരോഗ്യമാണ് ഏവരുടേയും ഏറ്റവും വലിയ ആഗ്രഹം.. അഞ്ച് നിസ്കാരത്തെ നിസ്കാരത്തിലൂടെയും ഏകാന്ത പ്രാർത്ഥനയിലൂടേയും മനസ്സിന്റെ ആരോഗ്യം ഊട്ടിയുറക്കുമെന്ന് ഭൗതീകവാദികൾ വരെ സമ്മതിച്ചു കഴിഞ്ഞു.. കൂടാതെ യോഗയേക്കാൾ ശരീരാരോഗ്യം മികച്ചനിലാവരത്തിലാക്കാൻ നിസ്കാരം കൊണ്ട് സാധ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം,ഒരു ഭാഗം വെളളം മറ്റൊരു ഭാഗം ഫ്രീ എന്നിങ്ങനെയാണ് ഇസ്ലാമിക ആരോഗ്യശാസ്ത്രരീതി..ഇത് അപ്പടി അനുസരിച്ച സ്വഹാബത്തിന് രോഗപ്രതിരോധ ശക്തി കൂടുതലായിരുന്നുവെന്നാണ് ചരിത്രം വിളിച്ചറിയിക്കുന്നത്..ചികിൽസനടത്താൻ വിദേശരാജ്യത്തിൽ നിന്ന് മദീനയിലെത്തിയ പ്രശസ്തവൈദ്യൻ മാസങ്ങളോളം ചിലവഴിച്ചിട്ടും ഒരു രോഗിയേയും കാണാത്തതിനാൽ അത്ഭുതപ്പെട്ട് തിരിച്ചുപോയ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്.. ഈ ഇസ്ലാമിക ആരോഗ്യശാസ്ത്രരീതിയെ അവഗണിക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രതിസന്ധി.. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അനേകം തിരുവാക്യങ്ങൾ കാണാം.. അന്ത്യനാളിലെ റബ്ബിന്റെ ആദ്യചോദ്യം നിന്റെ ആരോഗ്യം നീ എന്തിന് ചെലവഴിച്ചു എന്നായിരിക്കുമെന്ന ഹദീസ് അതിലൊന്ന് മാത്രം.. രോഗം വന്നാൽ ചികിൽസിക്കാതെ ആരോഗ്യനശീകരണം നടത്തുന്നതിനെ ഇസ്ലാം ശക്തിയുക്തം വിലക്കിയിട്ടുണ്ട്..രോഗം വന്നാൽ ഉടനടി ചികിൽസിക്കുക..റബ്ബ് ഒരു രോഗമിറക്കിയിട്ടുണ്ടെങ്കിൽ അതിന്റെ മറുമരുന്നും ഇറക്കിയീട്ടുണ്ട് എന്ന തിരമൊഴി അതിനെ അടയാളപ്പെടുത്തുന്നു .. ആരോഗ്യസംരംക്ഷണത്തിന്റെ ഭാഗമായി മറ്റേത് മതവും ദർശനവും പറയാത്തവിധം പരാമർശങ്ങളും ഉപദേശങ്ങളും ഇസ്ലാം ഉദ്ധരിക്കുന്നുണ്ട്.. രോഗവാഹകരായ കീടങ്ങള്‍ വന്ന് വീഴാതെ പാത്രങ്ങള്‍ മൂടിവെയ്ക്കണമെന്ന് തിരു നബി അരുളിയതായി കാണാം.. പാനീയത്തില്‍ ശ്വാ സോച്ഛാസം ചെയ്യരുതെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു കാരണം നിശ്വാസ വായുവില്‍ ആരോഗ്യത്തിന് ഹാനികരമായവ ഉണ്ടാകും.ഇന്നത്തെ ആരോഗ്യശാസ്ത്രത്തിനു പോലും എത്തിപ്പിടിക്കാനാവാത്ത ജീവശാസ്ത്ര തത്വമുത്തുകൾ കോർത്ത സത്താണ് സത്യനബി. മൂന്നിറക്കായി വെള്ളം കുടി ക്കാനും ഓരോ തവണയും പാത്രത്തിന് വെളിയിലേയ്ക്ക് ശ്വാസം വിടാനും, ആര്‍ത്തിയും അമിത ഭോജനവും ഒഴിവാക്കാനും തിരു നബി ഉണര്‍ത്തിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പരിഗണന നൽകുന്നതു കൊണ്ടാണ് ഇത്തരം വിലക്കുകൾ മതത്തിന്റെ അന്തർധാരയായത്. റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ സമയബന്ധിതമായ ഒരു ഇബാദത്താണ്. നോമ്പുകാരൻ അന്നപാനാദികൾ നിശ്ചിത സമയം വർജിക്കുന്നു. പക്ഷേ, ആരോഗ്യത്തിനും ശരീരത്തിനും അപകടമാകുമെന്നു കണ്ടാൽ അത് മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെക്കാവുന്നതാണ്. