HANAFI FIQH | CLASS 6 | LESSON 5

നജസാത്

അല്ലാഹു പറഞ്ഞു : "ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു."
"നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും".
നബി(സ) പറഞ്ഞു : വൃത്തി ഈമാനിന്റെ പകുതിയാണ്.

നജസുകൾ

ഇളവൊന്നും ഇല്ലാതിരിക്കെ നിസ്കാരത്തിന്റെ സാധുതയെ തടയുന്ന മ്ലേച്ചമായ ഒന്നാണ് നജസ്. 
നജസ് രണ്ട് വിധമാണ്. ഹുക്മിയ്യായതും  യഥാർത്ഥമായതും(حقيقيي) . ഹുക്മിയ്യായതാണ് അശുദ്ധി എന്ന് പാറയപ്പെടുന്നത് . ഇത്  ചെറിയ അശുദ്ധി വലിയ അശുദ്ധി എന്നിങ്ങനെ രണ്ടിനമാണ്. കുളി നിർബന്ധമാകുന്ന അവസ്ഥയാണ് വലിയ അശുദ്ധി. വുളൂഅ് നിർബന്ധമാകുന്ന അവസ്ഥയാണ് ചെറിയ അശുദ്ധി.

ചെറിയ അശുദ്ധി കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ

ചെറിയ അശുദ്ധി കൊണ്ട് നിസ്കാരം ത്വവാഫ്, സുജൂദ്, മുസ്ഹഫ് വഹിക്കൽ , ചുമക്കൽ എന്നീ അഞ്ച് കാര്യങ്ങൾ ഹറാമാകും.

വലിയ അശുദ്ധി കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ

ജനാബത്ത് കൊണ്ട് ചെറിയ അശുദ്ധി കൊണ്ട് ഹറാമാകുന്ന കാര്യങ്ങളും പള്ളിയിൽ കഴിഞ്ഞ് കൂടലും ഖുർആൻ പാരായണവും ഹറാമാകും. ആർത്തവം, നിഫാസ് എന്നിവ കൊണ്ട് ജനാബത്ത് കൊണ്ട് ഹറാമാകുന്ന കാര്യങ്ങളും നോമ്പ്, ത്വലാഖ്, സംയോഗം -മറയോട് കൂടെയാണെങ്കിലും - മുട്ട് പൊക്കിളിനിടയിൽ മറ ഇല്ലാതെ തൊലി തമ്മിൽ ചേരൽ തുടങ്ങിയവയും ഹറാമാകും. അധികരിച്ച ഹൈളിന്റെ കാലാവധി അവസാനിക്കും മുമ്പ്  രക്തം നിലച്ചാൽ കുളിക്കുന്നതിന് മുമ്പ് ഹറാമായിരുന്ന ഒന്നും നിസ്കാരത്തിന്റെ സമയം പൂർണമായും കഴിയുന്നതിന് ശേഷമല്ലാതെ അനുവദനീയമല്ല.
  മുസ്ലിമിന് വെടിയൽ നിർബന്ധമായതും ശരീരത്തിലോ വസ്ത്രത്തിലോ  മറ്റോ ആയിട്ടുണ്ടെങ്കിൽ നീക്കൽ നിർബന്ധവുമായ മ്ലേച്ച  വസ്തുവാണ് യഥാർത്ഥമായ (حقيقيي)  നജസ്. ഇതും രണ്ട് തരമുണ്ട്.  കാഠിന്യമുള്ളതും നേരിയതും. സംശയം ഇല്ലാത്ത തെളിവ് കൊണ്ട് നജസാണെന്ന് സ്ഥിരപ്പെട്ടതാണ്  കാഠിന്യമുള്ളത്. എന്നാൽ  ശുദ്ധിയാണെന്ന മറ്റൊരു തെളിവ് ഉണ്ടായതിനാൽ നജസാണെന്ന കാര്യം ഉറപ്പില്ലാത്തതാണ് നേരിയ നജസ്.
 ഒലിക്കപ്പെട്ട രക്തം, കാഷ്ടം, മനിയ്യ്, മദ്യ്യ്,  വദ്യ്യ്, വായ നിറയെ ഉള്ള ഛർദി, കള്ള്, ശവം, മനുഷ്യൻ തിന്നപ്പെടാത്ത ജീവി  എന്നിവയുടെ മൂത്രം, പ്രാവ് കുരുവി എന്നിവയുടെ അല്ലാത്ത പക്ഷിക്കാഷ്ടം, വുളൂഅ് മുറിയാനിടയാക്കുന്ന മനുഷ്യനിൽ നിന്ന് പുറപ്പെടുന്ന വിസർജ്ജ്യം എന്നിവ കാഠിന്യമുള്ള നജസിൽ പെട്ടതാണ്.
കാഠിന്യമേറിയ നജസ് ദിർഹമിനേക്കാൾ കൂടുതലാണെങ്കിൽ നിസ്കാരത്തിന്റെ സമയത്തും ത്വവാഫിന്റെ സമയത്തും വെള്ളം കൊണ്ടോ സുർക്ക, പനനീർ വെള്ളം പോലോത്ത ദ്രവാകം കൊണ്ടോ നീക്കൽ ഫർളാണ്. ദിർഹമിന്റെ അളവിലില്ലാത്തത് പൊറുക്കപ്പെടും. നജസ് പുരട്ടലും അന്യന്റെ സാധനം നജസാക്കലും ഹറാമാണ്.
മയ്യത്തിൽ നിന്നും നജസ് പുറത്ത് വന്നാൽ അതിനെ ഉടനെ നീക്കൽ നിർബന്ധമാണ്. പള്ളിയിൽ നിന്നും മുസ്‌ഹഫിൽ നിന്നും എല്ലാ ആദരിക്കപ്പെടുന്ന വസ്തുവിൽ നിന്നും നജസിനെ പെട്ടന്ന് നീക്കൽ നിർബന്ധമാണ്.
 കുതിരയുടെ മൂത്രം, ഭക്ഷിക്കപ്പെടുന്ന ജീവികളുടെ മൂത്രം, ഭക്ഷിക്കപ്പെടാത്ത പക്ഷികളുടെ കാഷ്ടം എന്നിവ നേരിയ നജസിൽ പെട്ടതാണ്.
നേരിയ നജസ് കൂടുതലില്ലെങ്കിൽ മാപ്പാക്കപ്പെടുന്നതാണ്. വസ്ത്രത്തിന്റെ നാലിലൊന്നോ ശരീരാവയവത്തിന്റെ നാലിലൊന്നോ ഉണ്ടെങ്കിൽ കൂടുതലായി കണക്കാക്കപ്പെടും. സൂചിയുടെ മുനയേക്കാൾ കൂടുതൽ ഇല്ലാത്ത തെറിച്ച മൂത്രവും   പൊറുക്കപ്പെടുന്നതാണ്.

