എലിസബത്ത് രാജ്ഞി ഓര്‍മയായി | queen-elizabeth-passes-away

എലിസബത്ത് രാജ്ഞി ഓര്‍മയായി  | queen-elizabeth-passes-away


70 വര്‍ഷക്കാലത്തോളം ബ്രിട്ടന്റെ അധികാരപദവിയില്‍ ഇരുന്ന് രാജ്യം ഭരിച്ച എലിസബത്ത് രാജ്ഞി 96ാമത്തെ വയസ്സില്‍ വിട പറഞ്ഞു. ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന എലിസബത്ത് രാജ്ഞി. കൂടുതല്‍ പ്രായമുള്ള രാഷ്ട്രത്തലവുമായിരുന്നു അവര്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ മുതല്‍ ബാല്‍മോറലിലെ വേനല്‍ക്കാല വസതിയില്‍ വിശ്രമത്തിലായിരുന്നു. മോശമായ ആരോഗ്യനിലയെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ഫിലിപ് രാജകുമാരന്‍ ആണ് ഭര്‍ത്താവ്. നാല് മക്കളായിരുന്നു അവര്‍ക്ക്. ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേഡ് എന്നിവരാണ് മക്കള്‍. ഫിലിപ് രാജകുമാരന്‍ 99ാമത്തെ വയസ്സിലാണ് മരണപ്പെട്ടത്.

ബാല്‍മോറലിലെ പൊതുദര്‍ശനത്തിന് ശേഷം ലണ്ടനിലേക്ക് മടക്കും. ചാള്‍സ് രാജാവും രാജ്ഞിയും ബല്‍റോമില്‍ നേരത്ത എത്തിയിരുന്നു. ഒന്നാമനായ ചാള്‍സ് രാജകുമാരന്‍ എലിസബത്ത് രാജ്ഞിയില്‍ നിന്ന് ഔദ്യോഗിക പ്രോട്ടോകോള്‍ അനുസരിച്ച് രാജ്യ പദവി എറ്റെുടക്കും. എലിസബത്ത് രാജ്ഞിയുടെ കാലത്താണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ്ട്രസ് വരെയുള്ള പതിനഞ്ച് പേര്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. ലിസ്ട്രസ് കഴിഞ്ഞ ദിവസവം പ്രധാനമന്ത്രി സ്ഥാനം ബാല്‍റോമിലെത്തി ഏറ്റെടുത്തു. രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ആദ്യമായാണ് ചടങ്ങുകള്‍ നടക്കുന്നത്. 

ജീവതകാലത്ത് നിരവധി വെല്ലുവിളികളും വിവാദങ്ങളും രാജ്ഞി നേരിടുകയുണ്ടായി. സമാധാനപ്രിയയാ രാജ്ഞി എല്ലാ വിവാദങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. ആദ്യ പുത്രനായ ചാള്‍സ് രാജകുമാരന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും ഹാരിയുടെ വിവാഹ വിവാദങ്ങളും എസിബത്ത് രാജ്ഞിക്ക് വേദനയായി. ഏറ്റവും അവസാനമായി ലൈംഗികാപവാദക്കേസില്‍ പെട്ട ആന്‍ഡ്രൂ രാജകുമാരന്റെ പദവികള്‍ തിരിച്ചെടുക്കേണ്ടി വന്നതാണ്. 

1995 ലെ ഡയാന രാജകുമാരിയുടെ അഭിമുഖം ഏറെ പ്രശ്‌നങ്ങളാണ് വരുത്തി വെച്ചത്. കൊട്ടാരത്തിലെ രഹസ്യങ്ങളും സംഭവികാസങ്ങളും ഡയാന അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഡയാനയുടെ മരണസമയത്ത് രാജ്ഞി തലകുനിച്ച് ആദരവ് അര്‍പ്പിച്ചതോടെ വിവാദങ്ങള്‍ അവസാനിച്ചു. 

രാജ്ഞിയുടെ പിതാവായ കിങ് ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് രാജ്ഞി അധികാരമേറ്റെടുക്കുന്നത്. 1952 ഫെബ്രുവരി ആറിന് അധികാരത്തിലെത്തിയ അവര്‍ക്ക് അന്ന് വെറും 25 വയസ്സ് പ്രായമായിരുന്നു. ലോകത്ത് രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിത്വമാണ് രാജ്ഞി. ഫ്രാന്‍സിന്റെ ലൂയി പതിനാലാമനാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് തായ്‌ലന്റിലെ അതുല്യജേതാണ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്നത് രാജ്ഞിയാണ്. 2022 ജൂണിലാണ് രാജ്ഞി അധികാരത്തിലിരുന്ന എഴുപതാം വാര്‍ഷികം ആഘോഷിച്ചത്. 

രാജ്ഞിയുടെ ഭരണകാലത്ത് നിരവധി ചരിത്ര സംഭവങ്ങള്‍ സാക്ഷിയായി. ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങളുടെ കോളനി വാഴ്ചയില്‍ നിന്നുള്ള മോചനംമാണ് ഇതില്‍ പ്രധാനം. സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന രണ്ടാം ലോക മഹാ യുദ്ധത്തിന്റെ അനന്തര പ്രശ്‌നങ്ങളില്‍ നിന്ന് ബ്രട്ടന്‍ മോചനം നേടുന്ന കാലത്താണ് രാജ്ഞി അധികാരത്തിലേറിയത്. 

ഫോട്ടോഗ്രഫിയോട് പ്രത്യേക താല്‍പര്യമുള്ള രാജ്ഞിയുടെ ഇരട്ട പേര് ലിലിബെറ്റ് എന്നായിരുന്നു.

Post a Comment

أحدث أقدم

Hot Posts