CLASS 6 FIQH 6 | SKSVB | Madrasa Notes

صلاة الجماعة

قال رسول اللّه ﷺ .............وعشرين درجة
നബി ﷺ തങ്ങൾ പറഞ്ഞു :- ജമാഅത്ത് നിസ്കാരങ്ങൾക്ക് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലമുണ്ട്.

من صلّی.............................نصف اللّيل
ഇഷാ നിസ്കാരം ആരെങ്കിലും ജമാഅത്തായി നിസ്കരിച്ചാൽ രാത്രിയുടെ അർദ്ധ ഭാഗം നിസ്കരിച്ചതിന് തുല്യമാണ്.

ومن صلّی........................اللّيل كلّه
സുബഹി നിസ്കാരം ആരെങ്കിലും ജമാഅത്തായി നിസ്കരിച്ചാൽ രാത്രി മുഴുവൻ നിസ്കരിച്ചതിന് തുല്യമാണ്.

والّذي نفسي...........................بيوتهم
അല്ലാഹുവാണ് സത്യം വിറക് കൊണ്ടുവന്നു കൂട്ടാനും എന്നിട്ട് നിസ്കാരത്തിന് ബാങ്ക് കൊടുക്കപ്പെടുകയും ജനങ്ങളോട് ഒരാളെ ഇമാമായി നിർത്തി നിസ്കരിക്കാനും നിങ്ങളോടു കല്പിച്ചാലോ എന്ന് ഞാൻ കരുതുന്നു. പിന്നെ ജമാഅത്തിനു വരാത്ത ആളുകളെ വീട്ടിൽ പോയി അവരെ അടക്കം അവരുടെ വീടുകൾ കത്തിച്ചു കളഞ്ഞാലോ എന്നു ഞാൻ വിചാരിച്ചു.

أحكام صلاة الجماعة
ജമാഅത്ത് നിസ്കാരത്തിന്റെ നിയമങ്ങൾ

هي في المكتوبات................وسنّة للنّساء
അഞ്ചു വഖ്ത് നിസ്കാരങ്ങളിൽ ജമാഅത്തായി നിസ്കരിക്കൽ പുരുഷന്മാർക്ക് ഫർള് കിഫയും സ്ത്രീകൾക്ക് സുന്നത്തുമാണ്.

ولا رخصة........................وتجهيز الميّت
മയ്യത്ത് പരിപാലനം, രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് മുതലായ ഷറഇയ്യായ കാരണങ്ങൾക്ക് അല്ലാതെ ജമാഅത്തിനെ ഒഴിവാക്കാൻ ഇളവില്ല.

وأقلّ اجماعة إمام ومأموم
ജമാഅത്തിന് ചുരുങ്ങിയത് ഒരു ഇമാമും ഒരു മഹ്മൂമും ഉണ്ടായാൽ മതി.

وماكان أكثر فهو أفضل
അധികരിച്ച മഹ്മൂമുകളുള്ള ജമാഅതാണ് ഏറ്റവും ശ്രേഷ്ഠം.

ومن أدرك........................الجماعة
സലാം വിടുന്നതിന് മുമ്പ് ഒരാൾ ഇമാമിനെ എത്തിച്ചാൽ അവൻ ജമാഅത്തിന്റെ പുണ്യം ലഭിച്ചവനായി.

ولكن إدراك...........................مستقلّة
എങ്കിലും തക്ബീറത്തുൽ ഇഹ്റാമിൽ തന്നെ ഇമ്മാമിനെ എത്തിക്കുന്നതിന് പ്രത്യേക ശ്രെഷ്ടതയുണ്ട്.

وتحصل..........................عقب تحرّمه
ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിന് ഹാജറാവലോടെ ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടിയ ഉടനെ തെക്ബീറുമായി വ്യാപൃതനാവൽകൊണ്ട് അതിന്റെ പുണ്യം ലഭിക്കും.