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കിൽ വേറെ ദിവസങ്ങളിൽ നിശ്ചിത എണ്ണം നോമ്പനുഷ്ഠിക്കണം എന്ന ഖുർആൻ സൂക്തത്തിൽ ഇത് സൂചിപ്പിക്കുന്നു. : ‘ഈ ആയത്തിന്റെ വിവക്ഷ നിശ്ചിത ദിവസങ്ങളിൽ നോമ്പ് നിർബന്ധമാവുന്നത് ആരോഗ്യമുള്ളവരും നാട്ടിൽ താമസിക്കുന്നവരുമായവർക്കാണ്. പ്രസ്തുത ദിനങ്ങളിൽ ഒരാൾ രോഗിയോ യാത്രക്കാരനോ ആണെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് പിന്തിക്കാം എന്നതാണെന്ന് സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് റാസി ഇമാം വിശദീകരിച്ചതായി കാണാം.. വർഷത്തിലെ ഈ ഒരുമാസ വ്രതം ആരോഗ്യത്തെ ശുഭകരമാക്കുമെന്ന് ഇന്നിന്റെ ബുദ്ധിജീവികൾ അംഗീകരിച്ചു കഴിഞ്ഞു..പക്ഷെ നോമ്പ്തുറയോടെ വ്രതവിശുദ്ധിയും ആരോഗ്യഭാഗ്യവും നശിപ്പിക്കുന്ന പ്രവണത ഇന്ന് കൂടിവരുന്നു..അത് ആരോഗ്യത്തിന് അത്യധികം ഹാനികരമാണെന്നതിൽ സന്ദേഹമില്ല. ആരോഗ്യ സംരക്ഷണത്തിന് വൃത്തി അത്യാവശ്യമാണ് വൃത്തിയുടെ ആവശ്യകത ഇസ്ലാം വളരേയധികം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വൃത്തി ഈമാനിന്റെ ഭാഗമാണെന്ന് വരെ തിരുനബിയുടെ മൊഴിയിൽ കാണാം.. അഥവാ ഓരോ വിശ്വാസിക്കും ഇമ്പോർട്ടന്റായി ഉണ്ടാവേണ്ടതാണെന്ന് സാരം. ശരീരവും,വസ്ത്രവും,വീടും പരിസവും എല്ലാം വൃത്തിയായി സൂക്ഷിക്കാൻ പറയുന്നതിലൂടെ രോഗമുക്തമർത്യനെന്ന മുദ്രാവാക്യമാണ് വിശുദ്ധദീൻ മുന്നോട്ടു വെക്കുന്നത്..!!!
نظِّفوا أفنيتكم
എന്ന തിരുനബിയുടെ അധ്യാപനം അതിലേക്ക് വെളിച്ചംവീശുന്നു. ദന്തശുദ്ധീകരണത്തിന് പുണ്യനബിയേക്കാൾ പ്രചോദനം നൽകിയ മറ്റൊരാളില്ല....
لولا أن اشق على أمتي لأمرتهم بالسواك عند كل وضوء
എന്റെ സമുദായത്തിന് പ്രയാസമായിരുന്നില്ലേൽ ഓരോ അംഗശുദ്ധി സമയത്തിന് മുന്നോടിയായും ദന്തശുദ്ധീകരണം ഞാൻ നിർബന്ധമാക്കുമായിരുന്നു എന്ന തിരുവാക്യം അതിനൊരാധാരമാണ്. അഞ്ച്നേരവും അംഗശുദ്ധിവരുത്തൽ വാജിബാക്കിയ ഇസ്ലാമിനേക്കാൾ വലിയ വൃത്തിമഹത്വം പറഞ്ഞ ദർശനമേതുണ്ട്..!!?? കൂടാതെ തിരുഹദീസിൽ കാണാം
استيقظ أحدُكم من نومِهِ، فلا يَغْمِسْ يدَه في الإناءِ حتى يغسلَها ثلاثًا
നിങ്ങളിലൊരുവനുറക്കിൽ നിന്നുണർന്നാൽ കൈകൾ മൂന്നുപ്രാവശ്യം കഴുകാതിരിക്കരുത്.. ഈ പ്രവാചമൊഴിയുടെ ഉൾപ്പൊരുൾ ഇന്ന് ശാസ്തീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു..അഥവാ കൈകളുടെ ക്രിയവിക്രിയങ്ങൾ ഉറക്കസമയം നാമറിയുന്നില്ല..രോഗാണുക്കൾ കൈകളിൽ അളളിപ്പിടിച്ചിരിക്കാൻ സാധ്യതയേറെയാണ്.. 1500 വർഷങ്ങൾക്കു മുമ്പേ ആ ദീർഘദൃഷ്ടിയെത്ര ശ്രേഷ്ഠം.. ചുരുക്കിപ്പറഞ്ഞാൽ ആത്മീയരക്ഷാവഴികൾ മാത്രമല്ല ഭൗതീകസുരക്ഷാറൂട്ടുകളും വെട്ടിയ മതമാണ് വിശുദ്ധ ഇസ്ലാം.. മരണം വരെ ഈ സുന്ദരദീൻസബീലിൽ അടിയുറച്ചടി വെക്കാൻ അല്ലാഹു നമുക്ക് സൗഭാഗ്യം തരട്ടെ..ആമീൻ അസ്സലാമുഅലൈക്കും
പ്രസംഗം-2
ഇമാം മാലിക് തങ്ങളുടെ ഇശ്ഖ്

