CLASS 12 THAFSEER 1| SKSVB | Madrasa Notes

إعراض الكفار عن آيات اللّه

إنّ بين...................عاجلا
സത്യത്തോട് മുഖം തിരിക്കുന്ന അവിശ്വാസികൾക്ക് മുന്നിൽ പെട്ടന്നുള്ള ശിക്ഷ വരാനുണ്ട്.

وخلفهم عذاب آجلا
അവരുടെ പിന്നിൽ പരലോക ശിക്ഷയുമുണ്ട്.

ولكنّهم................عن النّصيحة
പക്ഷേ അത് രണ്ടിനെ പറ്റിയും അവർക്ക് മുന്നറിയിപ്പ് നൽകപ്പെട്ടാൽ അവരുടെ നിലപാട് അതിനെ തൊട്ടു തിരിഞ്ഞു കളയലാകും.

وهذا شأنهم................اليها
അല്ലാഹുവിന്റെ എല്ലാ ദൃഷ്ടാന്തങ്ങളിലും അവരുടെ സ്വഭാവം ഇതു തന്നെയാണ് അവർ അത് ശ്രദ്ധിക്കുകയേ ഇല്ല.

وإذانصحوا..................مستهزئين
അവരുടെ സമ്പത്തിൽ നിന്നും സാധുക്കൾക്ക് ധർമ്മം ചെയ്യണമെന്ന് അവരോട് പറയപ്പെട്ടാൽ പരിഹസിച്ചുകൊണ്ട് അവർ പറയും.

إنّكم تقولون.................يطعمه اللّه
അള്ളാഹു എല്ലാം നല്കുന്നവനാണെന്ന് നിങ്ങൾ പറയുന്നു. അതിനാൽ അല്ലാഹു ഭക്ഷിപ്പിക്കാത്തവരെ ഞങ്ങൾ ഭക്ഷിപ്പിക്കുകയില്ല.

نحن نوافق مشيئة اللّه
ഞങ്ങൾ അല്ലാഹുവിന്റെ വിധി നിശ്ചയത്തോട് യോജിക്കുന്നു.

فهذا.................وتمرّدهم
ഇതവരുടെ ശാഠ്യത്തിന്റെയും വഴികേടിന്റെയും അങ്ങേയറ്റമാണിത്.

*۝وإذا قيل.....................ترحمون۝*
നിങ്ങൾ കരുണ ചെയ്യപ്പെടാൻ വേണ്ടി നിങ്ങൾക്കു മുമ്പിലുള്ളതും നിങ്ങൾക്ക് വരാനുള്ളതും നിങ്ങൾ സൂക്ഷിക്കുക.എന്ന് അവരോട് പറയപ്പെട്ടാൽ.

*۝وماتأتيهم.....................معرضين۝*
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ ഏത് അവർക്ക് വന്നാലും അതിനെ അവർ അവഗണിച്ചു കളയുക തന്നെ ചെയ്യും.

*۝وإذاقيل لهم....................في ضلٰل مبين۝*
അള്ളാഹു നിങ്ങൾക്ക് നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കണം എന്ന് അവരോട് പറയപ്പെട്ടാൽ. സത്യവിശ്വാസികളോട് അവിശ്വാസികൾ പറയും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഭക്ഷിപ്പിക്കുമായിരുന്ന ആളുകളെ ഞങ്ങൾ ഭക്ഷിപ്പിക്കുകയോ. നിങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയാകുന്നു.

*التفسير* +++++++++++++++++++++++++++++
وإذا قيل...................الواضحة
വ്യക്തമായ ദൃഷ്ടാന്തങ്ങൾ നിലനിൽക്കുന്നതോടൊപ്പം മുന്നറിയിപ്പിന്റെ രൂപത്തിൽ അവരോട് പറയപ്പെട്ടാൽ

احذروا.........................الخالية
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കിയ മുൻകാല സമുദായങ്ങൾക്ക് ദുനിയാവിൽവെച്ച് ശിക്ഷ ഇറങ്ങിയത് പോലെ നിങ്ങളുടെ മേലിലും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങലിനെ നിങ്ങൾ സൂക്ഷിക്കുക.

واخشوا...........................القيامة
അന്ത്യനാളിൽ നിങ്ങൾ അഭിമുഖീകരിക്കാനിരിക്കുന്ന ശിക്ഷയെ പേടിച്ചു കൊള്ളുക.