നജസിനെ ശുദ്ധിയാക്കൽ

അഞ്ചാലൊരു ഇന്ദ്ര്യം കൊണ്ട് എത്തിക്കപ്പെടുന്ന തടിയാണ് കാഠിന്യമേറിയ നജസെങ്കിൽ അതിന്റെ തടിയും വിശേഷണങ്ങളും ഒരു പ്രാവശ്യമെങ്കിലും നീക്കിയാലേ ശുദ്ധിയാവുകയുള്ളൂ. നീക്കൽ പ്രയാസമായ നിറമോ വാസനയോ ബാക്കിയാകുന്നതിന് പ്രശ്നമില്ല. ഒരു വിശേഷണവും ഇല്ലാത്ത ഉണങ്ങിയ മൂത്രം പോലെ പാഞ്ചേന്ദ്ര്യം കൊണ്ട് ഗ്രഹിക്കാനാവാത്ത നജസ് ശുദ്ധിയായി എന്ന് കൂടുതൽ ധാരണ വരുന്നത് വരെ കഴുകപ്പെടണം. ഒന്നും മികച്ച ധാരണ ഇല്ലെങ്കിൽ മൂന്ന് പ്രാവശ്യം  കഴുകണം. ഓരോ പ്രാവശ്യവും ഉറ്റി വീഴുന്നത് നിൽക്കും വരെ പീഴണം. ഓരോ പ്രാവശ്യവും ശുദ്ധീകരിക്കാൻ പറ്റുന്ന പുതിയ വെള്ളം ഉപയോഗിക്കണം.  സുർക്ക, പനനീർ വെള്ളം പോലെ ശുദ്ധീകരിക്കാൻ പറ്റുന്ന  ദ്രവാകം കൊണ്ടോ വെള്ളം കൊണ്ടോ കാഠിന്യമേറിയ നജസിനെ തൊട്ട് ശുദ്ധീകരിക്കാൻ പറ്റുന്നതാണ്.
ഷൂ പോലെയുള്ളതിന്മേൽ തടിയുള്ള നജസുണ്ടായാൽ ശുദ്ധിയായ നിലത്ത് വെച്ച് ഉരച്ച് കഴുകിയാൽ ശുദ്ധിയാകും. എണ്ണ പൂശപ്പെട്ട പാത്രങ്ങൾ, വാൾ, കണ്ണാടി എന്നിവയെത്തൊട്ട് നജസ് തടവി ഒഴിവാക്കിയാൽ ശുദ്ധിയാകും. നിലം ഉണങ്ങുകയും നജസിന്റ അടയാളം നീങ്ങുകയം ചെയ്താൽ ശുദ്ധിയാകുന്നതാണ്. അതിന്മേൽ നിസ്കാരം സ്വഹീഹാവുമെങ്കിലും അതിൽ നിന്നും തഴമ്മും ചെയ്യാൻ പറ്റുകയില്ല.
മനുഷ്യന്റെ ബീജം തടിയുള്ളതും ഉണങ്ങിയതും ആണെങ്കിൽ അത് ചുരണ്ടി പൂർണമായും പൊടിഞ്ഞു പോന്നാൽ ശുദ്ധിയാകുന്നതാണ്. പച്ചയോ തടിയുള്ളത് ആകാതിരിക്കുകയോ ആണെങ്കിൽ കഴുകൽ കൊണ്ടല്ലാതെ ശുദ്ധിയാവുകയില്ല. പന്നി അല്ലാത്ത ചത്ത മൃഗത്തിന്റെ തോൽ ഊറാക്കിടൽ കൊണ്ട് ശുദ്ധിയാകുന്നതാണ്. എന്നാൽ പന്നിയുടെ തോൽ ഒരു നിലക്കും ശുദ്ധിയാവുകയില്ല. മുടി, മുറിക്കപ്പെട്ട തൂവൽ, കൊമ്പ് പോലെയുള്ള രക്തം നടക്കാത്ത ഒന്നും നജസല്ല. അവ കൊഴുപ്പുള്ളതാണെങ്കിൽ നജസാകുന്നതാണ്.

Post a Comment