CLASS 12 THASAWUF 7| SKSVB | Madrasa Notes

الوفاء بالعهد

قال تعالی :- *۞يٰٓأيّها..........بٱلعقود۞*
അള്ളാഹു പറഞ്ഞു : ഓ സത്യവിശ്വാസികളെ... നിങ്ങൾ കരാറുകൾ പൂർത്തിയാക്കി വീട്ടുക.

*۞وأوفوا................مسئولا۞*
നിങ്ങൾ കരാർ പൂർത്തിയാക്കി വീട്ടുക. നിശ്ചയം കരാറിനെ പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.

وقد أثنی..............................وعده
ഇസ്മായിൽ (അ) കരാറ് പാലിക്കുന്നതിൽ സത്യസന്ധത പാലിച്ചതിന്റെ പേരിൽ അള്ളാഹു ഇസ്മായിൽ നബി (അ) നെ പുകഴ്ത്തി പറഞ്ഞിരിക്കുന്നു.

فقال :- *۞إنّه................نبيّا۞*
അള്ളാഹു പറഞ്ഞു: നിശ്ചയം ഇസ്മായിൽ (അ) കരാറിൽ സത്യസന്ധത പാലിക്കുന്നയാളായിരിക്കുന്നു. അദ്ദേഹം നബിയും ദൂതനുമായിരിക്കുന്നു.

إنّه واعد إنسانا في موضع
ഇസ്മായിൽ (അ) ഒരു മനുഷ്യനോട് ഒരു സ്ഥലത്ത് നിൽക്കാമെന്ന് കരാർ ചെയ്തു.

فلم يرجع ذلك الإنسان بل نسي
ആ മനുഷ്യൻ മടങ്ങി എത്തിയില്ല. അയാൾ മറന്നു പോയി.

فبقي.........................في انتظاره
ഇസ്മായിൽ (അ) അയാളെ പ്രതീക്ഷിച്ച് കൊണ്ട് ഇരുപത് ദിവസം അവിടെ നിന്നു.

قال عبد اللّه......................قبل أن يبعث
അബ്ദുല്ലാഹിബ്നു അബീൽ ഹംസാഹ് എന്നവർ പറഞ്ഞു :- നബി ﷺ തങ്ങളുടെ പ്രവാചകനായുള്ള നിയോഗത്തിന് മുമ്പ് ഞാൻ നബി ﷺ തങ്ങളുമായി ഒരു ഇടപാട് നടത്തി.

وبقيت له..................في مكان
നബി ﷺ തങ്ങൾക്ക് ഞാൻ കുറച്ചു തുക ബാക്കി നൽകാനുണ്ടായിരുന്നു. അതുമായിപ്രസ്തുത സ്ഥലത്ത് വരാമെന്ന് ഞാൻ നബി ﷺ തങ്ങളോട് വാഗ്ദത്വം ചെയ്തു.

فنسيت
ഞാനത് മറക്കുകയും ചെയ്തു.

ثمّ ذكرت بعد ثلاث
മൂന്ന് ദിവസങ്ങൾക്ക് ശേഷം ഞാൻ അത് ഓർത്തു.

فجئت فإذا هو في مكانه
അങ്ങനെ ഞാൻ വന്നു അപ്പോൾ നബി ﷺ തങ്ങൾ പ്രസ്തുത സ്ഥലത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.

فقال :- يا فتی.....................أنتظرك
അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു :- ഓ.. ചെറുപ്പക്കാരാ. നീയെന്നെ പ്രയാസപ്പെടുത്തി. ഞാൻ മൂന്ന് ദിവസമായി ഇവിടെ നിന്നെ പ്രതീക്ഷിച്ചു നിൽക്കുകയാണ്.

ووعد رسول اللّه ﷺ .........خادما
നബി ﷺ തങ്ങൾ അബുൽ ഹൈസമിബ്നു തയ്യാഹാൻ എന്നയാൾക്ക് ഒരു സേവകനേ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.

فأتي بثلاثة...................وبقي واحد
അങ്ങനെ തടവുകാരിൽനിന്ന് മൂന്ന് അടിമയെ കൊണ്ടുവരപ്പെട്ടു. രണ്ടുപേരെ നബി ﷺ തങ്ങൾ ദാനം ചെയ്തു. ഒരാൾ ബാക്കിയായി.

فجاءت...........................منه خادما
അപ്പോൾ നബി ﷺ തങ്ങളുടെ മകളായ ഫാത്തിമബീവി (റ) നബി ﷺ തങ്ങളോട് ഒരു പരിചാരകനെ ആവശ്യപ്പെട്ടുകൊണ്ട് വന്നു.

وهي تقول :- ...............في يدي... ؟
ഫാത്തിമ ബീവി (റ) പറഞ്ഞു :- ആട്ടുകല്ല് ആട്ടിയതിന്റെ അടയാളങ്ങൾ എന്റെ കയ്യിൽ തങ്ങൾ കാണുന്നില്ലേ....?

فذكر موعده لأبي الهيثم
അപ്പോൾ നബി ﷺ തങ്ങൾ അബുൽ ഹൈസമിന് കൊടുത്ത വാക്ക് ഓർത്തു.

