നബിദിന പരിപാടിയിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി നിരവധി പരിപാടികൾ മത്സരങ്ങൾക്കായി നമുക്ക് ഉൾപ്പെടുത്താം, പ്രസംഗം പാട്ട് മുതലായവയല്ലാതെ മറ്റു കഴിവുകളുള്ള കുട്ടികളെയും ഉയർത്തിക്കൊണ്ടുവരുന്നതിനുവേണ്ടി ഇത്തരം പരിപാടികൾ ഉൾപ്പെടുത്തുന്നത് ശ്ലാഘനീയമാണ്.
താഴെ നൽകിയിട്ടുള്ള പരിപാടികളിൽ നിങ്ങൾക്കുള്ള അഭിപ്രായങ്ങളും പുതിയ പരിപാടികൾ ഉൾപ്പെടുത്തുന്നതിനു നിങ്ങളുടെ നിർദ്ദേശങ്ങളും താഴെ കമൻറ് ആയി രേഖപ്പെടുത്തുക
1 ഫാമിലി മാഗസിന്‍
നാടിൻറെ ചരിത്രം, നിങ്ങളുടെ കുടുംബ ചരിത്രം, മുന്‍കാല നബിദിന അനുഭവങ്ങള്‍, ആനുകാലിക വിഷയങ്ങളില്‍ ഉള്ള പഠനങ്ങള്‍, കഥ, കവിത, ഡ്രോയിങ് എന്നിവയാണ് മാഗസിന് ഉള്ളടക്കമാവേണ്ടത്.
❖ രചനകള്‍ മൗലികമായിരിക്കണം. പകര്‍ത്തിയ എഴുതിയതാണെന്ന് ബോധ്യപ്പെട്ടാല്‍ മത്സരത്തില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതായിരിക്കും
❖ നിശ്ചിത തീയതിക്കകം സമര്‍പ്പിക്കുന്നത് മാത്രമേ മത്സരത്തിന് പരിഗണിക്കൂ
❖ A4 ഷീറ്റിലാണ് മാഗസിന്‍ തയ്യാറാക്കേണ്ടത്.
❖ മാഗസിന്‍റെ വൃത്തിയും രൂപവും ഘടനയും എല്ലാം ഗ്രേഡിങ്ങില്‍ പരിഗണിക്കും.
❖ കുട്ടികളുടെയും കുടുംബക്കാരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് മാഗസിന്‍ തയ്യാറാക്കേണ്ടത്.
2 ബുക്ക് ടെസ്റ്റ്
❖ നിശ്ചയിക്കപ്പെട്ട ബുക്കില്‍ നിന്ന് 30 ചോദ്യങ്ങളാണ് ഉണ്ടാവുക
❖ ഗൂഗിള്‍ ഫോം വഴിയായിരിക്കും ബുക്ക് ടെസ്റ്റ് നടക്കുക.
❖ ഒരാളില്‍ നിന്നും ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കൂ.
❖ ഒരു ചോദ്യത്തിന് ഒരു മിനിറ്റ് എന്ന തോതില്‍ 30 മിനിറ്റാണ് ആകെ സമയം അനുവതിക്കുക
3 ക്രാഫ്റ്റ് നിര്‍മാണം
ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്നും പുതുമയാര്‍ന്ന ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിച്ചു നിശ്ചിത തീയതിക്കകം മദ്രസയില്‍ എത്തിക്കുകയാണ് വേണ്ടത്, ഇസ്ലാമിക ശരീരത്തിന് വിരുദ്ധമല്ലാത്ത ഏത് നിര്‍മിതിയും ആവാം.
4 ഡിജിറ്റല്‍ ഡിസൈന്‍
ഡിജിറ്റല്‍ ഡിസൈന്‍ മത്സരത്തിനു മൊബൈല്‍ ഉപയോഗിച്ച് നല്‍കപ്പെടുന്ന വിഷയത്തില്‍ പോസ്റ്റ്റാണ് തയ്യാറാക്കേണ്ടത്.
5 വീഡിയോഗ്രാഫി
നിശ്ചയിക്കപ്പെട്ട വിഷയത്തിൽ മൂന്ന് മിനിറ്റ് വിഡിയോ തയ്യാറാക്കണം. പശ്ചാത്തല ശബ്ദം ആവശ്യമെങ്കിൽ നൽകാം. നിർമാണം, എഡിറ്റിംഗ്, അവതരണം എന്നിവ കുട്ടി തന്നെയാന് ചെയ്യേണ്ടത്. ഈ കാലയളവിൽ ചിത്രീകരിച്ച വീഡിയോ ആയിരിക്കണം.
