CLASS 11 TAFSEER 2 | SKSVB | Madrasa Notes

تعظيم كتاب الله العظيم و تشجيع رسوله الكريم
അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ മഹത്ത്വമാക്കലും അവന്റെ ആദരീണയരായ പ്രവാചകന് ധൈര്യം നൽകലും .

يس والقرآن الحكيم
സാരസമ്പൂർണ്ണമായ ഖുർആൻ തന്നെ സത്യം.

إنك لمن المرسلين
തീർച്ചയായും തങ്ങൾ മുർസലുകളിൽ പെട്ടവരാണ്.

على صراط مستقيم
നേരായ മാർഗ്ഗത്തിലുമാണ്.

تنزيل العزيز الرحيم
കാരുണ്യവാനും പ്രതാപിയും ആയ അല്ലാഹുവിൽ നിന്ന് അവതരിച്ചതാണിത്.

لتنذر قوما ما ............. فهم غافلون
ഒരു സമൂഹത്തിന് തങ്ങൾ താക്കീത് നൽകാൻ വേണ്ടി . അവരുടെ പിതാക്കൻമാർക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല. അതിനാൽ അവർ അശ്രദ്ധരാണ്.

التفسير :
വിശദീകരണം

أقسم بهذا ........... ولا من خلفه
ഉപകാരപ്രദമായ അറിവുകളും തത്ത്വങ്ങളും അടങ്ങിയിട്ടുള്ള മുന്നിലോ പിന്നിലോ യാതൊരു അബദ്ധങ്ങളും വരാത്ത സാരസമ്പൂർണ്ണമായ ഈ ഖുർആൻ കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു.

إنك يا محمد .......... والمرسلين
നിശ്ചയം തങ്ങൾ സത്യ മതം കൊണ്ടും സൻമാർഗ്ഗംകൊണ്ടും ജനങ്ങളിലേക്ക് അല്ലാഹു അയച്ച ദൂതൻമാരിൽ പെട്ടവരാണ്. നിശ്ചയം തങ്ങൾ ശരിയായ വഴിയിലാണ്. അതായത് അമ്പിയാ മുർസലുകളുടെ വഴിയിലാണ്.

إن هذا الدين الذي ............ الرحيم بعباده
നിശ്ചയം നിങ്ങൾ കൊണ്ട് വന്ന മതവും അവരുടെ മേൽ ഓതിക്കൊടുക്കുന്ന ഖുർആനും എല്ലാ വസ്തുക്കൾക്കും അധികാരമുള്ള ശക്തനായ അല്ലാഹുവിൽ നിന്നും അവതരിച്ചതാണ്.

إنا نزلنا عليك ............... نذير قبلك
തീർച്ചയായും നാം തങ്ങളുടെ മേൽ ഖുർആൻ അവതരിച്ചത് തങ്ങളുടെ ജനതക്ക് നിങ്ങൾ താക്കീത് നൽകാൻ വേണ്ടിയാണ്. അവരും അവരുടെ പിതാക്കൻമാരും വിശ്വാസത്തെ തൊട്ടും സൻമാർഗ്ഗത്തെ തൊട്ടും അല്ലാഹുവിന്റെ നിയമങ്ങളെ തൊട്ടും അശ്രദ്ധരാണ്. കാരണം തങ്ങൾക്ക് മുമ്പ് ഒരു താക്കീതുകാരനും അവർക്ക് വന്നിട്ടില്ല.

مفاد الايات :
ആയത്തുകളുടെ ഗുണ പാഠം

مفاد الآيات
كانت بعثة ............ في فترة من الرسل
നബി (സ്വ) നബിയും റസൂലുമായിട്ടുളള നിയോഗം ജനങ്ങൾക്ക് റസൂലും ഗ്രന്ഥവും പ്രബോധനവും അടിയന്തരമായി ആവശ്യമുള്ള സമയത്തായിരുന്നു. കാരണം അവർ ദൂതൻമാരിൽ നിന്നും ഒഴിഞ്ഞ കാലഘട്ടത്തിലായിരുന്നു.

3 تعليقات

إرسال تعليق