CLASS 12 THAFSEER 9 | SKSVB | Madrasa Notes

في النّعم نعم توجب الشكر
ആട് മാട് ഒട്ടകങ്ങളിൽ അല്ലാഹുവിന് നന്ദി ചെയ്യലിനെ നിർബന്ധമാക്കി തീർക്കുന്ന അനുഗ്രഹങ്ങളുണ്ട്

إنّ من جملة............................والغنم
ജനങ്ങളുടെ ഉപകാരത്തിനായി അല്ലാഹു സൃഷ്ടിച്ച വസ്തുക്കളുടെ കൂട്ടത്തിൽ പെട്ടതാണ് ആട്, മാട്, ഒട്ടകം, എന്നീ ജീവികൾ.

ومنفعها..................................الدّواب
ഇവകളിൽ നിന്നുള്ള ഉപകാരം മറ്റു ജീവികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ധാരാളമാണ്.

سخّرها.....................................وينتفعوابها
അല്ലാഹു മനുഷ്യർക്ക് അവയെ കീഴ്പ്പെടുത്തി കൊടുക്കുകയും അവർ അതിനെ ഉപയോഗിക്കുകയും അതുകൊണ്ട് ഉപകാരമെടുക്കുകയും ചെയ്യുന്നു.

فمن الأنعام مراكبهم كالإبل
ആട് മാട് ഒട്ടകങ്ങളിൽ പെട്ടതാണ് അവരുടെ വാഹനങ്ങൾ. ഒട്ടകം പോലെ.

ومنها مآكلهم...........................والإبل
അവകളുടെ കൂട്ടത്തിൽ ഒട്ടകം, ആട്, മാട് പോലോത്ത ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളുണ്ട്.

كماينتفعون.............................وألباننها
അവകളുടെ രോമം കൊണ്ടും, മുടി കൊണ്ടും, പാല് കൊണ്ടും, തോല് കൊണ്ടുമെല്ലാം അവർ ഉപകാരമെടുക്കുന്നു.

وإنّما أتاحها..............................والطّاعة
നിശ്ചയം അല്ലാഹു അവകളെ നൽകിയതും മനുഷ്യർക്ക് കീഴ്പ്പെടുത്തി കൊടുത്തതും ഈ മഹത്തായ അനുഗ്രഹത്തിന്റെ പേരിൽ ഏകദൈവ വിശ്വാസത്തിലൂടെ യും വഴിപ്പെടലിലൂടെയും അല്ലാഹുവിന് നന്ദി ചെയ്യാൻ വേണ്ടിയാണ്.

*۞أولم يروا.............................لهامٰلكون۞*
നമ്മുടെ കരങ്ങൾ നിർമ്മിച്ചതിൽ പെട്ട കാലികളെ അവർക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവർ കണ്ടില്ലേ..? അങ്ങനെ അവർ അവയുടെ ഉടമസ്ഥരായിരിക്കുന്നു.

*۞وذلّلنالهم..........................يأكلون۞*
അവയേ അവർക്ക് വേണ്ടി നാം കീഴ്പ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു അങ്ങനെ അവയിൽ നിന്നാകുന്നു അവർക്കുള്ള വാഹനവും അവയിൽ നിന്ന് അവർ ഭക്ഷിക്കുകയും ചെയ്യുന്നു.

*۞ولهم فيها.................................أفلايشكرون۞*
അവർക്ക് അവയിൽ പല പ്രയോജനങ്ങളും പാനീയവുമുണ്ട്. എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ.....?

*التفسير* ******
الم يعلم................................كيف شاؤوا
അവർ ഉദ്ദേശിക്കുന്ന പോലെ ക്രയവിക്രയം നടത്തുന്ന ഒട്ടകം, ആട്, മാട് എന്നിവയെ അവരുടെ ഉപകാരത്തിനായി നാം സൃഷ്ടിച്ചത് സത്യത്തെ കളവാക്കുന്ന ബഹുദൈവാരാധകരായ ഇക്കൂട്ടർ കാണുന്നില്ലേ.....?

وأخضعناها..........................ليركبوها
അവകളെ നാം അവർക്ക് അധീനപ്പെടുത്തി കൊടുത്തു. അവർക്ക് യാത്ര ചെയ്യാനായി അവകളെ അവർക്ക് വഴി പെടുന്നവകളാക്കി.

ويحملون..............................إلی آخر
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാനായി അവയുടെ പുറത്ത് അവർ ചരക്കുകൾ കയറ്റുന്നു.

وينحرون..............................لحومها
അവകളെ അറുക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നു.

ولهم فيها..............................بالثّيران
ഭക്ഷണവും യാത്രയും അല്ലാത്ത തോൽ, രോമം, മുടി, പോലെയും കൃഷിക്ക് ഉഴുതുമറിക്കാൻ ഉപയോഗിക്കലും തുടങ്ങി മറ്റു ധാരാളം അനുഗ്രഹങ്ങളും അവർക്ക് അവകളിൽ ഉണ്ട്.

ولهم أيضا ألبان يشربونها
അവർക്ക് കുടിക്കാൻ ആവശ്യമായ പാലും പ്രസ്തുത ജീവികളിൽ ഉണ്ട്.

فلا يشكرون.............................والطّاعة
വിശ്വാസത്തിലൂടെയും വഴിപ്പെടലിലൂടെയും ഈ മഹത്തായ അനുഗ്രഹങ്ങളുടെ മേൽ അവർ അവരുടെ രക്ഷിതാവിന് നന്ദി ചെയ്യുന്നില്ലേ....?

*مفاد الآيات* -----------------
ينتفع الإنسان..........................وبالألبان
യാത്ര ചെയ്തു കൊണ്ടും, ഭാരം ചുമന്ന് കൊണ്ടും, മാംസം ഭക്ഷിച്ച് കൊണ്ടും, കൃഷിക്ക് ഉപയോഗിച്ചുകൊണ്ടും, രോമം, തോൽ, മുടി, പാൽ, തുടങ്ങിയവകൾ കൊണ്ടും മനുഷ്യൻ ആട്,മാട്, ഒട്ടകങ്ങളിൽ നിന്നും ഉപകാരം എടുക്കുന്നു.

فالأنعام أنفع الدّوابّ للإنسان
മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ ജീവികളാണ് ആട് മാട് ഒട്ടകം.

فحقّ عليه...............................لربّه الكريم
അതിനാൽ ഈ മഹത്തായ അനുഗ്രഹത്തിന്റെ പേരിൽ ഔദാര്യവാനായ അവന്റെ രക്ഷിതാവിന് നന്ദി ചെയ്യൽ അവന്റെ മേൽ ബാധ്യതയാണ്.

Post a Comment