CLASS 12 THASAWUF 5| SKSVB | Madrasa Notes

آفات اللّسان

اللّسان..................الرّحمٰن
നാവ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ട വലിയ അനുഗ്രഹമാണ്.

وهو عضو رحب الميدان
അത് വിശാലമായ ഒരു അവയവമാണ്.

فمامن موجود....................اللّسان
ഉള്ളതും ഇല്ലാത്തതുമായ സകല കാര്യത്തിനും നാവ് ഉപയോഗിക്കുന്നു.

فمن اطلق................كلّ ميدان
ഒരാൾ തന്റെ നാവിനേ കെട്ടഴിച്ച് വിട്ടാൽ ശൈത്താൻ അതുമായി സകല മേഖലകളിലും പ്രവേശിക്കും.

فإنّه أعصی...................الإنسان
മനുഷ്യനോട് ഏറ്റവും കൂടുതൽ തെറ്റ് ചെയ്യുന്ന അവയവമാണ് നാവ്.

قال رسول الله ﷺ .........له الجنّة
നബി ﷺ തങ്ങൾ പറഞ്ഞു :- രണ്ട് താടിയെല്ലുകൾ ക്കിടയിലുള്ള അവയവത്തെയും രണ്ടു കാലുകൾക്കിടയിലുള്ള അവയവത്തെയും സൂക്ഷിക്കുമെന്ന് ആരെങ്കിലും എന്നോട് ജാമ്യം നിന്നാൽ ഞാൻ അവന് സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽക്കാം.

قال سفيان.....................ماتخاف عليّ
സൂഫിയാനുബ്നു അബ്ദുല്ലാഹിസ്സഖഫി (റ) പറഞ്ഞു :- എന്റെ മേൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യമെന്താണെന്ന് നബി ﷺ തങ്ങളോട് ഞാൻ ചോദിച്ചു.

فأخذ..................هذا
അപ്പോൾ നബി ﷺ തങ്ങൾ അവിടുത്തെ സ്വന്തം നാവ് പിടിച്ചു. ശേഷം നബി ﷺ തങ്ങൾ പറഞ്ഞു "ഇതാകുന്നു".

وقال معاذ بن..............نتكلّم به..؟
മുആദുബ്നു ജബൽ (റ) പറഞ്ഞു :- ഞങ്ങൾ സംസാരിക്കുന്ന കാര്യങ്ങളുടെ പേരിൽ ഞങ്ങളെ ശിക്ഷിക്കപ്പെടുമോ എന്ന് ഞാൻ നബി ﷺ തങ്ങളോട് ചോദിച്ചു...

فقال...................ألسنتهم
നബി ﷺ തങ്ങൾ പറഞ്ഞു ഓ മുആദേ (റ) നിന്റെ നാശം. നാക്കുകൾ കൊയ്തെടുത്ത കാര്യങ്ങളല്ലാതെ ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുമോ..? അല്ലെങ്കിൽ ജനങ്ങളെ അവർ മൂക്കുകുത്തി നരകത്തിലേക്ക് വീഴ്ത്തുമോ...?

وآفات اللّسان.................مايأتي
നാവിന്റെ അപകടങ്ങൾ ധാരാളമാണ് ഗുരുതരമാണ്. താഴെപ്പറയുന്നവ അവയിൽ ചിലതാണ്.

١..فضول الكلام.......................من قوله
1.. അനാവശ്യ സംസാരം : നബി ﷺ തങ്ങൾ പറഞ്ഞു :- പഠിച്ചതനുസരിച്ച് പ്രവർത്തിക്കുകയും മിച്ചം വന്ന സമ്പത്തിൽ നിന്ന് ചെലവഴിക്കുകയും അനാവശ്യ വാക്കുകളേ തൊട്ട് വിട്ടുനിൽക്കുകയും ചെയ്തവന് എല്ലാവിധ സന്തോഷങ്ങളും.

٢..المراء والجدال...................فتنته
2.. തർക്കവും സംവാദവും : നബി ﷺ തങ്ങൾ പറഞ്ഞു :- നിങ്ങൾ തർക്കത്തെ ഒഴിവാക്കുക. നിശ്ചയം തർക്കത്തിന്റെ ദുരന്ത ഫലത്തെ തൊട്ട് നിർഭയത്വം ലഭിക്കുകയില്ല.

وقال مالك بن.....................الضّغائن
മാലിക് ബ്നു അനസ് (റ) പറഞ്ഞു :- തർക്കം ഹൃദയത്തെ കഠിനമാക്കും പരസ്പരം വിദ്വേഷങ്ങളേ ഉണ്ടാക്കി തീർക്കും.

