അറബിയിൽ
സാധാരണ نعمة എന്ന് എഴുതുമ്പോൾ ഹാതാഅ് ആണ് ഉപയോഗിക്കാറുള്ളത്.
ഖുർആനിൽ ചിലയിടങ്ങളിൽ نعمة എന്ന് ഹതാഅ് കൊണ്ടും ചില
സ്ഥലങ്ങളിൽ نعمت
എന്ന് ബാതാഅ് ഉപയോഗിച്ചും എഴുതിയതു കാണാം.
ഖുർആനിൽ
ഓരോ അക്ഷരം എഴുതേണ്ടതെങ്ങനെയെന്ന് ജിബ്‌രീൽ(അ) നിർദേശിച്ചത് നബി(സ്വ) വഹ്‌യ്
എഴുത്തുകാർക്ക് വിശദീകരിച്ചുകൊടുത്തതനുസരിച്ചാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്.
അപ്പോൾ ഒരേ അക്ഷരം വ്യത്യസ്ത രീതിയിൽ എഴുതിയതിന്റെ താൽപര്യത്തെ കുറിച്ച് പണ്ഡിതന്മാർ
വിശകലനം നടത്തിയപ്പോൾ അതിനു പിന്നിലും വലിയ ആശയതലങ്ങളുള്ളതായി
കണ്ടെത്തിയിട്ടുണ്ട്. ഈ ബതാഅ്
ഉപയോഗിച്ച സ്ഥലത്തെല്ലാം പരാമർശിച്ച നിഅ്മത്ത് نعمت (അനുഗ്രഹം) ഏതെങ്കിലും വ്യക്തികൾക്കോ പരിമിതമായ ജനവിഭാഗത്തിനോ
ഉള്ളതായിരിക്കും. എന്നാൽ نعمة
എന്ന് ഹതാഅ് കൊണ്ട് എഴുതിയ
സ്ഥലത്തുള്ള അനുഗ്രഹം പൊതുവിൽ എല്ലാവർക്കും ലഭിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.
വീണ്ടും
പറയട്ടെ,
അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു വ്യക്തിക്ക് ഇങ്ങനെ രചനാ വൈഭവം
പ്രകടിപ്പിക്കാനാകില്ല എന്നതു തന്നെ ഈ ഗ്രന്ഥം ദൈവികമാണെന്നു വിളിച്ചോതുന്നു.
പാഠപുസ്തകങ്ങൾ ഇടക്കിടക്ക് പരിഷ്കരിക്കേണ്ടി വരുന്നത്
എന്തുകൊണ്ടാണ്? ഒന്നുകിൽ അതിൽ പറഞ്ഞ ശാസ്ത്ര കാര്യങ്ങൾ
തിരുത്തപ്പെടേണ്ടതായതു കൊണ്ടാവാം. അല്ലെങ്കിൽ പരാമർശിച്ച വിഷയങ്ങൾ വസ്തുതാപരമായി
തെറ്റാണെന്നു തെളിഞ്ഞതു കൊണ്ടാവാം. അതുമല്ലെങ്കിൽ ഭാഷാ പ്രയോഗങ്ങൾ കാലികമല്ലാത്തതു
കൊണ്ടായിരിക്കാം. കാൽ നൂറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട ഒരു മലയാള പുസ്തകമെടുത്തു
നോക്കൂ. അതിൽ തിരുത്തപ്പെടേണ്ട പ്രയോഗങ്ങൾ, ആശയങ്ങൾ,
ശൈലികൾ നിറഞ്ഞു നിൽക്കുന്നതായി കാണാം. എന്നാൽ പരിശുദ്ധ ഖുർആനിൽ
അത്തരത്തിലുള്ള ഒരു ന്യൂനതയും കണ്ടെത്താൻ ഒരു അറബി സാഹിത്യകാരനും സാധിക്കുകയില്ല.
കാരണം ഇതു മനുഷ്യ നിർമിതമല്ലെന്നതു തന്നെ.
ചില കണ്ടെത്തലുകൾ കുൂടി നോക്കാം, ആധുനിക ഗവേഷകന്മാർ കണ്ടെത്തിയ ചില കണക്കുകൾ
അന്വേഷണത്തിനു വേണ്ടി ഇവിടെ സൂചിപ്പിക്കാം. ദിവസം എന്നർത്ഥമുള്ള ‘യൗം’ എന്ന പദം
ഖുർആനിൽ 365
തവണ പരാമർശിച്ചിട്ടുണ്ടത്രെ. ഇത് ഒരു വർഷത്തിൽ 365 ദിവസങ്ങളാണെന്നതുമായി ഒത്തുവരുന്നു. ശഹ്ർ അഥവാ മാസം എന്ന പദം വിശുദ്ധ ഖുർആനിൽ
12 തവണ ആവർത്തിച്ചിട്ടുണ്ട്. മാസങ്ങൾ പന്ത്രണ്ടാണെന്ന് ഇത് കുറിക്കുന്നു. നിസ്കാരം എന്നർഥമുള്ള സലാത് എന്നത് വിശുദ്ധ ഖുർആനിൽ ബഹുവചനത്തിൽ
പരാമർശിച്ചത് അഞ്ച് തവണയാണത്രെ. ദിവസം അഞ്ചു നേരമാണ് നിസ്‌കാരമെന്നത് വെറും
യാദൃച്ഛികമല്ല എന്നത് ഇതിൽ നിന്ന് മനസ്സിലാകാം.
വിശുദ്ധ
ഖുർആനിന്റെ ഉള്ളറകളിലേക്കിറങ്ങുംതോറും അത്ഭുതങ്ങളുടെ കലവറകളാണ് നമുക്കു മുമ്പിൽ
തുറക്കപ്പെടുന്നത്. മുൻവിധിയില്ലാതെ, സത്യം
ഗ്രഹിക്കുകയും കണ്ടെത്തുകയും ചെയ്യണമെന്ന ആഗ്രഹത്തോടെ വിശുദ്ധ വേദത്തെ സമീപിക്കുക.
നിങ്ങൾക്കും ഉറക്കെ പ്രഖ്യാപിക്കാനാവും; ഈ വിശുദ്ധ
ഗ്രന്ഥം ദൈവികം തന്നെയാണെന്ന്.
إرسال تعليق