CLASS 3 DURUS 20- P2 | MADRASA NOTES

مَنْ لَا يَرْحَمُ لَا يُرْحَمُ
കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല

قَالَ ابْنُ مَسْعُودٍ (ر)
ഇബ്നു മസ്ഊദ്(റ) പറയുന്നു:

كُنَّا مَعَ رَسُولِ اللَّهِ ﷺ فِي سَفَرٍ
ഞങ്ങൾ നബി(സ) യുടെ കൂടെ ഒരു യാത്രയിലായിരുന്നു.

فَانْطَلَقَ لِحَاجَتِهِ
അപ്പോൾ നബി തങ്ങൾ തന്റെ ഒരു ആവശ്യത്തിന് വേണ്ടി പോയി

فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ
അപ്പോൾ ഞങ്ങൾ കുരുവിയെ പോലെയുള്ള ഒരു പക്ഷിയെ കണ്ടു അതിനോടൊപ്പം രണ്ട് പക്ഷികുഞ്ഞുങ്ങളുമുണ്ട്

فَأَخَذْنَا فَرْخَيْهَا
ഞങ്ങൾ അതിന്റെ രണ്ട് കുഞ്ഞിനേയും എടുത്തു.

فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تُرَفْرِفُ فَوْقَ رَأْسِ النَّبِيِّ ﷺ
അപ്പോൾ ആ പക്ഷി വന്ന് നബി(സ) യുടെ തലക്ക് മുകളിൽ ചിറകിട്ടടിക്കാൻ തുടങ്ങി

فَقَالَ ﷺ :
അപ്പോൾ നബി(സ) ചോദിച്ചു;

مَنْ فَجَعَ هَذِهِ بِوَلَدِهَا رَدُّوا وَلَدَهَا إِلَيْهَا
ആരാണ് ഇതിനെ ഇതിന്റെ കുഞ്ഞ് കാരണം വേദനിപ്പിച്ചത് അതിന്റെ കുഞ്ഞിനെ അതിന് തിരിച്ച് നൽകുക

وَرَأَى قَرْيَةً نَمْلٍ حَرَّقْنَاهَا
ഞങ്ങൾ കരിച്ച് കളഞ്ഞ ഉറുമ്പിന്റെ ഒരുപാർപ്പിടം നബി (സ) കണ്ടു

فَقَالَ: مَنْ حَرَّقَ هَذِهِ
അപ്പോൾ നബി(സ) ചോദിച്ചു: ആരാണ് ഇത് കരിച്ചത് ?

قَالَ الصَّحَابَةُ نَحْنُ
സ്വഹാബത്ത് പറഞ്ഞു: ഞങ്ങളാണ്

قَالَ ﷺ :
നബി(സ) പറഞ്ഞു:

إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ
തീ കൊണ്ട് ശിക്ഷിക്കൽ തീയുടെ രക്ഷിതാവിനല്ലാതെ അനുയോജ്യമല്ല.

1 تعليقات

إرسال تعليق