الحمد لله وحده والصلاه والسلام على من لا نبي بعده وعلى اله وصحبه ابدا اما بعد. قال رسول الله صلى الله عليه وسلم نعمتان مغبونٌ فيهما كثيرٌ من الناس: الصحة والفراغ

[ആമുഖങ്ങൾ….]
തിരുനബിയുടെ ഈ മീലാദാഘോഷത്തിൽ ഇമാം മാലിക് തങ്ങളുടെ ഇശ്ഖ് എന്ന വിഷയത്തെ അധികരിച്ച് ഒരു കൊച്ചു പ്രസംഗം ഞാനും അവതരിപ്പിക്കാം..നാഥൻ തുണക്കട്ടെ ആമീൻ

മദീനയുടെ ഇമാം എന്ന പേരിൽ പ്രസിദ്ധനായ, കർമ്മശാസ്ത്ര മദ്ഹബുകളിലെ രണ്ടാം ഇമാമാണ് മാലിക്(റ).. പാണ്ഡിത്യത്തിന് പുറമെ പുണ്യരുടെ പ്രശസ്തി വാനോളമെത്തിയത് ഇശ്ഖുന്നബിയിലാണ്..അവിടുത്തെ ഏതാനും പ്രവാചകപ്പ്രേമ സാക്ഷ്യങ്ങൾ അയവിറക്കി ഞാൻ അവസാനിപ്പിക്കാം..

മദീനാ ഭൂമികയിൽ ഒരു തവണ പോലും ചെരിപ്പിട്ട് സഞ്ചരിക്കുകയോ ഒട്ടകപ്പുറത്ത് സവാരി നടത്തുകയോ ചെയ്തിട്ടില്ല മഹാനവറുകൾ..കാരണമാരാഞ്ഞപ്പോൾ അദ്ധേഹം ജനങ്ങളോട് പറഞ്ഞതിപ്രകാരമാണ്.. ``മുത്ത്നബിയുടെ പവിത്രപാദം പതിഞ്ഞ മണ്ണിൽ ഒട്ടകക്കുളമ്പ് ചവിട്ടിക്കാനോ,ചെരിപ്പ് പതിപ്പിക്കാനോ ഞാൻ ഇഷ്ടപ്പെടുന്നില്ല..അത് തിരുനബിയോടുള്ള അദബ് കേടാണ്'' നോക്കൂ ആ പുണ്യപുരുഷന്റെ ഇശ്ഖുന്നബി..

തീർന്നില്ല..
ആയിരക്കണക്കിന് ശിഷ്യർക്ക് ഹദീസ് ക്ലാസ്സുകളെടുക്കുമ്പോൾ പുതുവസ്ത്രമണിഞ്ഞ്,അത്തറ്പൂശി,ശബ്ദം കുറച്ച്,വിനയത്തോടെ മാത്രമേ മഹാൻ ക്ലാസ്സെടുത്തുളളൂ.. ശബ്ദമുയർത്താനാവശ്യപ്പെട്ടപ്പോൾ തിരുനബിയുടെ ചാരെ ശബ്ദമുയർത്തുന്നതിനെതിരെയുള്ള
يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ
എന്ന ഖുർആൻ സൂക്തം ഓതുകയാണ് മഹാൻ ചെയ്തത്

നോക്കൂ ആ മുത്തിന്റെ മുഹബ്ബത്ത്..!!

അവസാനിക്കുന്നില്ല...
ഒരുദിനം ഹദീസ് ക്ലാസ്സിനിടയിൽ 16 തവണ തങ്ങളെ ഉഗ്രവിഷമുളള തേൾ കുത്തുകയുണ്ടായി. ശരീരമാകെ വിഷം കേറി അതിവേദനയും ശരീരപ്പകർച്ചയുമുണ്ടായെങ്കിലും അവിടുന്ന് ക്ലാസ്സ് അവസാനിപ്പിച്ചില്ല..ഹദീസ് പൂർത്തിയാക്കാതെ അവസാനിപ്പിക്കൽ പ്രവാചകരോടുളള മര്യാദകേടാവുമെന്നാണ് മഹാൻ ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പ്രതികരിച്ചത്..

ഇനിയുമുണ്ട് മഹാന്റെ ഇശ്ഖുന്നബിയിലൂട്ടിയ സംഭവങ്ങൾ.. അക്കാലഘട്ടത്തിലെ സുന്നിയും സ്വൂഫീസ്നേഹിയുമായ രാജാവായ ഖലീഫഃ ഹാറൂൺ റഷീദൊരിക്കൽ മാലിക് തങ്ങളുടെ വീട്ടിൽ വരികയുണ്ടായി..വാതിൽതുറക്കാനൽപ്പം വൈകി..കാരണമന്വേഷിച്ചപ്പോൾ മാഹാൻ വിനയാന്വിതനായി പറഞ്ഞു ``എനിക്കുറപ്പുണ്ട് നിങ്ങൾ മുത്ത്നബിയുടെ ഹദീസ് കേൾക്കാൻ മാത്രമാണ് വരുന്നതെന്ന്..അത് കൊണ്ട് അംഗശുദ്ധിവരുത്തലും അണിഞ്ഞൊരുങ്ങലും എനിക്ക് നിർബന്ധമാണ്..അതാണൽപ്പം വൈകിയത്'' എത്ര മനോഹരമായ പ്രണയം..!!

