മദ്‌റസ ഗൈഡ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ക്വിസ് മത്സരം സമാപിച്ചു


പരിശുദ്ധ റബീഉല്‍ അവ്വലിന്റെ ഭാഗമായി മദ്‌റസ ഗൈഡ് സംഘടിപ്പിച്ച ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ക്വിസ് മത്സരം സമാപിച്ചു. ഒക്ടോബര്‍  20 നു നടന്ന ക്വിസ് മത്സരത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നായി 15598 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. മുത്തുനബിയുടെ പത്‌നിമാരെ കുറിച്ച് പഠിക്കാന്‍ ഏറെ സഹായകമായ കുറിപ്പുകളെ ആധാരമാക്കിയാണ് ക്വിസ് നടന്നത്. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 3001 രൂപയാണ് ക്യാഷ് പ്രൈസ്. രണ്ടാം സ്ഥാനത്തിന് 2001 രൂപയും മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 1001 രൂപയും സമ്മാനമായി ലഭിക്കും. ഒക്ടോബര്‍ 23 ഞായറാഴ്ച ക്വിസ് വിജയികളെ പ്രഖ്യാപിക്കും. 

Post a Comment

أحدث أقدم

Hot Posts