قال رسول اللّه ﷺ..................فحافظوا عليها
നബി ﷺ തങ്ങൾ പറഞ്ഞു :- എല്ലാ കാര്യങ്ങൾക്കും ഒരു സത്തയുണ്ട് നിസ്കാരത്തിന്റെ സത്ത താക്ബീറത്തുൽ ഇഹ്റാമാണ്. അതുകൊണ്ട് അതിന്റെ മേൽ പ്രത്യേകം ശ്രദ്ധിക്കണം.

والجماعة في المسجد أفضل للرّجال
പുരുഷന്മാർക്ക് ജമാഅത്ത് പള്ളിയിലാണ് ഏറ്റവും ഉത്തമം.

وامّا النّساء فبيوتهنّ خير لهنّ
സ്ത്രീകൾക്ക് അവരുടെ വീടാണ് ശ്രേഷ്ഠം.

ويكره لهنّ حضصور المجسد للجماعة
സ്ത്രീകൾ പള്ളിയിൽ ജമാഅത്തിനു വേണ്ടി വരൽ കറാഹത്താണ്.

بل يحرم عند خوف الفتنة
പള്ളിയിൽ വന്നാൽ വല്ല ഫിതനയുണ്ടാകുമെന്ന് ഭയപ്പെട്ടാൽ സ്ത്രീകൾ പള്ളിയിൽ വരൽ ഹറാമാണ്.

قال رسول اللّه ﷺ :- صلاة..........حجرتها
നബി ﷺ തങ്ങൾ പറഞ്ഞു :- സ്ത്രീ അവരുടെ വീടിന്റെ നടുത്തളത്തിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ ഏറ്റവും ശ്രേഷ്ഠം അവളുടെ വീടിന്റെ ഉൾബാകത്ത് വെച്ച് നിസ്കരിക്കലാണ്.

وصلاتها...........................في بيتها
അവളുടെ വീടിന്റെ പ്രൈവെറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠത അവളുടെ സ്വകാര്യ മുറിയിൽ വെച്ച് നിസ്കരിക്കലാണ്.

مسائل في الجماعة
ജമാഅത്തിന്റെ മസ്അലകൾ

ومن شروط.....................بالإمام
മഹ്മൂമ് "ഇമാമിനെ തുടരുന്നു" എന്ന് കരുതൽ ജമാഅത്തിന്റെ ഷർതുകളിൽ പെട്ടതാണ്.

فمن تابع...........................صلاته
അപ്പോൾ ഒരാൾ "ഇമാമിനോട് തുടരുന്നു" എന്ന നിയ്യതില്ലാതെ നിസ്കരിക്കുന്ന ഒരാളെ തുടർന്നാൽ അവന്റെ നിസ്കാരം ബാത്വിലാണ്.

ومنها اجتماعهما بمكان واحد
ഇമാമും മഹ്മൂമും ഒരേ സ്ഥലത്ത് ഒരുമിച്ചു കൂടലും ശർത്തുകളിൽ പെട്ടതാണ്.

وشرط الإجتماع....................بينهما
പള്ളിയിൽ ഒരുമിച്ചു കൂടുന്നതിനുള്ള ശർത്ത് അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കാൻ സൗകര്യം വേണം.

وفي غيره قرب......................ذراع
പള്ളി അല്ലാത്ത സ്ഥലങ്ങളിൽ ഇമാമിന്റെയും മഹ്മൂമിന്റെയും ഇടയിൽ 300 മുഴത്തിൽ കൂടുതൽ ദൂരം ഇല്ലാതിരിക്കണം.

وعدم حائل
അവർക്കിടയിൽ മറ ഉണ്ടാവാൻ പാടില്ല.

أو وقوف.......................في الحائل
ഇനി മറ ഉണ്ടെങ്കിൽ മറയിൽ ഒരു ദ്വാരത്തിനു മുന്നിൽ (ഇമാമിന്റെ നീക്കുപോക്ക് അറിയും വിധത്തിൽ) ഒരാൾ നിൽക്കണം.