ഖലീഫ അബൂജഅ്ഫർ തിരുറൗള സിയാറത്തിനെത്തിയതാണ്..ദുആ ചെയ്യുമ്പോൾ ഖിബ് ലക്കഭിമുഖമായാണോ തിരുനബിക്കഭിമുഖമായാണോ നിൽക്കേണ്ടത് എന്ന ഖലീഫഃ യുടെ ചോദ്യം കേട്ട് മാലിക് തങ്ങൾ പറഞ്ഞു.. നിങ്ങളുടേയും നിങ്ങളുടെ ഉപ്പാപ്പ ആദം നബിയുടേയും വസീല യായ തിരുനബിയെത്തൊട്ടെന്തിന് മുഖം തിരിക്കണം..!!! തവസ്സുൽ വിരോധികൾക്ക് അവരുടെ ഈ ഉപദേശത്തിൽ നിന്ന് പാഠമുൾക്കൊളളാനുണ്ട്

ഇനിയുമേറെ പറയാനുണ്ട്..സമയക്കുറവ് മൂലം ചുരുക്കുന്നു.. അല്ലാഹു മഹാനുഭാവന്റെ ബറക്കത്ത് കൊണ്ട് നമ്മെ ഏവരേയും യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തട്ടേ..ആമീൻ
അസ്സലാമുഅലൈക്കും
പ്രസംഗം-3
മുത്ത്നബി വിനയവിസ്മയം

لك الحمد والشكر يا الله والصلاة والسلام عليك يا نبي الله قال الله تعالى في القرأن الكريم لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِـمَنْ كَانَ يَرْجُو اللهَ وَالْيَوْمَ الآَخِرَ وَذَكَرَ اللهَ كَثِيْرًا

[ആമുഖങ്ങൾ….]
മുത്ത്നബിയുടെ വിനയത്തെക്കുറിച്ച് ബറകത്തിന് വേണ്ടി ഞാനും അൽപം പറയാം..തഖബ്ബലല്ലാഹ് ... സൃഷ്ടികളിൽ ഏറ്റവും വലിയ വിനയവിസ്മയമായിരുന്നു മുത്ത്നബി..ഏതാനും സംഭവങ്ങൾ ഉദാഹരിച്ച് ഞാൻ അവസാനിപ്പിക്കാം..

പലവേളകളും തിരുനബി കാലിൽ നീര് കെട്ടി വീർക്കുവോളം രാത്രിനിസ്കാരം നിർവ്വഹിക്കുന്നത് കണ്ടപ്പോൾ ഒരിക്കൽ ആഇശാ ബീവി ചോദിച്ചു..അങ്ങേക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പടച്ചവൻ പൊറുത്തുതന്നിട്ടും പിന്നെന്തിനീ പ്രയാസപ്പെടൽ..!? അപ്പോൾ മുത്ത്നബി(സ) അരുൾ ചെയ്തതെന്തന്നറിയുമോ..
افلا اكون عبدا شكورا
ഞാൻ നന്ദിയുളള അടിമയാവേണ്ടെയോ ആഇശാ..എന്ന്...

നോക്കൂ..ആ വിനയവിസ്മയം.. ദിവസവും മുടങ്ങാതെ ഒട്ടനവധി തവണ ഇസ്തിഗ്ഫാർ ചൊല്ലിയ തിരുചര്യയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്..

തീർന്നില്ല... ബദ്റിലേക്കുളള യാത്രാവേളയിൽ ഒരു ഒട്ടകം മാത്രമായിരുന്നു മൂവർ സംഘത്തിന്റെ ഏകആശ്രയം. തിരുനബിയും അലി തങ്ങളും മർസദ് തങ്ങളും മാറിമാറി സഞ്ചരിക്കാനായിരുന്നു പ്ലാൻ..തങ്ങളുടെ ഊഴമെത്തിയപ്പോൾ അലിതങ്ങളും മർസദ് തങ്ങളും പറഞ്ഞു..നബിയേ ഞങ്ങളെ ഊഴത്തിലും അങ്ങ് ഒട്ടകപ്പുറത്തേറൂ..അതാണ് ഞങ്ങൾക്കിഷ്ടം...എന്നാൽ സത്യനബിയുടെ അധരം ചലിച്ചു “ഞാൻ നിങ്ങളേക്കാൾ ആരോഗ്യവാനാണ്..മാത്രമല്ല നി ങ്ങളെപ്പോലെ ഞാനും റബ്ബിന്റെ കൂലി ആഗ്രഹിക്കുന്നു'' ആ വിനയമെത്ര മഹത്തരം..അല്ലേ..!?

