HANAFI FIQH | CLASS 8 | LESSON 6

ജമാഅത്തിന്റെ ശർത്തുകൾ

താഴെയുള്ള നിബന്ധനകൾ കൂടാതെ നിസ്കാരം സ്വഹീഹാവുകയില്ല.

1- ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നവൻ ഇമാമിനോട് തുടരുന്നു എന്നോ ജമാഅത്ത് എന്നോ തക്ബീറിന്റെ സമയത്ത് കരുതൽ.

2- തുടർന്ന് നിസ്കരിക്കുന്നവൻ ഇമാമിനെ തൊട്ട് ചുരുങ്ങിയത് മടമ്പുകളെ കൊണ്ടെങ്കിലും പിന്തുക.

3-ഇമാമിന്റെയും مأموم ന്റെയും ഇടയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന വഴി ഇല്ലാതിരിക്കുക.

4-ഇമാമിന്റെ നീക്കുപോക്കുകൾ مأموم അറിയുക.

5-നിസ്കാരത്തിന്റെ സാധുതക്ക് അനിവാര്യമായ ഖിറാഅത്തിനും അക്ഷരങ്ങൾ അതിന്റെ ശരിയായ രൂപത്തിൽ ഉച്ഛരിക്കാനും ഇമാമിന് കഴിവുണ്ടായിരിക്കുക .

ഓത്ത് അറിയുന്നവൻ അറിയാത്തതാവനോട് തുടരൽ സ്വഹീഹാവുകയില്ല.തെമ്മാടി, പുത്തൻവാദി, എന്നിവരോടും അറിവുള്ളവരുണ്ടായിരിക്കെ അറിവില്ലാത്തവനോടും തുടരൽ കറാഹത്താക്കപ്പെടും.

സ്ത്രീകൾ മാത്രമുള്ള ജമാഅത്ത് നിസ്കാരവും പുരുഷന്മാർ പങ്കെടുക്കുന്ന ജുമുഅ ജമാഅത്തുകളിലേക്ക് അവർ പങ്കെടുക്കലും കറാഹത്താക്കപ്പെടും.

അസർ നിസ്കരിയ്ക്കുന്നവൻ പിന്നിലായി ളുഹ്റും അദാആയി നിസ്കരിക്കുന്നവൻ പിന്നിലായി ഖളാആയി നിസ്കരിക്കുന്നതും നേരെ തിരിച്ചും സുന്നത്തിന് പിന്നിൽ ഫർളും സ്വഹീഹാവുകയില്ല.ഫർളിന് പിന്നിൽ സുന്നത്ത് സ്വഹീഹാകും.  مأموم നോട് തുടരലും സ്ത്രീയോട് പുരുഷൻ തുടരലും സ്വഹീഹാവുകയില്ല. ഈ പറഞ്ഞവരാണ് ഇമാമായിട്ട് ഉണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമായാൽ മടക്കി നിസ്കരിക്കൽ നിർബന്ധമാണ്. തഴമ്മും എടുത്ത ആളെ വുളൂഅ എടുത്ത ആൾക്കും കുഫ്ഫ തടവിയനെ കാൽ കഴുകിയവനും ഇരിക്കുന്നവനെ നിൽക്കുന്നവനും തുടരാവുന്നതാണ്.

ജമാഅത്തുമായി ബന്ധപ്പെട്ട മസ്അലകൾ

ഏതെങ്കിലും കാരണത്താൽ ഇമാമിന്റെ നിസ്കാരം ഫാസിദായാൽ ഇമാമിനെ തുടരുന്നവരുടെയും നിസ്കാരം ഫാസിദാകും.ഇമാമിന്റെ നിസ്കാരം ഫാസിദായിട്ടുണ്ട് എന്ന് അവർക്ക് അറിയുകയാണെങ്കിൽ അവർക്ക് നിസ്കാരം മടക്കൽ നിർബന്ധമാകും.ഇമാമിന്റെ നിസ്കാരം ഫാസിദാദാണെന്ന് തുടരുന്നവർ അറിയാനും അങ്ങനെ അവർ മടക്കി നിസ്കരിക്കാനും ഇമാം തന്റെ നിസ്കാരം ഫാസിദാണെന്ന് പരസ്യമാക്കണം. مأموم ന്റെ تشهد ഓതി കഴിയുന്നതിന് മുമ്പ് ഇമാം മൂന്നാം റക്അത്തിലേക് എണീക്കുകയോ സലാം വീട്ടുകയോ ചെയ്താൽ مأموم ന്റെ മേൽ تشهد പൂർത്തീകരിക്കലും പിന്നെ ഇമാമിനെ ഇമാമിന്റെ ഖിയാമിലോ സലാമിലോ ആയി പിൻപറ്റലും നിർബന്ധമാണ്.