ويصحّ الظّهر خلف العصر
അസർ നിസ്കരിക്കുന്നവന്റെ പിന്നിൽ ളുഹ്റ് നിസ്കരിക്കുന്നവൻ തുടർന്നാൽ നിസ്കാരം സ്വഹീഹാകും

والقضاء خلف الأداء
അദാ ആയി നിസ്കരിക്കുന്നവന്റെ പിന്നിൽ ഖളാആയി നിസ്കരിക്കുന്നവൻ തുടർന്നാലും നിസ്കാരം സ്വഹീഹാകും.

والنّفل خلف الفرض
ഫർള് നിസ്കരിക്കുന്നവന്റെ പിന്നിൽ സുന്നത്ത് നിസ്കരിക്കുന്നവൻ തുടർന്നാലും നിസ്കാരം സ്വഹീഹാകും.

وعكسها
അതിന്റെ എല്ലാം എതിർ രൂപങ്ങളിൽ തുടർന്നാലും നിസ്കാരം സ്വഹീഹാകും.

ولكنّها خلاف السنّة
എങ്കിലും സുന്നതിന് എതിരാണ്.

ولكن لا تصحّ.........................لاتوافقان
എന്നാൽ മയ്യത്ത് നിസ്കാരത്തിന് പിന്നിൽ അഞ്ച് വക്ത് നിസ്കാരങ്ങൾ സ്വഹീഹാവുകയില്ല. കാരണം അവ തമ്മിൽ യോജിക്കുകയില്ല.

ولايصحّ...........................او اعتقاده
തന്റെ അറിവിലോ വിശ്വാസത്തിലോ ഒരാളുടെ നിസ്ക്കാരം ബാത്തിലാണെങ്കിൽ അയാളെ തുടർന്ന് നിസ്കരിക്കൽ സ്വഹീഹാവുകയില്ല.

ولا بمأموم...........................بامرأة
മഹ്മൂമിനെയും, ഓതാൻ അറിയുന്നവൻ ഓതാൻ അറിയാത്തവനെയും, പുരുഷൻ സ്ത്രീയേയും തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാവുകയില്ല.

فإن تبيّن.............................الإعادة
നിസ്കാരത്തിന് ശേഷം തന്റെ ഇമാം മേൽപറയപ്പെട്ടവരിൽ ഒരാളായിരുന്നു എന്ന് ബോധ്യമായാൽ അവന് ആ നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമാണ്.

الموافق

من أدرك من.........................الموافق
ഇമാമിന്റെ നിറുത്തത്തിൽ നിന്നും ഫാത്തിഹ ഓതാൻ വിശാലമായ സമയം ലഭിച്ചവന് മുവാഫിഖ് എന്ന് പറയുന്നു.

والموافق يأتي.......................ركوع الإمام
ഇമാമിന്റെ റുകൂഇന് മുമ്പ് ഫാത്തിഹ ഓതാൻ സമയം ലഭിക്കും എന്ന പ്രതീക്ഷ മുവാഫിഖിനുണ്ടെങ്കിൽ دُعَاءُ الْإِفْتِتَاحْ ، أَعُوذُ എന്നിവ ചൊല്ലാം.
وإلّا يترك........................بالفاتحة
അങ്ങനെ പ്രതീക്ഷ ഇല്ലെങ്കിൽ സുന്നത്തിനേ ഉപേക്ഷിച്ച് ഫാത്തിഹയിൽ ജോലിയാവണം. (ഓതണം)

فإن اشتغل....................فاتحته
ഇനി മുവാഫിഖ് സുന്നത്തുകളിൽ വ്യാപൃതനാവുകയും ഇമാം മുവാഫിഖിന്റെ ഫാത്തിഹ തീരുംമുമ്പ് റുക്കൂഹ് ചെയ്യുകയും ചെയ്താൽ

وجب عليه......................الفاتحة
ഫാത്തിഹ പൂർത്തിയാക്കുന്നതിന് വേണ്ടി അവൻ നിർബന്ധമായും പിന്തണം.

فيجوز له..........................طويلة
ഫാത്തിഹ പൂർത്തിയാക്കുന്നതിന് ദീർഘമായ മൂന്ന് റുക്നുകൾ അവന് പിന്തൽ അനുവദനീയമാണ്.