മസ്ജിദുന്നബവിയുടെ നിർമ്മാണസമയം..സ്വഹാബത്തിനൊപ്പം ഇഷ്ടികമാറ്റിവെക്കാൻ മുത്ത് നബിയും സജീവമായുണ്ട് അങ്ങ് വിശ്രമിച്ചോളൂ..എല്ലാം ഞങ്ങൾ ചെയ്തോളാം എന്ന് ഒരു സ്വഹാബി പറഞ്ഞപ്പോഴും മേൽപറഞ്ഞ വാക്യം തന്നെയാണ് നബിതങ്ങൾ ആവർത്തിച്ചത്.... അതാണ് തിരുനബി..!! സ്വർഗ്ഗീയ ഉദ്ഘാടകനെങ്കിലും, അഹങ്കരിക്കാൻ മറ്റു പലതുമുണ്ടെങ്കിലും അവിടുന്ന് സദാവിനയാന്വിതനായി ജീവിച്ചു. അറേബ്യൻലോകത്തെ കിരീടം വെക്കാത്ത സുൽത്വാനായിട്ടും ചെറുകൂരയിലാണ് അവിടുന്ന് അന്തിയുറങ്ങിയത്.. പോരാത്തതിന് വീട്ടുജോലികളിൽ വരെ കുടുംബത്തെ സഹായിച്ചു.. അനസ്(റ) പറയുന്നു: നബി(സ) തൊലികളയാത്ത ഗോതമ്പ്റൊട്ടിയും രുചിഭേദം വന്ന വെണ്ണയും കഴിക്കാന്‍ ക്ഷണിക്കപ്പെട്ടാലും ക്ഷണം സ്വീകരിക്കുമായിരുന്നു.ഇന്നത്തെ രാജാക്കളുടേയും ഖോജാക്കളുടേയും അഹങ്കാരം അതിന് സമ്മതിക്കുമോ..?

അവിടുത്തെ അങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു എന്നതാണ് മറ്റൊരു അത്ഭുത സത്യാവസ്ഥ.. മരിക്കുവോളം അത് തിരിച്ചു വാങ്ങാന്‍ ആവശ്യമായത് അവിടുത്തെ കൈവശം ഉണ്ടായിരുന്നില്ല മർത്യരിൽ ഇത്ര വിനയവിസ്മയം തീർത്ത മറ്റാരുണ്ട്..!!?? കൂടാതെ അക്കാലത്തെ ഏറ്റവും താഴ്ന്നവാഹനമായ കോവർകഴുതപ്പുറത്തേറിയായിരുന്നു തിരുനബിയുടെ സഞ്ചരിച്ചുവെന്നതും എടുത്തുപറയേണ്ടത് തന്നെ..

അങ്ങോട്ട് അഭിവാദ്യം ചെയ്ത് തുടങ്ങുന്നതും യാത്രാ വേളകളിലും മറ്റും സേവനം ചെയ്യാന്‍ മുന്നിടുന്നതുമൊക്കെ വിനയത്തിന്റെ ലക്ഷണങ്ങളാണ്..ഒരിക്കല്‍ മൂന്ന് പേരോടൊന്നിച്ച് യാത്ര ചെയ്യുകയായിരുന്നു നബി(സ). അവര്‍ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് ഇറങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുത്ത് തോല്‍ പൊളിക്കാം. മറ്റൊരാള്‍ പറഞ്ഞു: ഞാനിത് കഷ്ണിച്ചുതരാം. മൂന്നാമന്‍ പറഞ്ഞു: ഞാനിതു പാകം ചെയ്യാം. അപ്പോള്‍ നബി(സ) പറഞ്ഞു: ഞാനിതിനുള്ള വിറക് ശേഖരിക്കാം. സഹയാത്രികര്‍ നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നബി(സ) തങ്ങള്‍ തന്റെ സേവനം സമര്‍പ്പിക്കുക തന്നെ ചെയ്തു. വിനയമുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്ര വലിയ നേതൃപദവിയിലിരിക്കുമ്പോഴും ഇങ്ങനെ പെരുമാറാന്‍ കഴിയൂ.

‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരോട് അങ്ങ് വിനീതനായി പെരുമാറി. അവിടുന്നെങ്ങാനും പരുത്ത സ്വഭാവക്കാരനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍, താങ്കളുടെ ചുറ്റുനിന്നും അവര്‍ വിരണ്ടോടുമായിരുന്നു’ എന്ന ഖുര്‍ആന്‍ അധ്യാപനം നബി(സ)യുടെ പ്രബോധന ദൗത്യം വിജയിപ്പിച്ചതും അവിടുത്തെ വിനയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തിരുനബിയുടെ വിനയവിസ്മയം കണ്ട് ഒരുപാട് അവിശ്വാസികൾ പരിശുദ്ധ ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്..സമയക്കുറവ് മൂലം ഒന്ന് മാത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം തിരുനബി ഏതോ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ ഘട്ടത്തിലാണ് ഒരു അടിമസ്ത്രീ അവരുടെ ഒരു വിഷയം പ്രവാചകനോടു പങ്കുവെയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. സുപ്രധാന യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഈ തിരക്കിലും പ്രവാചകന്‍(സ) അടിമസ്ത്രീയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തന്റെ കാതുകള്‍ ഒഴിഞ്ഞുവയ്ക്കുകയായിരുന്നു. അന്ന് ശത്രുപക്ഷത്തായിരുന്ന അദിയ്യിന് ഇത് കണ്ട് അത്ഭുതം തോന്നി. മദീനയിലെ ഭരണാധികാരി സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലെന്ന് ജനം വിധിയെഴുതിയ ഒരടിമസ്ത്രീയുടെ വാക്കുകള്‍ക്കായി ഇത്ര തിരക്കുകള്‍ക്കിടയിലും തന്റെ കര്‍ണ്ണപുടങ്ങള്‍ നീക്കിവയ്ക്കുന്നു. ഈ രംഗം കണ്ട അദിയ്യ് പിന്നീട് പ്രവാചകന്റെ അനുയായി ആയി മാറി എന്നാണ് ചരിത്രം.

