CLASS 6 TAZKIYA 8 | SKSVB | Madrasa Notes

السعي للغير جهاد في سبيل اللّه

مرّ رجل علی النّبيّ ﷺ وأصحابه رضي اللّه عنهم
നബി ﷺ യുടെയും സ്വഹാബത്തിന്റെയും അരികിലൂടെ ഒരാൾ നടന്നുപോയി.

فرأوا من جلده ونشاطه
അയാളുടെ കായിക ബലവും ആവേശവും അവർ മനസ്സിലാക്കി.

فقالو :- يارسول اللّه لوكان هذا في سبيل اللّه
സ്വഹാബാക്കൾ തങ്ങളോട് ﷺ പറഞ്ഞു :- നബിയെ ﷺ ഇദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ പ്രയത്നിക്കുന്നവനായിരുന്നെങ്കിൽ...!

فقال ﷺ :- إن كان خرج علی ولده صغرا فهو في سبيل اللّه
അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു :- ഒരാൾ അവരുടെ കൊച്ചു കുട്ടികൾക്ക് വേണ്ടി അധ്വാനിക്കാൻ ഇറങ്ങിത്തിരിച്ചവനാണെങ്കിൽ അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്.

وإن كان خرج يسعی..............في سبسل الله
ഇനി അവൻ പ്രായംചെന്ന മാതാപിതാക്കൾക്ക് വേണ്ടി അധ്വാനിക്കാൻ പോയവനാണെങ്കിൽ അവനും അല്ലാഹുവിന്റെ മാർഗത്തിലാണ്.

وإن كان خرج.....................فهو في سبيل اللّه
ഇനി അവൻ സ്വയം ജീവിതം സംശുദ്ധമാക്കാൻ വേണ്ടിയാണ് അധ്വാനിക്കുന്നത് എങ്കിൽ അവനും അല്ലാഹുവിന്റെ മാർഗത്തിലാണ്.

وإن كان خرج.........................الشّيطان എന്നാൽ ഒരാൾ ഭാഹ്യ പ്രകടനത്തിനും പൊങ്ങച്ചത്തിനും വേണ്ടിയാണ് പ്രയത്നിക്കുന്നത് എങ്കിൽ അവന്റെ അധ്വാനം പിശാചിന്റെ മാർഗ്ഗത്തിലാണ്.

قال رسول الله ﷺ :- من............من يعمل بهنّ...؟
നബി ﷺ തങ്ങൾ ചോദിച്ചു :- ആരാണ് എന്നിൽനിന്ന് ഈ വാക്കുകൾ സ്വീകരിക്കുന്നത്...? എന്നിട്ട് അത് പ്രകാരം പ്രവർത്തിക്കുന്നത് ആരാണ്...? അല്ലെങ്കിൽ അത് പ്രകാരം പ്രവർത്തിക്കുന്നവർക്ക് ഇത് പഠിപ്പിച്ചു കൊടുക്കുന്നത് ആരാണ്....?

فقال ابو هرير :- أنا ، يا رسول اللّه ﷺ
ഞാൻ എന്ന് അബൂഹുറൈറ (റ) മറുപടി നൽകി.

فأخذ ﷺ .......................خمسا
ഉടനെ നബി ﷺ തങ്ങൾ അബൂഹുറൈറ (റ) ന്റെ കൈപിടിച്ച് 5 കാര്യങ്ങൾ പറഞ്ഞു.

١..إتّق المحارم تكن أعبد الناس
1..നിഷിദ്ധമായ കാര്യങ്ങളെ നീ സൂക്ഷിച്ചാൽ നീ ഏറ്റവും വലിയ ആരാധകനാവും.

٢..وارض بما.......................أعنی الناس
2..അല്ലാഹു നൽകിയതുകൊണ്ട് തൃപ്തി പെട്ടാൽ നീ ജനങ്ങളിൽ ഏറ്റവും വലിയ ഐശ്വര്യവാനാകും.

٣..وأحسن إلی جارك تكن مؤمنا
3..അയൽവാസി കളിലേക്ക് ഗുണം ചെയ്യുക. എന്നാൽ നീ പൂർണ്ണ വിശ്വാസിയാകും.

٤..وأحبّ للناس........................تكن مسلما
4..നിനക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുക. എന്നാൽ നീ പൂർണ മുസ്‌ലിമാകും.

٥..ولا تكثر............................القلب
5..പൊട്ടിച്ചിരി വർധിപ്പിക്കാതിരിക്കുക. അധികരിച്ച് ചിരി ഹൃദയത്തെ നിർജീവമാക്കും.

1 تعليقات

إرسال تعليق