CLASS 5 DURUS 8 | PART 2 | SKSVB | Madrasa Notes

أمّي وصلاتي

كان جريج رجلا عابدا
ജുറൈജ് എന്നവർ ധാരാളം ഇബാദത്ത് ചെയ്യുന്ന മനുഷ്യനായിരുന്നു.

فاتّخذ صومعة
അദ്ദേഹം ഒരു മഠം നിർമ്മിച്ചു.

فكان فيها
അദ്ദേഹം ആ മഠത്തിലായിരുന്നു ഇബാദത്ത് ചെയ്തിരുന്നത്.

فأتته أمّه وهو يصلّي
അദ്ദേഹത്തിന്റെ ഉമ്മ വന്നു. ആ സന്ദർഭത്തിൽ അദ്ദേഹം നിസ്കരിക്കുക യായിരുന്നു.

فقالت :- يا جريج
അപ്പോൾ ഉമ്മ വിളിച്ചു :- മോനെ ജുറൈജ്

فقال :- ياربّ أمّي وصلاتي
ഓ.. എന്റെ രക്ഷിതാവേ.. എന്റെ ഉമ്മ എന്റെ നിസ്കാരം...

فأقبل علی صلاته
ജുറൈജ് തന്റെ നിസ്കാരം തുടർന്നു.

فانصرفت
ഉമ്മ പിരിഞ്ഞുപോയി.

فلماكان من الغد أتته
പിറ്റേ ദിവസവും ഉമ്മ അദ്ദേഹത്തിന്റെ അരികിൽ വന്നു.

وهو يصلّي
അദ്ദേഹം നിസ്കരിക്കുക യായിരുന്നു.

فقالت :- ياجريج
ഉമ്മ വിളിച്ചു :- മോനെ ജുറൈജ്

فقال :- أي ربّ أمّي وصلاتي
ഓ.. എന്റെ രക്ഷിതാവേ.. എന്റെ ഉമ്മ എന്റെ നിസ്കാരം...

فأقبل علی صلاته
ജുറൈജ് തന്റെ നിസ്കാരം തുടർന്നു.

فلماكان من الغد أتته
പിറ്റേ ദിവസവും ഉമ്മ അദ്ദേഹത്തിന്റെ അരികിൽ വന്നു.

وهو يصلّي
അദ്ദേഹം നിസ്കരിക്കുക യായിരുന്നു.

فقالت :- ياجريج
ഉമ്മ വിളിച്ചു :- മോനെ ജുറൈജ്.

فقال :- أي ربّ أمّي وصلاتي
ഓ.. എന്റെ രക്ഷിതാവേ.. എന്റെ ഉമ്മ എന്റെ നിസ്കാരം...

فأقبل علی صلاته
ജുറൈജ് തന്റെ നിസ്കാരം തുടർന്നു.

فقالت :- اللّهمّ لا تمته حتّی ينظر إلی وجوه المومسات
ഉമ്മ പറഞ്ഞു:- എന്റെ മകൻ ഒരു വേശ്യയുടെ മുഖത്ത് നോക്കാതെ നീ മരിപ്പിക്കരുത്

فتذا كر بنو إسرائيل جريجا وعبادته
ജുറൈജ് തങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധനയെക്കുറിച്ച് ബനൂഇസ്രായേല്യർ ചർച്ചചെയ്തു.

وكانت امرأة بغيّ جميلة
അവിടെ സൗന്ദര്യമുള്ള വേശ്യയായ ഒരു സ്ത്രീ ഉണ്ടായിരുന്നു...

فقالت :- إن شئتم لأفتننّه
അവൾ പറഞ്ഞു:- നിങ്ങൾ ഉദ്ദേശിചാൽ അവനെ ഞാൻ കുഴപ്പത്തിൽ ആക്കാം.

فتعرّضت له
അദ്ദേഹത്തിന്റെ അരികിൽ അവൾ പ്രത്യക്ഷപ്പെട്ടു.