മേൽപറഞ്ഞ സംഭവപാശ്ചാതലം ആധുനീക ഭൗതീക നേതാക്കൾക്കൊപ്പമായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ..അവിടെയാണ് അഹങ്കാരത്തെ അടിച്ചമർത്തിയ തിരുനബിയുടെ വിനയവിസ്മയം വ്യത്യസ്തമാവുന്നത്.. പ്രവാചകന്‍ നടന്ന് പോകുമ്പോള്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുണ്ടാവും. കുട്ടികളല്ലേ എന്നു വിചാരിച്ച് പ്രവാചകന്‍ അവരെ അവഗണിക്കില്ല. അവരോട് കൂടി സലാം പറഞ്ഞിട്ടാവും നബി(സ) കടന്നു പോവുക. വിനയമാണ് മനുഷ്യനെ മഹത്വങ്ങളിലേക്കുയര്‍ത്തുക എന്നാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചതും പ്രവർത്തിച്ചുകാണിച്ചതും..ആ മൊഴിമുത്ത് ഹൃത്തിലുറച്ച് വിനയവിസ്മയം തീർക്കാൻ അല്ലാഹു നമുക്ക് തൗഫീഖരുളട്ടേ എന്ന പ്രാർത്ഥനയോടെ വിട…
അസ്സലാമുഅലൈക്കും.
പ്രസംഗം-4
സ്വലാത്തിലൂടെ തിരുനബിയിലേക്ക്.. തിരുനബിയിലൂടെ സ്വർഗ്ഗത്തിലേക്ക്

الحمد لله كفى والصلوة والسلام على النبي المصطفى وعلى اله اهل الصدق والوفاء امابعد

[ആമുഖങ്ങൾ….]
സ്വലാത്തിന്റെ മഹത്വത്തെ അടയാളപ്പെടുത്താൻ ഈ കൊച്ചുപ്രസംഗം കൊണ്ട് തെല്ലുമാവില്ലെന്നറിയാം.. ബറകത്ത് മാത്രം ഉദ്ധേശിച്ച് അൽപ്പം പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം...വഫ്ഫഖനല്ലാഹ്..

സ്വലാത്തിനെക്കുറിച്ച് അല്ലാഹു പറഞ്ഞല്ലോ
ان الله وملائكته يصلون على النبي
നിശ്ചയം അല്ലാഹുവും മാലാഖകളും മുത്ത്നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു..എന്ന് ഇത് മാത്രം മതി സ്വലാത്തിന്റെ മഹത്വം മനസ്സിലാക്കാൻ..കാരണം സ്വലാത്തിനെ കൂടാതെ മറ്റൊരു അമലും ഞാൻ ചെയ്യുന്നുണ്ടെന്ന് റബ്ബ് പറഞ്ഞിട്ടില്ല..
തീർന്നില്ല സർവ്വ അമലുകൾക്കും സ്വീകാര്യതയും അസ്വീകാര്യതയും എന്നീ രണ്ട് ഓപ്ഷനുണ്ട്… ഇഖ് ലാസ്വനുസരിച്ച് അത് തീരുമാനിക്കപ്പെടും.. എന്നാൽ സ്വലാത്തിന് സ്വീകാര്യത എന്ന ഓപ്ഷൻ മാത്രമേ ഉളളൂ എന്നാണ് പണ്ഡിതപക്ഷം..അഥവാ സ്വലാത്തിന് ഇഖ് ലാസ്വ് നിർബന്ധമില്ല.. നിഷ്കളങ്കത കൊണ്ടാവലാണ് നല്ലതെങ്കിലും തമാശക്കോ, രിയാഇനോ വേണ്ടിയെന്നാലും സ്വലാത്ത് സ്വീകരിക്കപ്പെടും…

സ്വലാത്തിന്റെ പ്രതിഫലത്തെക്കുറിച്ച് ഒട്ടനേകം ഹദീസുകൾ പ്രതിപാദിക്കാനുണ്ട്. ഉഖ്റവിയ്യായ 70% വും ദുന്യവിയ്യായ 30% വും കാര്യങ്ങൾ സ്വലാത്ത് മുഖേനെ പരിഹരിക്കപ്പെടും എന്നതിരുഹദീസാണ് അതിലൊന്ന്… അഥവാ രണ്ട് ലോകവും വിജയിക്കുമെന്നർത്ഥം..