6 ക്രാഫ്റ്റ് ലാബ്
❖ മുതിർന്ന ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരമാണിത്.
❖ മത്സരം മുതിർന്ന ക്ലാസുകൾ തമ്മിലോ വിദ്യാർഥികൾക്കിടയിൽ ഗ്രൂപ്പുകൾ തിരിച്ചോ ആവാം.
❖ കുട്ടികൾ ഹജ്ജുമായി ബന്ധപ്പെട്ട പാഠം പഠിച്ചവരായിരിക്കണം. തെർമോകോളോ മറ്റോ ഉപയോഗിച്ചു കഅബയുടെ രൂപം ഉണ്ടാക്കുകയും വിശദീകരണം നൽകലുമാണ് മത്സരം.
❖ ഹജ്ജിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാണിക്കുന്ന മത്സരവും ആവാം.ഒരു ഗ്രൂപ്പ് ഒരു ക്ലാസ് റൂമിൽ ഹജ്ജിൻറെ മുഴുവൻ പ്രവർത്തനങ്ങളും തയ്യാറാക്കി വിശദീകരിക്കുന്നതാണ് മത്സരം
❖ അങ്ങിനെ ഓരോ പദത്തിന്‍റെയും അവസാന അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ നിര്‍മ്മിക്കലാണ് മത്സരം.
❖ നാമങ്ങളാണ് പദചങ്ങലയില്‍ എഴുതേണ്ടത്. (വ്യക്തികളുടെയോ നാടുകളുടെയോ പേരുകള്‍ പാടില്ല)
❖ മത്സരം മുതിർന്ന ക്ലാസുകൾ തമ്മിലോ വിദ്യാർഥികൾക്കിടയിൽ ഗ്രൂപ്പുകൾ തിരിച്ചോ ആവാം.
❖ കുട്ടികൾ ഹജ്ജുമായി ബന്ധപ്പെട്ട പാഠം പഠിച്ചവരായിരിക്കണം. തെർമോകോളോ മറ്റോ ഉപയോഗിച്ചു കഅബയുടെ രൂപം ഉണ്ടാക്കുകയും വിശദീകരണം നൽകലുമാണ് മത്സരം.
❖ ഹജ്ജിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാണിക്കുന്ന മത്സരവും ആവാം.ഒരു ഗ്രൂപ്പ് ഒരു ക്ലാസ് റൂമിൽ ഹജ്ജിൻറെ മുഴുവൻ പ്രവർത്തനങ്ങളും തയ്യാറാക്കി വിശദീകരിക്കുന്നതാണ് മത്സരം
7 ലാംഗ്വേജ് ഗെയിം
ഭാഷാ പ്രയോഗ ശേഷിയും പദസമ്പത്തും പരിശോധിക്കുന്ന പദച്ചങ്ങല നിര്‍മ്മാണമാണ് വേണ്ടത്. ആദ്യം ഒരു പദം ബോര്‍ഡിലെഴുതുക. അതിന്‍റെ അവസാന അക്ഷരത്തില്‍ തുടങ്ങുന്ന പദം മത്സരാര്‍ത്ഥികള്‍ നിര്‍മ്മിക്കണം.❖ അങ്ങിനെ ഓരോ പദത്തിന്‍റെയും അവസാന അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ നിര്‍മ്മിക്കലാണ് മത്സരം.
❖ നാമങ്ങളാണ് പദചങ്ങലയില്‍ എഴുതേണ്ടത്. (വ്യക്തികളുടെയോ നാടുകളുടെയോ പേരുകള്‍ പാടില്ല)
ഇതുപോലെ നിങ്ങളുടെ മദ്രസകളിൽ നടക്കുന്ന പ്രത്യേക പരിപാടികളും എല്ലാ കുട്ടികളെയും ഉൾക്കൊള്ളിക്കാവുന്ന വിധത്തിൽ വെറൈറ്റി പ്രോഗ്രാമുകളും ഉണ്ടെങ്കിൽ കമൻെറിലൂടെ അറിയിക്കുക
إرسال تعليق