ഇമാം മറന്നു കൊണ്ട് അവസാന ഇരുത്തത്തിന് മുമ്പ് നിന്നാൽ مأموم ഇമാമിനെ നിർത്തത്തിൽ പിന്തുടരുത് മറിച്ച് ഇമാമിനെ തസ്ബീഹ് കൊണ്ട് ഉണർത്തുകയും മടങ്ങി വരുന്നത് പ്രതീക്ഷിക്കുകയുമാണ് വേണ്ടത്.അവസാനത്തെ ഇരുത്തത്തിന് ശേഷം ഇമാം അധികരിച്ച റക്അത്തിലേക് എണീക്കുകയോ മറന്നു കൊണ്ട് എക്സ്ട്രാ സുജൂദ് ചെയ്യുകയോ ചെയ്താൽ مأموم ഇമാമിനെ പിൻപറ്റരുത്.അങ്ങനെ ഇമാം എക്സ്ട്ര റക്അത്തിനെ സുജൂദിനോട് ബന്ധിപ്പിച്ചാൽ مأموم സലാം വീട്ടട്ടെ.ബന്ധിപ്പിക്കുന്നതിന് മുമ്പ് സലാം വീട്ടിയാൽ അവന്റെ ഫർള് ബാത്വിലാകും.

ഇമാം تشهد -ൽ നിന്നും പിരിയുന്നതിന്റെ മുമ്പ് مأموم സലാം വീട്ടിയാൽ مأمومന്റെ നിസ്കാരം ബാത്വിലാകും.

അഭ്യാസം

👉ഉത്തരം കണ്ടെത്തുക.

1-ജമാഅത്ത് സ്വഹീഹാകുന്നതിനുള്ള നിബന്ധനകൾ ഏതൊക്കെ?.

2-ജമാഅത്ത് സ്വഹീഹാകുന്നതിന് ഇമാമിലുണ്ടാകേണ്ട ശർത് എന്ത്?

3-സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കുന്നതിന്റെ വിധി എന്ത്?

4-ഒരാൾക്ക് നിസ്കാരത്തിന് ശേഷം തന്റെ ഇമാം ഇമാമത്തിന്റെ യോഗ്യതയുള്ളവനല്ല എന്ന് ബോധ്യപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് ?

5-ഇമാം തന്റെ നിസ്കാരം ഫാസിദായാൽ എന്താണ് ചെയ്യേണ്ടത്?

6-തന്റെ ഇമാം മറന്നു കൊണ്ട് എക്സ്ട്ര സുജൂദ് ചെയ്താൽ എന്ത് ചെയ്യണം?

7- തശഹ്ഹുദ് ഓതി തീരുന്നതിന്റെ മുമ്പ് ഇമാം സലാം വീട്ടിയാൽ എന്ത് ചെയ്യണം?

👉ബ്രാക്കറ്റിൽ നിന്ന് ശരിയായ വിധി തെരഞ്ഞടുക്കുക.

(ബാത്വിൽ /കറാഹത്/  സുന്നത്ത്/ വാജിബ്/ സ്വഹീഹ് )

1-തെമ്മാടിയോടും പുത്തൻവാദിയോടും തുടരുക.

2-ഓത്ത് അറിയുന്നവൻ ഓത്ത് അറിയാത്തതാവനോട് തുടരുക.

3-മഗ്രിബ് നിസ്കരിക്കുന്നവന്റെ പിന്നിൽ ഇശാഅ നിസ്കരിക്കുക.

4-അദാആയി നിസ്കരിക്കുന്നവന്റെ പിന്നിൽ ഖളാആയി നിസ്കരിക്കുക.

5-ഖളാആയി നിസ്കരിക്കുന്നവന്റെ പിന്നിൽ അദാആയി നിസ്കരിക്കുക.

6-വുളൂഅ എടുത്തവനെ തഴമ്മും എടുത്തവൻ തുടരുക.

7-സുന്നതിന് പിന്നിൽ ഫർള്.

8-ഫർളിന് പിന്നിൽ സുന്നത്ത്.

9-പുരുഷൻ സ്ത്രീയെ തുടരുക.

10-സ്ത്രീ പുരുഷനെ തുടരുക.

11-.തഴമ്മും എടുത്തവനെ  വുളൂഅ എടുത്തവൻ തുടരുക.

12-ഖുഫ്ഫ തടവിയവനെ കാൽ കഴുകിയവൻ തുടരുക.

13-ഇരിക്കുന്നവനെ നിൽക്കുന്നവൻ തുടരുക.

14-നിൽക്കുന്നവനെ ഇരിക്കുന്നവൻ തുടരുക.

👉മസ്അല വ്യക്തമാക്കുക.

1-ഇമാമിന്റെ നിസ്കാരം ഫാസിദായാൽ.

2-മഅമൂമ് തന്റെ تشهد ഓതി കഴിയുന്നതിന്റെ മുമ്പ് ഇമാം മൂന്നാം റക്അത്തിലേക് എണീറ്റാൽ.

3-അവസാനത്തെ ഇരുത്തത്തിന് മുമ്പ് ഇമാം മറന്ന് എണീറ്റാൽ.

4-അവസാനത്തെ ഇരുത്തത്തിന് ശേഷം ഇമാം എക്സ്ട്ര റക്അത്തിലേക്ക്  എണീറ്റാൽ.

5-ഇമാം تشهد -ൽ നിന്നും പിരിയുന്നതിന് മുമ്പ് مأموم  സലാം വീട്ടിയാൽ.

6-ഇമാമിന്റെയും مأموم ന്റെയും ഇടയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന വഴി ഉണ്ടായാൽ.

👉 പാരഗ്രാഫ് എഴുതുക.

സ്ത്രീകൾ ജുമുഅ ജമാഅത്തിന് പങ്കെടുക്കുക.

Post a Comment