മാത്രമല്ല...
اقربكم مني مجلسا يوم القيامة اكثركم علي صلاة
നാളെ സ്വർഗ്ഗലോകത്തെ എന്റെ ഏറ്റവും അടുത്ത സീറ്റുകാരൻ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കുമെന്നാണ് മറ്റൊരു തിരുമൊഴി...
ഒരുദിനം പ്രഭാതത്തിൽ പതിവിലേറെ പുഞ്ചിരിതൂകുന്ന പുണ്യനബിയെ കണ്ടപ്പോൾ സ്വഹാബത്ത് ചോദിച്ചു..എന്തേ തിരുനബിയേ ഇന്ന് വല്ലാത്ത മുഖപ്പ്രസന്നത?!! തിരുനൂറ് പറഞ്ഞു..ഇന്നലെ രാത്രി റബ്ബെനിക്ക് ദിവ്യസന്ദേശം തന്നു `ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് ദോഷങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്യും''

തിരുനബിയെ സന്തോഷിപ്പിച്ച ഈ വിഷയത്തിൽ നാം ഒരിക്കലും പിന്നിലായിക്കൂടാ.... സ്വലാത്ത് കൊണ്ട് നന്മകൾ ഇരട്ടിപ്പിക്കപ്പെടുകയും, ദോഷങ്ങൾ മായ്ക്കപ്പെടുകയും, റബ്ബിന്റേയും പുണ്യനബിയുടേയും പ്രീതിലഭ്യമാവുകയും, മലാഇകതിന്റെ പ്രാർത്ഥനകിട്ടുകയും, കടങ്ങൾ വീട്ടപ്പെടുകയും, മഴവർഷിപ്പിക്കപ്പെടുകയും,ആപത്തുകളെ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നതാണ്

കൂടാതെ.. മരണസമയം മുത്ത്നബിയുടെ സഹായവും,ഖബറിൽ സുരക്ഷയും, സ്വിറാത്വിൽ പിടിവളളിയും, ഹൗളുൽകൗസർ പാനഭാഗ്യവും, സ്വർഗ്ഗീയപ്പ്രവേശവുമടക്കമുളള നിരവധി നേട്ടങ്ങളും സ്വലാത്ത് മുഖേനെ ലഭിക്കുമെന്നിരിക്കെ നാം ഒരിക്കലും സ്വലാത്ത് വിഷയത്തിൽ നാം മടിയൻമാരാവരുത്..

ഒരു സ്വലാത്ത് ചരിത്രം അയവിറക്കി ഞാൻ അവസാനിപ്പിക്കാം പുണ്യമദീനത്ത് തിരുനബിയുടെ ശിഷ്യഗണങ്ങളിൽ നിർത്താതെ സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കുന്ന ഒരു സ്വഹാബിയുണ്ടായിരുന്നു..ഏത് സമയത്തും ആ അധരങ്ങൾ സ്വലാത്ത് കൊണ്ട് തത്തിക്കളിക്കുമായിരുന്നു..ജൂതജനതക്ക് ഇതത്ര പിടിച്ചില്ല..കാട്ടിലെ വിറക് വെട്ടി നാട്ടിൽ വിറ്റ് ജീവിക്കുന്ന ആ പാവം സ്വഹാബി ഒരുദിനം കാട്ടിൽ പ്രവേശിച്ചതും ജൂതകിങ്കരർ വളഞ്ഞു..മുഹമ്മദിനെ പ്രകീർത്തിക്കുന്ന നിന്റെ നാവ് ഞങ്ങളരിയുമെടാ എന്ന് ആക്രോശിച്ച് ആ പരിശുദ്ധനാവ് അവർ അരിഞ്ഞെടുത്തു..അത്യധികം ദുഃഖിതനായി രക്തംപുരണ്ട നാവും കൈയിൽ പിടിച്ച് സ്വഹാബി തിരുസന്നിധിയിലെത്തി..ഇനി എങ്ങനെ ഞാൻ തിരുനൂറിന്റെ മേൽ സ്വലാത്ത് ചൊല്ലും എന്നായിരുന്നു സ്വഹാബിയുടെ സങ്കടം..

തിരുനബി അദ്ധേഹത്തെ സാന്ത്വനിപ്പിച്ചു..ശേഷം അൽപ്പം ഉമുനീർ പുരട്ടി ആ വിശുദ്ധനാവ് ഫിറ്റ് ചെയ്തുകൊടുത്തു..സ്വലാത്തിന്റെ കറാമത്തും തിരുമുഅ്ജിസത്തും മൂലം ഉണ്ടായ ഈ മഹാഭാഗ്യത്തിൽ സ്വഹാബി സന്തോഷക്കണ്ണീർ വാർക്കുകയുണ്ടായി..