وهي هنا الرّكوع والسّجودان
ഇവിടെ ദീർഘമായ മൂന്ന് റുക്ന്. റുക്കൂഹും രണ്ടു സുജൂദുമാണ്.

فإن أتمّها.................................علی نظم صلاته
ഇമാം നാലാമത്തെ റുക്നിൽ പ്രവേശിക്കും മുമ്പ് ( നാലാമത്തെ റുക്ന് ഒന്നുകിൽ അടുത്ത റക്അത്തിലെ നിറുത്തം അല്ലെങ്കിൽ അത്തഹിയ്യാത്ത്) അവന്റെ ഫാത്തിഹ അവൻ പൂർത്തിയാക്കിയാൽ അവൻ അവന്റെ നിസ്കാരത്തിന്റെ ഓർഡറിൽ തന്നെ തുടരണം.

وإن انتهی............................سلام الإمام
ഇമാം നാലാമത്തെ റുക്നിൽ എത്തിയപ്പോഴും അവന്റെ ഫാത്തിഹ പൂർത്തിയായിട്ടില്ല എങ്കിൽ അവൻ ഇമാമിന്റെ കൂടെ കൂടുലും അവസാനം ഒരു റക്അത്ത് കൊണ്ടുവരാലും അവന് നിർബന്ധമാണ്.
أو فارقه ومضی علی نظم صلاته
അല്ലെങ്കിൽ ഇമാമിനോട് പിരിഞ്ഞ് സ്വന്തമായി അവന്റെ നിസ്കാരത്തിന്റെ ഓർഡറിൽ നിസ്കരിക്കണം.

فإن تابع..........................لإتمامها أيضا
ഇമാമിനോട് തുടരുകയും ഇമാമിന്റെ റുക്കൂഹിനുമുമ്പ് ഫാത്തിഹ പൂർത്തിയാവാതെ വരികയും ചെയ്താൽ വീണ്ടും അവൻ ഫാത്തിഹ പൂർത്തിയാക്കാൻ പിന്തണം.

المسبوق
പിന്തി തുടർന്നവൻ

من لم يدرك...........................فهو المسبوق
ഫാത്തിഹ ഓതാൻ വിശാലമായ സമയം ഇമാമിന്റെ നിറുത്തത്തിൽ എത്തിക്കാത്തവന് മസ്ബൂക് എന്ന് പറയുന്നു.

والمسبوق..............................من الفاتحة
മസ്ബൂഖിന് ഫാത്തിഹയിൽ നിന്നും നഷ്ടപ്പെട്ടതിനെ ഇമാം ഏറ്റെടുക്കും. അങ്ങനെ ആ റക്അത് അവന് ലഭിക്കും.

فيدرك الرّكعة...........................المحسوب له
എങ്കിലും ആ റക്അത്ത് ലഭിച്ചതായി അവന് കണക്കാക്കണമെങ്കിൽ ഇമാമിന് പരിഗണിക്കപ്പെടുന്ന റുകൂഇൽ ഇമാമിന്റെ കൂടെ അവൻ അടങ്ങി താമസിക്കണം.

فلو كان...............................غير محسوب
ഇമാം അശുദ്ധിക്കാരനോ അധിക റക്അത്ത് നിസ്കരിക്കുന്നവനോ ആണെങ്കിൽ ആ റുക്കൂഹ് പരിഗണിക്കപ്പെടുകയില്ല.

والمسبوق..............................بالسّنّة
മസ്ബൂക് തക്ബീറത്തുൽ ഇഹ്റാമിന്റെ ഉടനെ ഫാത്തിഹയിൽ ഏർപ്പെടണം. സുന്നത്ത് കൊണ്ട് ജോലിയാവരുത്.

فيترك التّعوّذ والإفتتاح
അപ്പോൾ اَعُوذُ ، وَجَّهْتُ എന്നിവയെ ഒഴിവാക്കണം.