فجعل يقول :- ............لأبي الهيثم...؟
അബുൽ ഹൈസമിനോട് ഞാൻ നടത്തിയ വാഗ്ദത്വം എന്ത് ചെയ്യും...?

فآثره به.......................من موعده له
അബുൽ ഹൈസമിന് കൊടുക്കാം എന്ന് ആദ്യം പറഞ്ഞിട്ടുള്ളതിനാൽ ഫാത്തിമ ബീവി (റ) യേക്കാൾ അദ്ദേഹത്തിനെ തിരഞ്ഞെടുത്തു.

مع أنّها.........................الضّعيفة
ഏതോട് കൂടെ ഫാത്തിമ ബീവി (റ) യുടെ ദുർബലമായ കൈകളെ കൊണ്ട് ആട്ടുകല്ല് കറക്കുന്നവരായിരുന്നു.

قال الشّيخ.........................العراق
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) പറഞ്ഞു :- ഞാൻ ഇറാഖിൽ പ്രവേശിച്ച പ്രഥമഘട്ടത്തിൽ ഖളിർ (അ) എന്റെ കൂടെ കഴിഞ്ഞിരുന്നു.

وما كنت عرفته
എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു.

وشرط أن لّا أخالفه
ഞാൻ അദ്ദേഹത്തോട് എതിര് കാണിക്കുകയില്ലെന്ന് അദ്ദേഹത്തോട് നിബന്ധന വെച്ചിരുന്നു.

وقال لي :- ..............ثلاث سنين
എന്നോട് പറഞ്ഞു :- ഇവിടെ ഇരിക്കൂ.. അങ്ങനെ ഖളിർ (അ) ഇരിത്തിയ പ്രസ്തുത സ്ഥലത്ത് മൂന്ന് വർഷം ഞാനിരുന്നു.

يأتيني كلّ سنة مرّة
ഓരോ വർഷത്തിലും ഓരോ തവണ ഖളിർ (അ) എന്റെ അരികിൽ വരും.

ويقول لي مكانك حتّی آتيك
എന്നിട്ട് എന്നോട് പറയും :- ഞാൻ വരുന്നത് വരെ ഇവിടെ തന്നെ ഇരിക്കുക.

إذا فهم............................أن يتعدّ
ഉറപ്പായ കരാർ നടത്തിയാൽ പ്രയാസമൊന്നുമില്ലെങ്കിൽ അതിനെ പൂർത്തിയാക്കി വീട്ടിൽ അനിവാര്യമാണ്.

فمن وعد.........................من النّفاق
ലംഘിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരാൾ കരാർ ചെയ്യുകയോ അല്ലെങ്കിൽ അകാരണമായി കരാർ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് കാപട്യത്തിൽ പെട്ടതാണ്.

قال رسول اللّه ﷺ :- ........خاصم فجر
നബി തങ്ങൾ പറഞ്ഞു :- നാലു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ തനിച്ച മുനാഫിഖായിരിക്കുന്നു. അതിൽനിന്ന് എന്തെങ്കിലും ഉണ്ടായാൽ നിഫാഖിന്റെ അംശം അവനിൽ ഉണ്ടായിരിക്കുന്നു. അവൻ അതിനെ ഉപേക്ഷിക്കുന്നത് വരെ. വിശ്വസിച്ചാൽ വഞ്ചിക്കുക, സംസാരിച്ചാൽ കളവ് പറയുക, കരാർ ചെയ്താൽ ലംഘിക്കുക, പരസ്പരം തർക്കിച്ചാൽ ചീത്തപറയുക.

وأمّامن..............................لم يكن منا فقا
പൂർത്തിയാക്കി വീട്ടാൻ ഉറപ്പിക്കുകയും അതിന് തടസ്സമാകുന്ന എന്തെങ്കിലും കാരണം അവനുണ്ടാവുകയും ചെയ്താൽ അവൻ കാപട്യമുള്ളവനാവുകയില്ല.

وأن جری عليه صورة النّفاق
കാപട്യത്തിന്റെ രൂപം അവനിൽ സംഭവിച്ചാലും ശരി.

قال رسول اللّه ﷺ :- ..........ومن نيّته أن يفي
നബി തങ്ങൾ പറഞ്ഞു :- പൂർത്തിയാക്കി വീട്ടാൻ മനസ്സിൽ ഉദ്ദേശിച്ചുകൊണ്ട് ഒരാൾ മറ്റൊരാളോട് വാഗ്ദത്വം നടത്തുന്നത് ലംഘനത്തിൽ പെട്ടതല്ല.

وقال ﷺ :- إذا وعد..............فلا إثم عليه
നബി തങ്ങൾ പറഞ്ഞു :- ഒരു മനുഷ്യൻ പൂർത്തിയാക്കി വീട്ടാൻ ഉദ്ദേശിച്ചുകൊണ്ട് തന്റെ സഹോദരനോട് വാഗ്ദത്വം ചെയ്യുകയും അവന് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്താൽ അവന്റെ മേൽ കുറ്റമില്ല.

Post a Comment