മലമൂത്ര വിസർജ്ജനം
നബി (സ) പറഞ്ഞു : നിങ്ങൾ വിസർജ്ജനത്തിന് ഉദ്ദേശിക്കുമ്പോൾ ഖിബ്ലയിലേക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. മറിച്ച് കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിയണം.
മലമൂത്ര വിസർജ്ജനത്തിന്റെ മര്യാദകൾ
മലമൂത്ര വിസർജ്ജനം ഉദ്ദേശിച്ചവന് അതിന്റെ മര്യാദകൾ പാലിക്കൽ സുന്നത്താണ്. അതിൽ പെട്ടതാണ് :ആരും കാണാതിരിക്കാനും വാസനിക്കാതിരിക്കാനും പുറപ്പെടുന്ന ശബ്ദം കേൾക്കാതിരിക്കാനും വേണ്ടി മറക്കപ്പെട്ടതും അതിന് വേണ്ടി തയ്യാറാക്കപ്പെട്ടതുമായ ഒരു സ്ഥലത്ത് വിസർജ്ജനം നടത്തുന്നത് . മൂത്രം തെറിച്ച് അവനിലേക് എത്താതിരിക്കാൻ സ്ഥലം മൃദുവായതും താന്നതുമാവുക.ജനങ്ങൾ സംസാരിക്കുന്നിടത്തോ വഴിയിലോ ഫലം കാഴ്ക്കുന്ന മരച്ചുവട്ടിലോ മാളത്തിലോ ഉറച്ച സ്ഥലത്തോ കാറ്റടിക്കുന്നിടത്തോ ആദരിക്കപ്പെടുന്ന ഖബറിനടുത്തോ ദ്വാരമില്ലാത്ത കുളിറൂമിലോ കിണർ, പുഴ, ഹൗള്, പള്ളിയുടെ ചുമർ എന്നിവയുടെ അടുത്തോ ആകാതിരിക്കുക.
ഭക്ഷണം, എല്ല്, ആദരിക്കപ്പെടുന്ന വസ്തു, ആദരിക്കപ്പെടുന്ന ഖബർ, എന്നിവക്ക് മുകളിലും പള്ളിയിലും ഖിബ്ലയിലേക്ക് മുന്നിട്ടോ പിന്നിട്ടോ വിസർജ്ജിക്കൽ തഹ്രീമിന്റെ കറാഹത്താണ്. അതുപോലെ തന്നെ കെട്ടി നിൽക്കുന്ന കുറഞ്ഞ വെള്ളത്തിൽ വിസർജ്ജിക്കുന്നതും തഹ്രീമിന്റെ കറാഹത്താണ്. ഒലിക്കുന്ന വെള്ളത്തിലും കെട്ടി നിൽക്കുന്ന അധികമുള്ള വെള്ളത്തിലും വിസർജ്ജിക്കുന്നത് തൻസീഹിന്റെ കറാഹത്താണ്.
ചെരിപ്പ് ധരിക്കൽ, തല മറക്കൽ, ഖുർആൻ, പ്രവാചകന്മാരുടെ പേര് എന്നിവയുള്ളതൊക്കെ മാറ്റി വെക്കൽ, പ്രവേശിക്കുന്നതിന്റെ മുമ്പ് اللهم إني أعوذ بك من الخبث والخبائث എന്ന് ചൊല്ലൽ, ഇടതു കാൽ പ്രവേശിക്കുന്ന സമയത്തും വലതു കാൽ പുറപ്പെടുന്ന സമയത്തും മുന്തിക്കൽ, പുറപ്പെടുന്ന സമയത്ത് غفرانك الحمدلله الذي أذهب عني الأذى وعافاني എന്ന് ചൊല്ലൽ, ആവശ്യത്തിനല്ലാതെ സംസാരിക്കാതിരിക്കൽ, ഇടതിന് മേൽ അവലംബിക്കൽ, തീറ്റ, കുടി, പല്ല് തേക്കൽ, കൈ കൊണ്ടുള്ള കളി, മൂത്രത്തിലേക് തുപ്പുക എന്നിവ ഉപേക്ഷിക്കൽ, ഇരുത്തം നീട്ടാതിരിക്കൽ എന്നിവ സുന്നത്താക്കപ്പെടും. കാരണമില്ലാതെ നിന്ന് മൂത്രമൊഴിക്കാൻ കറാഹത്താക്കപ്പെടും.
ശൌച്യം ചെയ്യുന്നതിന്റെ നിയമങ്ങൾ
മനോഹരം ചെയ്യുന്നതിന്റെ മുമ്പ് ഇസ്തിബ്റാഅ് നിര്ബന്ധമാണ്. വിസർജ്ജ്യയിടങ്ങളിൽ ഒന്നും ബാക്കിയില്ല എന്ന് തോന്നും വരെ മൂത്രത്തിന്റെയും കാഷ്ടത്തിന്റെയും ബാക്കിയുള്ളതിനെ പുറത്തെടീക്കലാകുന്നു ഇത്.
നജസ് ദിർഹമിന്റെ അളവിൽ ഉണ്ടാവുകയും ഗുഹ്യസ്ഥാനം വിട്ട് കടക്കുകയും ചെയ്താൽ വെള്ളം കൊണ്ട് മനോഹരിക്കൽ നിർബന്ധമാണ്.
എന്നാൽ ദിർഹമിന്റെ അളവില്ലെങ്കിൽ കല്ല് പോലോത്തത് കൊണ്ട് ചുരുക്കാവുന്നതാണ്. എങ്കിലും വെള്ളം കൊണ്ട് കഴുകലാണ് നല്ലത് .നജസ് ഗുഹ്യസ്ഥാനം വിട്ട് കടന്നിട്ടില്ലെങ്കിൽ മനോഹരിക്കൽ സുന്നത്താണ്.
നജസിനെ വലിച്ചെടുക്കുന്ന കല്ല് പോലോത്തത് കൊണ്ട് ആദ്യം തടവലും പിന്നെ വെള്ളം കൊണ്ട് കഴുകലുമാണ് ഉത്തമം. കാരണം അതാണ് കൂടുതൽ വൃത്തികൊണ്ട് വരുന്നത്. മൂന്ന് കല്ലുകൾ കൊണ്ട് മനോഹരിക്കൽ മുസ്തഹബ്ബാണ്. വൃത്തി ലഭിക്കുമെങ്കിൽ മൂന്നിൽ കുറവ് കല്ല് കൊണ്ട് ചുരുക്കാവുന്നതാണ്. കല്ല് കൊണ്ട് തടവൽ കഴിഞ്ഞാൽ കൈ ആദ്യം കഴുകണം പിന്നെ വാസന പോകുന്നത് വരെ വെള്ളം കൊണ്ട് ഗുഹ്യസ്ഥാനം കഴുകണം.
إرسال تعليق