നോക്കൂ സ്വലാത്തിന്റെ മഹത്വം..!! ഉബയ്യുബ്നു കഅ്ബ് തങ്ങൾ ഒരിക്കൽ പറയുകയുണ്ടായി.നബിയേ..ഒരു ദിവസത്തിന്റെ നാലിലൊന്ന് ഭാഗം അങ്ങയുടെ മേൽ സ്വലാത്തിനായി ഞാൻ നീക്കിവെക്കും..തിരുനബി പറഞ്ഞുഃകൂടുതലാക്കിയാൽ നിങ്ങൾക്കത്രയും ഖൈറായിരിക്കും..ഇത് കേട്ട കഅ്ബ് തങ്ങൾ ആദ്യം പറഞ്ഞത് തിരുത്തി..ഒരു ദിനത്തിന്റെ പകുതിസമയം ഞാൻ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നീക്കിവെക്കും..! അപ്പോഴും തിരുനബി പറഞ്ഞത് വർധിപ്പിച്ചാൽ നിങ്ങൾക്കത്രയും ഖൈർ എന്ന് തന്നെയായിരുന്നു..അവസാനം ദിവസവും മുഴുവൻ സമയങ്ങളും സ്വലാത്ത് ചൊല്ലാമെന്ന വാഗ്ദാനത്തിലെത്തി കഅ്ബ് തങ്ങൾ.. നോക്കൂ കഅ്ബ് തങ്ങളുടെ സ്വലാത്ത് സ്നേഹം..!

അതിന്റെ പ്രതിഫലും പ്രാധാന്യവും അറിഞ്ഞ് കൊണ്ടാണല്ലോ മഹാൻ ആ വിധം പ്രതിജ്ഞയെടുത്തത്. കഅ്‌ബ് തങ്ങളുടെ അത്രയില്ലേലും ദിനേനെ പരമാവധി പതിവാക്കാൻ നാം ശ്രമിക്കണം..പ്രത്യകിച്ച് വെളളിയാഴ്ചദിവസം കാരണം ഇതരദിനങ്ങളിൽ മാലാഖകളാണ് സ്വലാത്ത് റൗളയിലെത്തിക്കുന്നതെങ്കിൽ വെളളിയാഴ്ച എനിക്ക് ഒരു വസീലയും കൂടാതെ നേരിട്ടെത്തുമെന്ന് അവിടുന്ന് അരുൾചെയ്തിട്ടുണ്ട്..
സ്വലാത്തിലൂടെ തിരുനബിയിലേക്കടുക്കാനും തിരുനബിയിലൂടെ സ്വർഗ്ഗലോകത്ത് കടക്കാനും അല്ലാഹു തൗഫീഖ് നൽകട്ടേ ആമീൻ...
അസ്സലാമുഅലൈക്കും
English പ്രസംഗം
Islam and Peace

الحمد لله كفى والصلوة والسلام على النبي المصطفى وعلى اله اهل الصدق والوفاء امابعد

Dear brothers, respected teachers and other esteemed persons, today Iam here to say some words about Islam and peace. First and formost I praise allah who blessed me with this opportunity.Alhamdulillah

Dears,... Islam is a religion of peace and tolerance. Actually this is the most important message of Islam. Every muslim shares this message, whenever he meets his friends or addresses a function. Prophet muhammed was an infinite source of peace and mercy.

Fatah Maccah is is a clear example of of an extraordinary mercy that prophet showed towards his community. After the historical conquest of Maccah, prophet declared that, who entred in the house of Aboo sufyan is safe. It was an unpresidented event in the history of mankind.They were those people who made thousands of children orphans and women widows.

But what is happening now. Early part of twenteeth century witnessed two world wars. Millions of people were killedbrutally in both wars. Even paralysed children and women were targeted.Day by day, the world is becoming Worse. Most of the powerful countries spend a lot of wealth for accumulating Ammunition. The whole world is under a big challenge.

So the world is now looking for for a solution. According to my mind the solution is Islam.The world has experimented many ideologies and religions. But failed in establishing a system which is based on peace and security. So they are enthusiastically coming forward to embrace islam.

In 1917 marxisum came in to power in Russia. But it collapsed after world war second and completely disappeared in the end of twenteeth century. Millions of people were brutally slaughtered by Joseph Stalin. Facism and Nazism also failed in establishing peace and security. The world also realized that, they couldn’t establish a peaceful world. These ideologies are now symbols of horror and terror. So all human made ideologies have proved incapable to compete with the changing world. Here Islam becomes pertinent. Islam upholds peace and secutity. It discourages all kinds of harms and pains. Its circle is inclusive of all creatures in the world.

Hudaibiyyah treaty is another example which indicates the importance, prophet gave to peace and security. All the rules of Hudaibiyah treaty humiliation to Muslims. But prophet gave priority to peace and security.

One of the agreement in Hudaibiyah treaty was that, If anyone comes from Maccah to Madeena, receiving Islam, muslims should send him back to Maccah.On contrary, If anyone comes from Madeena to Maccah, He would not be sent back.

The other condition was that, muslims would not be allowed to perform Hajj in that year. Followers of prophet were not satisfied with Hudaibiyya treaty. But they whole heartedly accepted the order of prophet.

Dears, but westerners are deliberately traying to spoil the face of Islam.That is why, they spread spculations through mass media and newspapers. We have identify their conspiracies and sharp our wisdom.

I don’t want to prolong my speech. I wind up here

Asslamu alaikum

Post a Comment

أحدث أقدم

Hot Posts