HANAFI FIQH | CLASS 6 | LESSON 2

ത്വഹാറത്ത്

അല്ലാഹു പറഞ്ഞു : "ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു".
"ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു".
ഭാഷാർത്ഥത്തിൽ ത്വഹാറത്ത് എന്നാൽ വൃത്തി എന്നാണ്. ശറഇൽ നജസ് കാരണത്താലും അശുദ്ധി കാരണത്താലും തുടർന്ന് വരുന്ന വിലക്കിനെ ഉർത്തുക എന്നാണ്. ത്വഹാറത്ത് രണ്ട് ഇനമാണ്. ഒന്ന് ഹുക്മിയ്യായ ത്വഹാറത്ത്, അശുദ്ധിയിൽ നിന്ന് ശുദ്ധിയകലാണിത്. കുളി കൊണ്ടും വുളൂഅ കൊണ്ടും ഇത് ലഭിക്കും. രണ്ടാമത്തേത് യഥാർത്ഥമായ ത്വഹാറത്താണ്. നജസിൽ നിന്ന് ശുദ്ധിയകലാണിത്. വെള്ളം കൊണ്ടോ   ശുദ്ധീകരിക്കാനുപയോഗിക്കുന്ന മറ്റെന്തെങ്കിലും മാർഗം മുഖേനെയോ നജസിനെ നീക്കൽ കൊണ്ട് ഈ ത്വഹാറത്ത് ലഭിക്കും.
ത്വഹാറത്ത് ഇല്ലാതെ നിസ്കാരം സ്വഹീഹാവുകയില്ല.

മുത്ലഖായ വെള്ളം

ശുദ്ധി വരുത്തതാൻ ത്വഹൂറായ വെള്ളം നിബന്ധനയാണ്. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കുന്നതുമാണ് ത്വഹൂറായ വെള്ളം. ഇതിനാണ് മുത്ലഖായ വെള്ളം എന്ന് പറയുന്നത്. നജസ്  കലരാത്തത്തതും പകർച്ചയില്ലാത്തതും മറ്റൊന്നും ഇതിനു മേൽ മികക്കാത്തതുമായ വെള്ളമാണിത്. കടൽ വെള്ളം, പുഴ വെള്ളം, മഴ വെള്ളം, കിണർ വെള്ളം എന്നിവയൊക്കെ പോലെ ഒരു ഉപാധിയും ഇല്ലാതെ കേവലം വെള്ളം എന്ന പേര് വരുന്ന എല്ലാം ഇതിൽ പെടും.

വെള്ളം ശുദ്ധിയുടെ അടിസ്ഥാനത്തിൽ അഞ്ച് തരമാണ്.