٣..الطّعن واللّعن......................ولا البذيء
3.. ആക്ഷേപിക്കൽ, ശപിക്കൽ, ദുഷിച്ച സംസാരം, ചീത്ത പറയൽ. നബി ﷺ തങ്ങൾ പറഞ്ഞു :- സത്യവിശ്വാസി ആരോപണമുന്നയിക്കുന്നവനോ ശപിക്കുന്നവനോ ചീത്ത വിളിക്കുന്നവനോ അല്ല.

الإفراط ........................الكذب فيه
4. തമാശ പരിധിവിടലും അതിന്റെ മേൽ പതിവാകലും അതിൽ കളവ്കടത്തിക്കൂട്ടലും.

قال رسول..................ولاتمازحه
നബി ﷺ തങ്ങൾ പറഞ്ഞു :- നീ നിന്റെ സഹോദരനുമായി പരസ്പരം തർക്കിക്കുകയോ പരസ്പരം തമാശ പറയുകയോ ചെയ്യരുത്.

ويل......................................إلّا حقا
സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുകയും ചെയ്യുന്നവന് നാശം അവന് നാശം അവന് നാശം. ഞാൻ തമാശ പറയും പക്ഷേ സത്യമല്ലാതെ ഞാൻ പറയില്ല.

الإستهزاء..............................او الإيماء
5.പരിഹാസം : ബുദ്ധിമുട്ടുണ്ടാക്കുന്ന പരിഹാസം. വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായാലും ആംഗ്യം കൊണ്ടായാലും ഹറാമാണ്.

قال تعالی : *۞يٰٓأيّها الّذين....................الظّلٰمون۞*
അല്ലാഹു പറഞ്ഞു :- ഓ സത്യവിശ്വാസികളെ ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവർ പരിഹസിക്കുന്നവരെ കാൾ ഉത്തമരായേക്കാം. ഒരു കൂട്ടം സ്ത്രീകൾ മറ്റൊരു കൂട്ടം സ്ത്രീകളെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ആയേക്കാം പരിഹസിക്കുന്ന സ്ത്രീകളെക്കാൾ ഉത്തമരായേക്കാം. നിങ്ങൾ പരസ്പരം കുത്തുവാക്ക് പറയരുത്. നിങ്ങൾ പരിഹാസ പേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈകൊണ്ടതിനുശേഷം അധാർമികമായിട്ടുള്ള പേരുകൾ എത്ര മോശം. പശ്ചാത്തപിക്കാത്ത വിഭാഗമാണ് അക്രമകാരിക്കൾ

٦..إفشاء السّرّ............................إضرار
6..രഹസ്യം : പരസ്യമാക്കൽ. രഹസ്യം വെളിപ്പെടുത്തൽ മൂലം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിൽ അത് ഹറാമാണ്.

قال الحسن..............................أخيك
ഹസ്സൻ (റ) പറഞ്ഞു :- നിന്റെ സഹോദരന്റെ രഹസ്യം നീ വെളിപ്പെടുത്തൽ വഞ്ചനയിൽ പെട്ടതാകുന്നു.

٧..الكذب...................................العيوب
7..കളവ് : കളവ് വളരെ മോശമായ തെറ്റുകളിൽ പെട്ടതും നീചമായ ന്യൂനതകളിൽ പെട്ടതുമാകുന്നു.

وهومن ابواب..........................انّفاق
അത് കപട വിശ്വാസത്തിന്റെ കവാടങ്ങളിൽ പെട്ടതാണെന്ന് മാത്രമല്ല. കപട വിശ്വാസത്തിന്റെ അടിത്തറയുമാകുന്നു.

قال تعالی :- *۞إنّما يفتری.........بئايٰت اللّه۞*
അല്ലാഹു പറഞ്ഞു :- തീർച്ചയായും കളവുകളെ പടച്ചുണ്ടാക്കുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരാകുന്നു.

قال :- *۞يٰٓأيّها الّذين.................الصّدقين۞*
അല്ലാഹു പറഞ്ഞു :- ഓ സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂടെ ചേരുകയും ചെയ്യുക.

قال رسول اللّه ﷺ :- عليكم..........وهما في النّار
നബി ﷺ തങ്ങൾ പറഞ്ഞു :- നിങ്ങൾ സത്യത്തെ മുറുകെ പിടിക്കുക. സത്യം നന്മയുടെ കൂടെയാകുന്നു. അത് രണ്ടും സ്വർഗ്ഗത്തിലാകുന്നു. നിങ്ങൾ കളവിനെ സൂക്ഷിക്കുക കളവ് തെമ്മാടിത്തരത്തിന്റെ കൂടെയാണ്. അതു രണ്ടും നരകത്തിലുമാകുന്നു.

ومن آفات اللًسان.........................كما سيأتي
പരദൂഷണവും ഏഷണിയും അതുപോലുള്ള മറ്റു കാര്യങ്ങളും നാവിന്റെ ആപത്തുകളിൽ പെട്ടതാണ്.

Post a Comment