فإن اشتغل.....................من الفاتحة
ഇനി ഒരാൾ ഈ സുന്നത്തുകളെ കൊണ്ടു വന്നാൽ അവൻ ചൊല്ലിയതിന്റെ അത്രകണ്ട് ഫാതിഹയിൽ നിന്ന് ഓതൽ നിർബന്ധമാണ്.

فإن قرأ القدر...........................الرّكعة
അങ്ങനെ നിർബന്ധമായ അളവിനെ അവൻ ഓതുകയും ഇമാമിനെ റുകൂഹിൽ എത്തിക്കുകയും ചെയ്താൽ ആ റക്ഹത്ത് അവനു ലഭിക്കും.

وإن لم يفرغ..........................وفاتته الرّكعة
ഇനി ഇമാം റുകൂഇൽ നിന്ന് ഉയർന്ന് ഇഹ്തിദാലിൽ എത്തിയിട്ടും അവൻ ഖിറാഅത്തിൽ നിന്ന് വിരമിച്ചിട്ടില്ലെങ്കിൽ പിന്നെ അവൻ ഇമാമിനോട് തുടരണം. ആ റക്ഹത്ത് അവന് നഷ്ടപ്പെടുകയും ചെയ്യും.

وإن لم يتمّ............................وأتمّ صلاته
ഇനി ഇമാം സുജൂദിലേക്ക് കുനിയുമ്പോഴും അവന്റെ ഖിറാഅത്ത് പൂർത്തിയായിട്ടില്ലെങ്കിൽ അവൻ ഇമാമിനെ പിരിഞ്ഞ് അവന്റെ നിസ്കാരം പൂർത്തിയാക്കണം.

مكروهات الجماعة
ജമാഅത്ത് നിസ്കാരത്തിലെ കറാഹത്തുകൾ

تفوت فضيلة...........................صحيحة
നിസ്കാരം സ്വഹീഹാണെങ്കിലും ജമാഅത്തുമായി ബന്ധപ്പെട്ട കറാഹതുകൾ ജമാഅത്തിൽ സംഭവിച്ചാൽ ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടും.

ومنها
ജമാഅത്തിന്റെ കറാഹതിൽപ്പെട്ടതാണ്.

وقوف الذّكر...................
1..പുരുഷൻ ഒരുത്തനാണെങ്കിൽ ഇമാമിന്റെ ഇടതുഭാഗതോ പിന്നിലോ നിൽക്കുക.

مساواة الإمام في الموقف
2..നിസ്കരിക്കുന്ന സ്ഥലത്ത് ഇമാമിനോട് സമമായി നിൽക്കുക.

الإنفراد عن الصّفّ بلا عذر
3..കാരണം കൂടാതെ സ്വഫ്ഫിൽ തനിച്ച് നിൽക്കുക.

أن يكون بينهما
4..ഇമാമിനും മഹ്മൂമിനും ഇടയിലോ അല്ലെങ്കിൽ രണ്ട് സ്വഫ്കൾക്കിടയിലോ മൂന്നു മുഴത്തേക്കാൾ വിടവ് ഉണ്ടാവുക.

الإقتداء بفاسق
5..ഫാസിക്,മുബ്തദിഹ്, വസ്വാസ്കാരൻ, ചേലാകർമ്മം ചെയ്യാത്തവൻ മുതലായവരോട് തുടരുക.

مقارنة الإمام
6..തക്ബീറത്തുൽ ഇഹ്റാം, ആമീൻ എന്നിവയിലല്ലാത്ത കൗലിയ്യിലോ ഫിഅലിയ്യിലോ മനപ്പൂർവ്വം ഇമാമിനോടൊപ്പം ചെയ്യുക.

التّخلّف عن
7..കാരണം കൂടാതെ ഫിഅലിയ്യായ ഒരു റുക്നിൽ ഇമാമിനോട് പിന്തുക.

الشّروع في
8..ഫിഅലിയ്യായ റുക്നിന്നെ ഇമാമിന് മുമ്പ് ആരംഭിക്കുക.

1 تعليقات

إرسال تعليق