1-സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കുന്നതും വെറുപ്പുളവാക്കാത്തതുമായത് -മുത്ലഖായ വെള്ളം.
2-സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കുന്നതും വെറുപ്പുളവാക്കുന്നതും- പൂച്ചയോ കോഴിയോ നഖങ്ങളുള്ള പക്ഷിയോ പാമ്പോ കുടിച്ച വെള്ളമാണിത്. മുത്ലഖായ വെള്ളം ലഭ്യമായിരിക്കെ ഈ വെള്ളം കുളിക്കോ വുളൂഇനോ ഉപയോഗിക്കൽ കറാഹത്താണ്.
3-സ്വയം ശുദ്ധിയുള്ളതും എന്നാൽ മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റുമോ എന്നതിൽ സംശയമുള്ളതും. കഴുത, കോവർ കഴുത എന്നിവ കുടിച്ച വെള്ളമാണിത്. ഇത് ശുദ്ധിയുള്ളതാണെങ്കിലും ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കാൻ പറ്റൂല. വേറെയൊന്നും ലഭിച്ചില്ലെങ്കിൽ ഇത് കൊണ്ട് ശുദ്ധിയാവുകയും തഴമ്മും ചെയ്യുകയും വേണം. ആദ്യം തഴമ്മും ചെയ്യണോ വുളൂഅ ചെയ്യണോ എന്നതിൽ അവന് ഇഷ്ടം ചെയ്യാവുന്നതാണ്.
4-സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയക്കാത്തതും. അശുദ്ധിയെ ഉയർത്താനോ തജ്ദീദിന്റെ വുളൂഅ എടുക്കും പോലെ സൽകർമ്മത്തിനോ വേണ്ടി വുളൂഇന്റെ ഫർളിലോ കുളിയിലോ ഉപയോഗിച്ച വെള്ളമാണിത്. ഇത് ശുദ്ധിയുള്ളതാണെങ്കിലും ഇതു കൊണ്ട് മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുകയില്ല.
വുളൂഅ എടുക്കുന്നവന്റെയോ കുളിക്കുന്നവന്റെയോ ശരീരത്തിൽ നിന്ന് വെള്ളം ഉപയോഗിച്ചതിന് ശേഷം പിരിഞ്ഞു പോന്നാൽ അത്  مستعمل ആയി പരിഗണിക്കപ്പെടും.
5- നജസായത്. നജസ് കണ്ടുമുട്ടിയ കുറഞ്ഞ വെള്ളമാണിത്. ഒരു ഭാഗത്ത്  അനക്കിയാൽ മറ്റേ ഭാഗം അനങ്ങാത്ത വലിയ ഹൗളിൽ വെള്ളമുണ്ടാകുന്ന തരത്തിൽ വെള്ളം അധികരിച്ചതാണെങ്കിൽ കളറാലോ നിറമാലോ രുചിയാലോ നജസിന്റെ  അടയാളമുണ്ടായാൽ മാത്രമേ നജസായതാവുകയുള്ളൂ.
 ഹൗളിന്റെ വീതിയും നീളവും പത്ത് മുഴവും വെള്ളം കോരുമ്പോൾ താഴെ നിന്ന് മണ്ണോ മറ്റോ പൊന്തി വരാത്ത രൂപത്തിൽ ആഴവും ഉണ്ടായാൽ അതിലുള്ള വെള്ളം അധികാരിച്ചാത്തായി കണക്കാക്കപ്പെടും.
 ഇതിന് താഴെയുള്ളത് കുറഞ്ഞ വെള്ളമായും കണക്കാക്കും. നജസായ വെള്ളം കൊണ്ട് ശുദ്ധിവരുത്താൻ കഴിയൂല മറിച്ച് ഇത് മറ്റൊന്നിനോട് കൂടികലർന്നാൽ അതും നജസുള്ളതകും.
അപ്രകാരം തന്നെയാണ് ചെടികളിൽ നിന്നും പഴങ്ങളിൽ നിന്നും സ്വയമോ പീഞ്ഞോ പുറത്ത് വരുന്നതും.
 സ്വയം ശുദ്ധിയുള്ള മറ്റൊന്നിനോട് വെള്ളം കൂടിക്കലരുകയും അത് വെള്ളത്തേക്കാൾ മികക്കാതിരിക്കുകയും ചെയ്താൽ ആ വെള്ളം സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കുന്നതുമാണ്.വെള്ളത്തിന്റെ നിറമോ രുചിയോ വാസനയോ പകർച്ചയാകൽ കൊണ്ട് അത്  വെള്ളത്തേക്കാൾ മികക്കുകയാണെങ്കിൽ വെള്ളം ത്വാഹിറാണെങ്കിലും ത്വഹൂറല്ല. എന്നാൽ ദീർഘ താമസം കൊണ്ട് വെള്ളം പകർച്ചയായാലോ കുളച്ചണ്ടി, ഉതിർന്നു വീണ ഇലകൾ പോലോത്ത വെള്ളത്തെ തൊട്ട് കാക്കാൻ പറ്റാത്ത  വസ്തുക്കളുമായി കൂടിക്കലരുകയോ ചെയ്താൽ ആ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ പറ്റുന്നതുമാണ്.
പാല് വെള്ളത്തോട് കൂടിക്കലരുകയും അങ്ങനെ പാലിന്റെ നിറമോ രുചിയോ വെള്ളത്തിൽ പ്രകടമാവുകയും ചെയ്യുന്നത് പോലെ രണ്ട് വിശേഷണമുള്ള ദ്രവാകം വെള്ളവുമായി കൂടിക്കലരുകയും അങ്ങനെ അതിലെ ഒരു വിശേഷണം വെള്ളത്തിൽ പ്രകടമാവുകയും ചെയ്താൽ അത് കൊണ്ട് ശുദ്ധീകരിക്കാൻ പറ്റില്ല. കാരണം ഈ സമയത്ത് വെള്ളം മികക്കപ്പെട്ടതായി കാണിക്കാക്കപ്പെടും. ഇതുപോലെ തന്നെയാണ് മൂന്ന് വിശേഷണങ്ങളുള്ള ദ്രവാകം വെള്ളവുമായി കൂടിക്കലരുകയും അങ്ങനെ അതിലെ രണ്ട് വിശേഷണം വെള്ളത്തിൽ പ്രകടമാവുകയും ചെയ്താലും.
എന്നാൽ مستعمل  ആയ വെള്ളം പോലെ ഒരു വിശേഷണവുമില്ലാത്ത ദ്രവാകം വെള്ളത്തോട് കൂടിക്കലർന്നാൽ തൂക്കം കൊണ്ടാണ് നോക്കുന്നത്. ഒരു رطل മുത്ലലഖായ വെള്ളത്തോട് രണ്ട് رطل മുസ്തഅമലായ വെള്ളം കൂടിക്കലർന്നാൽ അത് കൊണ്ട് ശുദ്ധീകരിക്കാൻ പറ്റില്ല. ഒരു رطل മുസ്തഅമലായ വെള്ളത്തോട് രണ്ട് رطل മുത്ലലഖായ വെള്ളം കൂടിക്കലർന്നാൽ അത് കൊണ്ട് ശുദ്ധീകരിക്കാവുന്നതാണ്.

Post a Comment