فلم يلتفت إليها
മഹാനവറുകൾ അവളിലേക്ക് തിരിഞ്ഞുനോക്കിയില്ല.

فأتت راعيا كان يأوي إلی صومعته
അവൾ ഒരു ആട്ടിടയന്റെ അരികിൽ വന്നു. അവൻ തന്റെ മഠത്തിൽ കിടക്കുകയായിരുന്നു .

فحملت منه
അവനിൽ നിന്നും അവൾ ഗർഭിണിയായി

فلمّا ولدت
അങ്ങനെ അവൾ പ്രസവിച്ചപ്പോൾ

قالت :- هو من جريج
അവൾ പറഞ്ഞു :- ഈ കുട്ടി ജുറൈജിൻറേതാണ്.

فأتوه فاستنزلوه وهدموا صومعته
അവരെല്ലാവരും അദ്ദേഹത്തിന്റെ അരികിലേക്ക് ചെല്ലുകയും, മഠത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും, ആ മഠം അവർ പൊളിക്കുകയും ചെയ്തു.

وجعلوا يضربونه
അവർ അവരദ്ദേഹത്തെ അടിക്കുന്നവരായി...

فقال :- ماشأنكم....؟
എന്താണ് നിങ്ങൾക്ക് ആവശ്യം എന്താണ് നിങ്ങളുടെ പ്രശ്നം.

قالوا :- زنيت بهٰذه البغيّ فولدت منك
നീ വേശ്യയായ സ്ത്രീയെ വ്യഭിചരിച്ചു. അവളിൽനിന്ന് നിനക്കൊരു സന്താനം ഉണ്ടായി..
 
قال :- أين الصّبيّ....؟
അപ്പോൾ അദ്ദേഹം ചോദിച്ചു :- കുട്ടി എവിടെ...?

فجاؤوا به
അപ്പോൾ അവരെല്ലാവരും ആ കുട്ടിയെ കൊണ്ടുവന്നു

فقال :- دعواني حتی أصلّي
അപ്പോൾ ജുറൈജ് പറഞ്ഞു :- എന്നെ വിടൂ ഞാൻ നമസ്കരിക്കട്ടെ

فصلّی فلما انصرف أتی الصّبيّ
അങ്ങനെ അദ്ദേഹം നിസ്കരിക്കുകയും നിസ്കാരം കഴിഞ്ഞതിനുശേഷം കുട്ടിയെ കൊണ്ട് വന്നു

فطعن في بطنه
അങ്ങനെ അദ്ദേഹം ആ കുട്ടിയുടെ വയറ്റിൽ തട്ടി

وقال :- ياغلام من أبوك...؟
ജുറൈജ് ചോദിച്ചു :- ഓ കുട്ടി നിന്റെ ഉപ്പ ആരാണ്...?

قال :- فلان الرّاع
ഇന്നാലിന്ന ആട്ടിടയൻ ആണ്

فأقبلوا علی جريج يقبلونه ويتمسّحون به
അവരെല്ലാവരും ജുറൈജിന്റെ അരികിൽ ചെല്ലുകയും, ചുംബിക്കുകയും, അദ്ദേഹത്തെ തലോടുകയും ചെയ്തു.

وقالوا :- نبني لك صومعتك من ذهب
അവര് പറഞ്ഞു:- നിനക്ക് ഞങ്ങൾ സ്വർണത്തിനാലുള്ള മഠം നിർമിച്ചു നൽകാം...

قال :- لا
ജുറൈജ് പറഞ്ഞു :- വേണ്ട

أعيدوها من طين كما كانت ، ففعلوا
അവിടെ ഉണ്ടായിരുന്നത് പോലെ മണ്ണിനാലുള്ള ഒരു മഠം എനിക്ക് പുനർ നിർമ്മിച്ച് നൽകുക. അങ്ങനെ അവർ അദ്ദേഹത്തിന് മഠം നിർമ്മിച്ചു നൽകി.

13 تعليقات

إرسال تعليق