فآمنوابه..........................ويرحمكم
നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ ദൂതന് വഴിപ്പെടുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യും.

أعرضوا..................مكابرة
ഈ ഉപദേശത്തെ അവർ അവഗണിക്കും അഹങ്കാരം വർദ്ധിപ്പിക്കുകയും ചെയ്യും.

وما تنزل....................ربّهم
അവരുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്ന് അവർക്ക് വരുകയാണെങ്കിൽ

آية من آيات القرآن
ഖുർആനിലെ ആയത്തുകളിൽ നിന്നുള്ള ഏതെങ്കിലുമൊന്ന്.

أومعجزة..................رسوله
അവന്റെ ദൂതരിൽ നിന്നും ഏതെങ്കിലുമൊരു مُعْجِزَتْ വന്നാലും

إلّاكانوا عنها.......................من العناد
അവർ പതിവാക്കിയ അവർക്ക് ശീലമുള്ള ശത്രുത നിമിത്തം ആ ദൃഷ്ടാന്തങ്ങളെ എല്ലാം അവർ അവഗണിച്ചു കളയുക തന്നെ ചെയ്യും.

وإذا قيل.....................رزقكم اللّه
അള്ളാഹു നിങ്ങൾക്ക് നൽകിയ സമ്പത്തിൽ നിന്നും ആവശ്യക്കാർക്കും സാധുക്കൾക്കും ദാനം നൽകാൻ ഉപദേശത്തിന്റെ രൂപത്തിൽ അവരോട് പറയപ്പെട്ടാൽ.

قال الّذين......................والجزاء
പ്രതിഫലത്തിലും വിചാരണയിലും പുനർജന്മത്തിലും അല്ലാഹുവിലും വിശ്വസിക്കാത്തവർ പറയും.

للّذين آمنوا...................باللّه وقدره
അല്ലാഹുവിലും അവന്റെ ഖദ്റിലുമുള്ള വിശ്വാസം കാരണമായി അവരെ ഉത്തരം മുട്ടിക്കാനായി വിശ്വാസികളോട് പറയും.

أنطعم الّذي..............اطعمه..؟
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ തന്നെ ഭക്ഷിപിക്കുമായിരുന്ന ആളുകളെ ഞങ്ങൾ ഭക്ഷിപ്പിക്കുകയോ..?

اي لانطعم................الطّعام
അള്ളാഹു ഭക്ഷണം വിലക്കിയവർക്ക് ഞങ്ങൾ ഭക്ഷിപ്പിക്കുകയില്ല.

إن أنتم أيّها......................مشيئة اللّه
ഓ വിശ്വാസികളെ നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിലും വാക്കിലും വ്യക്തമായ പിഴവിൽ ആയതുകൊണ്ടാണ് അല്ലാഹുവിന്റെ ഉദ്ദേശത്തോട് എതിരായ കാര്യം ഞങ്ങളോട് കൽപ്പിക്കുന്നത്.

*مفاد الآيات* +++++++++++++++++++++++++++
من كفر باللّه........................والمواعظ
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും അവിശ്വസിച്ചാൽ അവൻ വഴികേടിലും ദുർമാർകത്തിലും ശത്രുതയിലും ആണ്ട് പോകും. മുന്നറിയിപ്പോ താക്കീതോ അവർ ഗൗനിക്കുകയില്ല. ഉപദേശ ത്തിലേക്കും ദൃഷ്ടാന്ത ങ്ങളിലേക്കും അവർ ശ്രദ്ധിക്കുകയുമില്ല.

وكما يخلّ......................الخلق
സ്രഷ്ടാവിനോടുള്ള കടമകളിൽ വീഴ്ച വരുത്തും പോലെ സൃഷ്ടികളോടുള്ള കടകളിലും അവർ വീഴ്ചവരുത്തും.

يبخل.......................علی العباد
സൃഷ്ടികളോടുള്ള കരുണയും വാത്സല്യവും കാണിക്കാതെ സമ്പത്തിൽ അവർ പിശുക്ക് കാണിക്കും.

2 تعليقات

  1. കുറച്ച് tough ഉണ്ട്

    ردحذف
  2. Kurach koodi simple aaya words use cheythal useful aakumayirunnu

    ردحذف

إرسال تعليق